Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


ഇന്ന് ദുർഗാഷ്ടമി.... സംസ്ഥാനത്തെ ഹൈന്ദവ ആരാധനാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പൂജവയ്പ്പ് ഇന്നലെ വൈകുന്നേരം മുതൽ ആരംഭിച്ചു... ഇന്നും പൂജവയ്ക്കും


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...

'ഞങ്ങളെ ബന്ധിപ്പിക്കുന്ന ഒരു പാലമായി നിലകൊണ്ടു. പുസ്തകങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഞങ്ങള്‍ക്കിടിയിലെ മഞ്ഞുരുക്കാന്‍ പര്യാപ്തമായിരുന്നു....' പിതൃദിനത്തില്‍ അച്ഛനെക്കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

21 JUNE 2020 11:45 AM IST
മലയാളി വാര്‍ത്ത

പിതൃദിനത്തില്‍ അച്ഛനെക്കുറിച്ച് വാചാലനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് എത്തുകയുണ്ടായി. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ചെന്നിത്തലയുടെ തുറന്നെഴുത്ത് നടത്തിയിരിക്കുന്നത്. അച്ഛൻ നൽകിയ വായനയുടെ ലോകത്ത് നിന്ന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോള്‍ അച്ഛന് നീരസം തോന്നിയെങ്കിലും പുസ്തകങ്ങള്‍ ഞങ്ങളെ ബന്ധിപ്പിക്കുന്ന ഒരു പാലമായി നിലകൊണ്ടുവെന്നും ചെന്നിത്തല കുറിക്കുകയുണ്ടായി.

ചെന്നിത്തലയുടെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:

അധ്യാപകനായിരുന്ന അച്ഛനാണ് അക്ഷരങ്ങളുടെ ലോകത്തേക്ക് എന്നെ കൈപിടിച്ച് നയിച്ചത്. മിക്കപ്പോഴും വീട്ടിലെ പുസ്തകങ്ങളില്‍ തലപൂഴ്ത്തിയിരിക്കുന്ന എന്നെ ശ്രദ്ധിച്ച അച്ഛന്‍ ഒരിക്കല്‍ എന്നെ കലാപോഷിണി വായന-ഗ്രന്ഥശാലയിലേക്ക് കൊണ്ടുപോയി. 'ഒന്നുകില്‍ നീ ഇവിടെ ലോകത്തെ കാണും, ഇല്ലെങ്കില്‍ നീ നിന്നെത്തന്നെ കണ്ടെത്തും. മൂന്നാമതൊരു കാരണം നീയായിട്ട് ഉണ്ടാക്കരുത്,' അവിടെ വെച്ച് അദ്ദേഹം പറഞ്ഞു.

എല്ലാ ആഴ്ചയും ഞാന്‍ ഓരോ പുസ്തകം വായിക്കുമായിരുന്നു. വായിച്ചതെന്തെന്നും, അതില്‍ നിന്ന് ഞാന്‍ എന്ത് മനസിലാക്കിയെന്നും അച്ഛന്‍ എന്നും എന്നോട് ചോദിക്കും. പിന്നീട് ഞാന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോള്‍ അച്ഛന് നീരസം തോന്നിയെങ്കിലും പുസ്തകങ്ങള്‍ ഞങ്ങളെ ബന്ധിപ്പിക്കുന്ന ഒരു പാലമായി നിലകൊണ്ടു. പുസ്തകങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഞങ്ങള്‍ക്കിടിയിലെ മഞ്ഞുരുക്കാന്‍ പര്യാപ്തമായിരുന്നു.

കഷ്ടപ്പെട്ട് സമയം കണ്ടെത്തി എന്തിനാണ് ഞാന്‍ പുസ്തകങ്ങള്‍ വായിക്കുന്നതെന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. അച്ഛന്‍ പറഞ്ഞതുപോലെ ലോകത്തെ കൂടുതലറിയാനും എന്നെത്തന്നെ കണ്ടെത്താനും തന്നെയാണത്. പക്ഷേ, അതിനേക്കാളുപരി, ഓരോ പുസ്തകം വായിക്കുമ്പോഴും അച്ഛനോട് സംസാരിക്കാന്‍ ഒരു പുതിയ വിഷയം കണ്ടെത്തുന്നതിന്റെ ആഹ്‌ളാദവും എന്നിലുണ്ടാകുമായിരുന്നു. ഇനി വീണ്ടും അച്ഛനെ കാണുമ്പോള്‍ അദ്ദേഹം എന്നോട് ചോദിക്കുക ഞാനെന്ത് വായിച്ചു എന്നല്ലേ? അതിനുള്ള ഉത്തരം ഞാന്‍ നല്‍കേണ്ടേ?

ഈ പിതൃദിനം ഞാന്‍ ചിലവഴിക്കുക പുതിയൊരു പുസ്തകം വായിച്ചുകൊണ്ടായിരിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറാട്ട് ഘോഷയാത്ര... നാളെ ​ഗതാ​ഗത ക്രമീകരണം  (14 minutes ago)

ചിലവുകളിലും പ്രധാന രേഖകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (24 minutes ago)

ഐഎസ്എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഒന്നിനെതിരെ നാല് ഗോളിന് തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്...  (41 minutes ago)

മണ്ഡല-മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് വകുപ്പുകൾ പ്രവൃത്തികളുടെ പുരോഗതി സെക്രട്ടറിമാർ വഴി സർക്കാറിൽ അറിയിക്കണമെന്ന് മുഖ്യമന്ത്രി  (54 minutes ago)

മദീനയിൽ രണ്ടര പതിറ്റാണ്ടിലേറെയായി ജോലി ചെയ്യുകയായിരുന്ന കണ്ണൂർ സ്വദേശിയായ പ്രവാസി മദീനയിൽ നിര്യാതനായി....  (1 hour ago)

സങ്കടക്കാഴ്ചയായി.... ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു  (1 hour ago)

സിംബാബ്‌വെക്കെതിരായ ടി20 പരമ്പര... ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായുള്ള ഔദ്യോഗിക അരങ്ങേറ്റം... പരമ്പര നേട്ടവുമായി സ്മൃതി മന്ധാന...  (1 hour ago)

കണ്ണനൂരിൽ സ്കൂട്ടറിൽ നിന്ന് റോഡ‍ിൽ തെറിച്ചു വീണ അധ്യാപികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നാളെ വൈകിട്ട് 4 മുതൽ രാത്രി 9 വരെ താത്കാലികമായി അടച്ചിടും....  (1 hour ago)

ഇന്ന് ദുർഗാഷ്ടമി.... സംസ്ഥാനത്തെ ഹൈന്ദവ ആരാധനാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പൂജവച്ചു....    (2 hours ago)

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (9 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (10 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (10 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (10 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (10 hours ago)

Malayali Vartha Recommends