സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച പോലീസ് ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം... ഉടന് മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്ച്ചെയോടെ മരിച്ചു

സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച പോലീസ് ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം... ഉടന് മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്ച്ചെയോടെ മരിച്ചു. മലപ്പുറം ഐആര് ബറ്റാലിയനിലെ പോലീസ് ഉദ്യോഗസ്ഥന് കൊല്ലം കടക്കല് ചെളിക്കുഴി സ്വദേശി അഖില് ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് മദ്യപിച്ച അഖിലിനെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്ന്ന് തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിക്കുകയായിരുന്നു. തുടര്ന്ന് ഞായറാഴ്ച പുലര്ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. അഖിലിനൊപ്പം മദ്യപിച്ച മൂന്നു സുഹൃത്തുക്കളെയും ശാരീരിക അസ്വസ്ഥതയോടെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇവര് കുടിച്ച മദ്യത്തിന്റെ ബാക്കി പരിശോധനയ്ക്കായി എക്സൈസ് കണ്ടെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























