ഉത്രവധക്കേസുമായി ബന്ധപ്പെട്ട് വനംവകുപ്പ് അധികൃതര്‍ നടത്തുന്ന തെളിവെടുപ്പിനിടെ മൊഴിമാറ്റി രണ്ടാം പ്രതി സുരേഷ്... പാമ്പിനെ ആലംകോട് നിന്നാണ് പിടികൂടിയതെന്ന് രണ്ടാംപ്രതി

ഉത്രവധക്കേസുമായി ബന്ധപ്പെട്ട് വനംവകുപ്പ് അധികൃതര്‍ നടത്തുന്ന തെളിവെടുപ്പിനിടെ മൊഴിമാറ്റി രണ്ടാം പ്രതി സുരേഷ്. ഉത്രയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച മൂര്‍ഖന്‍ പാമ്പിനെ പാരിപ്പള്ളിയില്‍നിന്ന് പിടികൂടി സൂരജിന് 10,000 രൂപക്ക് കൈമാറി എന്നായിരുന്നു സുരേഷ് കുമാര്‍ പൊലീസിനോട് പറഞ്ഞിരുന്നത്.
എന്നാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ചോദ്യംചെയ്യലില്‍ ഈ പാമ്പിനെ ആലംകോട് നിന്നാണ് പിടികൂടിയതെന്ന് സുരേഷ് മൊഴിമാറ്റി. ഇക്കാര്യം ഉറപ്പുവരുത്തുന്നതിനുള്ള തെളിവുകളും വനംവകുപ്പ് ശേഖരിച്ചു.സുരേഷ് നേരത്തേ വിരിയിച്ച പാമ്പിന്‍കുഞ്ഞുങ്ങളെയും പാമ്പുകളെയും എന്തുചെയ്തെന്നത് സംബന്ധിച്ചും വിശദമായി അന്വേഷിക്കുന്നുണ്ട്.
സുരേഷിന് മറ്റ് പാമ്പുപിടിത്തക്കാരുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്. പാമ്പിന്‍വിഷ മാഫിയകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.സൂരജിന്റെ മാതാവ് രേണുകയെയും സഹോദരി സൂര്യയെയും കഴിഞ്ഞദിവസം അഞ്ചല്‍ റേഞ്ച് ഓഫിസില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.
സൂരജ് പാമ്പിനെക്കൊണ്ട് ഉത്രയെ കടിപ്പിച്ചത് തങ്ങള്‍ക്ക് അറിയില്ലെന്നാണ് ഇരുവരുടെയും മൊഴി. ഞായറാഴ്ച രാവിലെ 10ന് സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുക്കുമെന്ന് റേഞ്ച് ഓഫിസര്‍ ബി.ആര്. ജയന് അറിയിച്ചു.
=
https://www.facebook.com/Malayalivartha


























