ഇടുക്കി അടിമാലി പെണ്കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില് ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു... ആത്മഹത്യ ചെയ്യാനുണ്ടായ കാരണം പുറത്ത് വിട്ട് പെൺകുട്ടിയുടെ മൊഴി...

ഇടുക്കി അടിമാലി വാളറ കുളമാംകുഴിയില് ആദിവാസി പെണ്കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില് പോലീസ് അന്വേഷണം ആരംഭിച്ചു.
മൃതദേഹം ഇന്ന് പോസ്റ്റ്മോര്ട്ടം ചെയ്യും.മരിച്ച പെണ്കുട്ടിയുടെ ബന്ധുവും സുഹൃത്തുമായ 21കാരിയും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
ആശുപത്രിയില് പ്രവേശിപ്പിച്ച ഈ പെണ്കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതോടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇരുവരെയും രണ്ട് ദിവസം മുന്പ് കാണാതാവുകയായിരുന്നു. വീട്ടുകാര് ശാസിച്ചതിനെ തുടര്ന്നാണ് പെണ്കുട്ടിയും സുഹൃത്തും വീട് വിട്ടതെന്നാണ് വിവരം.
തുടര്ന്ന് ഇരുവരെയും കണ്ടെത്തി തിരികെ വീട്ടിലെത്തിച്ചു. അതേസമയം മരിച്ച പെണ്കുട്ടിയുടെ മൃതദേഹവും കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയില് തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്.
പോസ്റ്റ് മോര്ട്ടം നടപടികള് പൂര്ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്ക്ക് വിട്ടുനല്കും. സംഭവത്തില് അടിമാലി പോലീസാണ് അന്വേഷണം നടത്തുന്നത്.
https://www.facebook.com/Malayalivartha

























