കേരള സർക്കാർ തീരുമാനത്തിനെതിരെ പ്രവാസലോകത്ത് പ്രതിഷേധം; പ്രവാസികള്ക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നു പറഞ്ഞത് സുരക്ഷ കണക്കിലെടുത്ത്

ഗൾഫ് രാഷ്ട്രങ്ങളിൽ നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലേക്കു വരുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കാര്യത്തിൽ കേന്ദ്രനിര്ദേശം കൂടി പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി. പ്രവാസികള്ക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നു പറഞ്ഞത് പൊതുവായുള്ള സുരക്ഷ കണക്കിലെടുത്താണ്. ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ വിഷയം ചര്ച്ച ചെയ്യുകയും ഒപ്പം ഇതിലൂടെ മാത്രമേ ചാര്ട്ടേഡ് വിമാനയാത്രക്കാരുടെ കാര്യത്തില് അന്തിമ തീരുമാനം അതിനുശേഷമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കുകയുണ്ടായി.
എന്നാൽ സംസ്ഥാനത്തു ഇതുവരെ സമൂഹവ്യാപനമില്ല എന്നും മന്ത്രി പറയുകയുണ്ടായി. മേയിൽ സമ്പർക്കം വഴിയുള്ള രോഗബാധ കുറഞ്ഞു, ഈ അവസ്ഥ തുടർന്നാൽ ഭയക്കേണ്ടതില്ല എന്നും ചൂണ്ടിക്കാണിക്കുകയുണ്ടായി. കോവിഡ് ബാധയുള്ളവർ വിമാനത്തിൽ വരുന്നത് രോഗസാധ്യത കൂട്ടുന്നതായിരിക്കും. ഇതുകൊണ്ടാണ് നാട്ടിലേക്കു വരുന്നവരിൽ കോവിഡ് പരിശോധന കർശനമാക്കിയത് എന്നാണ് മന്ത്രി പറഞ്ഞത്. അതോടൊപ്പം ആരോടും നാട്ടിലേക്കു വരരുത് എന്നു പറയുന്നില്ല എന്നും പറയുകയുണ്ടായി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആത്മഹത്യകൾ നിർഭാഗ്യകരമാണ്. പിപിഇ കിറ്റുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം അന്വേഷിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ഗൾഫിൽ നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലേക്ക് വരുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന സംസ്ഥാന സർക്കാർ തീരുമാനം പ്രായോഗികമല്ലെന്ന് പ്രവാസി മലയാളികൾ പ്രതിഷേധം അറിയിച്ചുകൊണ്ട് രംഗത്ത് എത്തുകയുണ്ടായി. എന്തെന്നാൽ കോവിഡ് പരിശോധനയ്ക്കുള്ള ചെലവും ഫലം വരാനുള്ള കാലതാമസവുമാണിതിനു കാരണമെന്നാണ് പ്രവാസികളുടെ പ്രതികരണം. ഇതോടെ വിവിധ സംഘടനകളുടെ നൂറിലേറെ ചാർട്ടേഡ് വിമാന സർവീസുകളാണ് നിലവിൽ ആശങ്കയിലായിരിക്കുന്നത്.
https://www.facebook.com/Malayalivartha

























