കൊറോണ മൂർത്തീ... കാത്തോളണേ! കൊറോണ പ്രതിഷ്ഠ നടത്തി കൊല്ലം ചിതറ സ്വദേശി അനിലന്; ദേവി ഭാവത്തില് ഹൈന്ദവ സങ്കല്പ്പമനുസരിച്ച് പൂജ; പ്രാര്ഥനയുടെ ലക്ഷ്യം ഒരേയൊരു കാര്യം മാത്രം

ചൈനയില് നിന്ന് തുടക്കമിട്ട കൊറോണ വൈറസ് ബാധ ഇതുവരെ 3 ലക്ഷത്തില് അധികം പേരുടെ ജീവനെടുത്ത് കഴിഞ്ഞു. ഇന്ത്യ അടക്കം 200 ലേറെ രാജ്യങ്ങളിലാണ് ഇതുവരെ കൊറോണ റിപ്പോര്ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇപ്പോഴിതാ ലോകം ഭയക്കുന്ന കൊറോണയെ വീട്ടില് പ്രതിഷ്ഠിച്ച് ആരാധിക്കുകയാണ് ഒരു മലയാളി.
കൊല്ലം ചിതറ സ്വദേശി അനിലന് മുഹൂര്ത്തമാണ് വീട്ടിലെ പൂജാമുറിയില് കൊറോണ പ്രതിഷ്ഠ നടത്തിയത്. ഹൈന്ദവ ദര്മശാസ്ത്രം അനുസരിച്ച് കല്ലിലും മണ്ണിലും തൂണിലും തുരുമ്പിലും ദൈവത്തെ ദര്ശിക്കണം എന്നാണ് പഠിപ്പിക്കുന്നത്. കൊറോണ എന്നത് വൈറസ് ആണെന്ന് അറിയാം.
എന്നാല് ഇതിനെ ഒരു ദേവി ഭാവത്തില് ഹൈന്ദവ സങ്കല്പ്പമനുസരിച്ച് പൂജിക്കുന്നു. വാക്സിന് കണ്ടെത്താന് കഴിയണം എന്നതാണ് പ്രാര്ഥനയുടെ ലക്ഷ്യം. ഇവിടെ പൊതുജനങ്ങള്ക്ക് പ്രവേശനം ഇല്ല, ഇവിടെ എന്നല്ല ലോകത്ത് ഒരു ആരാധനാലയത്തിലും സ്വസ്ഥമായി പ്രാര്ഥിക്കാന് കഴിയില്ല എന്ന് അനിലന് പറയുന്നു. മകള് തെര്മോക്കോളില് ഉണ്ടാക്കിയ കൊറോണയുടെ രൂപമാണ് അനിലന് ആരാധിക്കുന്നത്.
ആ രൂപത്തെ ദേവിയായി കണ്ട് മാനവരാശിക്കു വേണ്ടി പ്രാര്ഥിക്കുന്നു. അതോടൊപ്പം തന്നെ രോഗം വരുമ്പോള് ആശുപത്രിയില് ചികിത്സ തേടണം എന്നും അനിലന് ഓര്മപ്പെടുത്തുന്നു. തനിക്കും ഭാര്യയ്ക്കും കുട്ടികള്ക്കും ഒരു ജലദോഷപ്പനി വന്നാല് പോലും ആശുപത്രിയിലാണ് ചികിത്സ തേടുന്നത് എന്ന അനിലന് പറയുന്നു.
താന് ഇരിടെ പ്രവചനങ്ങള് നടത്തുന്നില്ല. മെഡിക്കല് സയന്സിനേയും ആരോഗ്യ വകുപ്പിനെയും ആശ്രയിക്കാനാണ് പറയുന്നത് അതുകൊണ്ട് തന്നെ ഇത് ഒരു അന്ധവിശ്വാസമാകില്ലെന്നും അനിലന് പറയുന്നു.
അതേസമയം രാജ്യത്ത് കോവിഡ് രോഗികള് രോഗികള് അനുദിനം വര്ധിച്ചുവരുന്നു. 24 മണിക്കൂറിനിടെ 11,929 പേര്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് .ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,20,922 ആയി ഉയര്ന്നു. ഒറ്റ ദിവസത്തിനിടെ 311 പേര് രാജ്യത്ത് കൊവിഡ് ബാധയെ തുടര്ന്ന് മരണപ്പെട്ടതോടെ ആകെ മരണസംഖ്യ 9195 ആയി. മരണസംഖ്യ എണ്ണായിരത്തില് നിന്ന് ഒന്പതിനായിരത്തേക്ക് എത്തിയത് വെറും മൂന്ന് ദിവസംകൊണ്ടാണ്. 1,49,348 പേരാണ് നിലവില് ചികിത്സയില് കഴിയുന്നത്. രോഗം ഭേദമാകുന്നവരുടെ നിരക്ക് 50 ശതമാനം കടന്നു. 50.59 ശതമാനം ആളുകള് രോഗമുക്തരായി. 1,62,378 ആളുകളാണ് ഇതുവരെ രോഗമുക്തരായത്.
ഇന്ത്യയില് കൊവിഡ് രോഗികള് അനുദിനം വര്ധിച്ചുവരുന്ന പശ്ചാത്തലത്തില് സ്ഥിതി ഗതികള് വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ചിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉള്പ്പെടെയുള്ളവര് യോഗത്തില് പങ്കെടുക്കും.
കൊവിഡ് കെട്ടടങ്ങി എന്ന് ആശ്വസിച്ചിരുന്ന ചൈനയില് വീണ്ടും കൊവിഡ് തലപൊക്കുന്നു. പുതുതായി 57 പേര്ക്ക് രോഗം സ്ഥിരീകരിച്ചു. ഏപ്രില് മാസത്തിനു ശേഷം ഏറ്റവും വലിയ പ്രതിദിന വര്ദ്ധനവാണിത്.ഈവര്ഷം ആദ്യം ഏര്പ്പെടുത്തിയ കര്ശന ലോക്ക് ഡൗണിന്റെ ഭാഗമായി ചൈനയില് വൈറസ് വ്യാപനം വലിയ തോതില് നിയന്ത്രണ വിധേയമാക്കിയിരുന്നു.
ബെയ്ജിങ്ങിലെ ഏറ്റവും വലിയ മത്സ്യ-മാംസ വിപണന കേന്ദ്രമായ ഷിന്ഫാദി മാര്ക്കറ്റിലുള്ള ജീവനക്കാര്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ വീണ്ടും ആശങ്കയിലാണ് ചൈന. കൊവിഡ് സ്ഥിരീകരിച്ച 57 പേരില് 36 പേരും ബെയ്ജിങ്ങില് തന്നെ ഉള്ളവരാണെന്ന് ദേശീയ ആരോഗ്യ കമ്മിഷന് അറിയിച്ചു. മറ്റു രണ്ട് കേസുകള് വടക്കുകിഴക്കന് ലിയോണിംഗ് പ്രവിശ്യയിലാണ്.
കൊവിഡ് വീണ്ടും പടരുമോ എന്ന ആശങ്കയില്, മാര്ക്കറ്റിന് സമീപം താമസിക്കുന്നവരോട് വീടുകളില് തന്നെ തുടരാന് ആവശ്യപ്പെട്ടുകൊണ്ട് പുതിയ ലോക്ക് ഡൗണിലേക്ക് കടക്കുകയാണ് ചൈനീസ് ഭരണകൂടം.ബെയ്ജിങ്ങിലെ ഏറ്റവും വലിയ മത്സ്യ-മാംസ വിപണന കേന്ദ്രമായ ഷിന്ഫാദി മാര്ക്കറ്റിലെ തൊഴിലാളികളെ പരിശോധിച്ചപ്പോഴാണ് പുതിയ കൊവിഡ് കേസുകള് കണ്ടെത്തിയത്.
രോഗ വ്യാപനത്തിന്റെ രണ്ടാം ഘട്ടമാണോ രാജ്യത്ത് നടക്കുന്നതെന്ന ആശങ്കയിലാണ് ആരോഗ്യവിദഗ്ദ്ധര്. ചൈനയിലെ വുഹാനിലാണ് കൊവിഡിന്റെ ഉത്ഭവം. ചൈന പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 83,075 ആണ്. മരിച്ചത് 4,634 പേര്.
എന്നാൽ കൊവിഡ് കെട്ടടങ്ങി എന്ന് ആശ്വസിച്ചിരുന്ന ചൈനയില് വീണ്ടും കൊവിഡ് തലപൊക്കുകയാണ്. പുതുതായി 57 പേര്ക്ക് രോഗം സ്ഥിരീകരിച്ചു. ഏപ്രില് മാസത്തിനു ശേഷം ഏറ്റവും വലിയ പ്രതിദിന വര്ദ്ധനവാണിത്.ഈവര്ഷം ആദ്യം ഏര്പ്പെടുത്തിയ കര്ശന ലോക്ക് ഡൗണിന്റെ ഭാഗമായി ചൈനയില് വൈറസ് വ്യാപനം വലിയ തോതില് നിയന്ത്രണ വിധേയമാക്കിയിരുന്നു.
ബെയ്ജിങ്ങിലെ ഏറ്റവും വലിയ മത്സ്യ-മാംസ വിപണന കേന്ദ്രമായ ഷിന്ഫാദി മാര്ക്കറ്റിലുള്ള ജീവനക്കാര്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ വീണ്ടും ആശങ്കയിലാണ് ചൈന. കൊവിഡ് സ്ഥിരീകരിച്ച 57 പേരില് 36 പേരും ബെയ്ജിങ്ങില് തന്നെ ഉള്ളവരാണെന്ന് ദേശീയ ആരോഗ്യ കമ്മിഷന് അറിയിച്ചു. മറ്റു രണ്ട് കേസുകള് വടക്കുകിഴക്കന് ലിയോണിംഗ് പ്രവിശ്യയിലാണ്.
കൊവിഡ് വീണ്ടും പടരുമോ എന്ന ആശങ്കയില്, മാര്ക്കറ്റിന് സമീപം താമസിക്കുന്നവരോട് വീടുകളില് തന്നെ തുടരാന് ആവശ്യപ്പെട്ടുകൊണ്ട് പുതിയ ലോക്ക് ഡൗണിലേക്ക് കടക്കുകയാണ് ചൈനീസ് ഭരണകൂടം.ബെയ്ജിങ്ങിലെ ഏറ്റവും വലിയ മത്സ്യ-മാംസ വിപണന കേന്ദ്രമായ ഷിന്ഫാദി മാര്ക്കറ്റിലെ തൊഴിലാളികളെ പരിശോധിച്ചപ്പോഴാണ് പുതിയ കൊവിഡ് കേസുകള് കണ്ടെത്തിയത്.
രോഗ വ്യാപനത്തിന്റെ രണ്ടാം ഘട്ടമാണോ രാജ്യത്ത് നടക്കുന്നതെന്ന ആശങ്കയിലാണ് ആരോഗ്യവിദഗ്ദ്ധര്. ചൈനയിലെ വുഹാനിലാണ് കൊവിഡിന്റെ ഉത്ഭവം. ചൈന പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 83,075 ആണ്. മരിച്ചത് 4,634 പേര്.
https://www.facebook.com/Malayalivartha