വാഹനം തിരിക്കുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ തർക്കം...മുണ്ടക്കയത്ത് അയല്വാസിയായ മധ്യവയസ്കനെ കല്ലെറിഞ്ഞ് കൊന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

മുണ്ടക്കയത്ത് അയല്വാസിയായ മധ്യവയസ്കനെ കല്ലെറിഞ്ഞ് കൊന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചെളിക്കുഴി കോട്ടപ്പറമ്ബില് ജേക്കബ് ജോര്ജ് ആണ് മരിച്ചത്.
ഇയാളുടെ അയല്വാസിയായ ബിജുവിനെ ആണ് പോലീസ് പിടികൂടിയത്. മുണ്ടക്കയം ടൗണിലെ ചുമട്ട് തൊഴിലാളിയായിരുന്നു മരിച്ച ജേക്കബ് ജോര്ജ്.
വാഹനം തിരിക്കുന്നതുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ജേക്കബ് ജോര്ജും ബിജുവും തമ്മില് തര്ക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
ഇതിന്റെ തുടര്ച്ചയാണ് കൊലയിലേക്ക് നയിച്ചത്. ഇന്നലെ വൈകുന്നേരം ജോലി കഴിഞ്ഞെത്തിയ ജേക്കബ് ജോര്ജിനെ ബിജു കല്ലെറിഞ്ഞ് കൊല്ലുകയായിരുന്നു.
ഇന്നലെ വൈകുന്നേരം 6.45 ഓടെയാണ് സംഭവം നടന്നത്. പോലീസ് ബിജുവിനെ ചോദ്യം ചെയ്ത് വരുകയാണ്.
കല്ലേറില് പരിക്കേറ്റ ജേക്കബിനെ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിക്ക് വച്ച് മരിച്ചു.
https://www.facebook.com/Malayalivartha

























