Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

കരിപ്പൂര്‍ വിമാനത്താവളത്തിലെ കാന്റീനു സമീപത്ത് ഉപയോഗിച്ച പിപിഇ കിറ്റുകള്‍ ഉപേക്ഷിച്ച നിലയില്‍... കരിപ്പൂര്‍ വിമാനത്താവള ജീവനക്കാരനോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ച് ആരോഗ്യവകുപ്പ്

14 JUNE 2020 02:13 PM IST
മലയാളി വാര്‍ത്ത

കരിപ്പൂര്‍ വിമാനത്താവളത്തില്‍ കോവിഡ് സുരക്ഷയില്‍ വീഴ്ച. . ഉപയോഗിച്ച പിപിഇ കിറ്റുകള്‍ വിമാനത്താവളത്തില്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി. വിമാനത്താവളത്തിലെ കാന്റീനു സമീപമത്താണ് കിറ്റുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പിപിഇ കിറ്റുകള്‍ അതീവ ജാഗ്രതയോടെ ഉപയോഗിക്കണമെന്ന് ആരോഗ്യ പ്രൊട്ടോക്കോളുണ്ടായിരിക്കെയാണ് സുരക്ഷയില്‍ അലംഭാവമുണ്ടായത്. വിമാനത്താവളത്തില്‍ മാലിന്യം കൃത്യമായി ഒഴിവാക്കാത്തതാണ് പലരും പിപിഇ കിറ്റുകള്‍ ഇങ്ങനെ വലിച്ചെറിയാന്‍ കാരണമെന്ന് ആരോപണമുണ്ട്. കിറ്റുകള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞതാരാണെന്ന് കണ്ടെത്തുമെന്നും കര്‍ശന നടപടിയെടുക്കുമെന്നും വിമാനത്താവളം അധികൃതര്‍ അറിയിച്ചു.
ഒരു പ്രമുഖ ചാനലില്‍ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കിറ്റുകള്‍ അധികൃതര്‍ ഇടപെട്ട് നീക്കി.

കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടിലെ ടെര്‍മിനല്‍ മാനേജര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ 51 ഉദ്യോഗസ്ഥര്‍ ക്വാറന്റീനിലേക്ക് മാറി. എയര്‍പോര്‍ട്ട് ഡയറക്ടറടക്കം 35 പേരും ആറ് കസ്റ്റംസ് ഉദ്യോഗസ്ഥരും പത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമടക്കമാണ് ക്വാറന്റീനില്‍ പോയത്. പ്രതിസന്ധി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്തവിധത്തിലുള്ള ക്രമീകരണങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

വിവിധ ഷിഫ്റ്റുകളിലായി വെള്ളിയാഴ്ച വരെ ഇദ്ദേഹം കരിപ്പൂരില്‍ ജോലിക്കെത്തിയിരുന്നു. എയര്‍പോര്‍ട്ട് ഡയറക്ടറെ കൂടാതെ ടെര്‍മിനലിലെ മറ്റു മാനേജര്‍മാര്‍, സി.ഐ.എസ്.എഫ് , കസ്റ്റംസ് ജീവനക്കാര്‍ തുടങ്ങിയവരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ടെര്‍മിനല്‍ മാനേജര്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താന്‍ വിമാനത്താവളത്തിലെ സി.സി ടി. വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (4 minutes ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (9 minutes ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (14 minutes ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (19 minutes ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (23 minutes ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (25 minutes ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (30 minutes ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (36 minutes ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (50 minutes ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (1 hour ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (1 hour ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (1 hour ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (1 hour ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (1 hour ago)

Gurugram കമ്പനിയിലേക്ക് അവസാന മെസ്സേജ്..  (1 hour ago)

Malayali Vartha Recommends