സംസ്ഥാനത്ത് വിക്ടേഴ്സ് ചാനലില്‍ കൂടിയുള്ള മൂന്നാംഘട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ നാളെ മുതല്‍ ആരംഭിക്കും... പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ റിക്കാര്‍ഡ് ചെയ്ത് എത്തിച്ചു നല്‍കും

സംസ്ഥാനത്ത് വിക്ടേഴ്സ് ചാനലില്‍ കൂടിയുള്ള മൂന്നാംഘട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. തിങ്കളാഴ്ച മുതല്‍ കൂടുതല്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ റിക്കാര്‍ഡ് ചെയ്ത് എത്തിച്ചു നല്‍കും. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സൗകര്യമുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രധാന അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തെ ഓണ്‍ലൈന്‍ ക്ലാസുകളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങളില്‍ ഹൈക്കോടതി തൃപ്തി അറിയിച്ചിരുന്നു. ഓണ്‍ലൈന്‍ ക്ലാസുകളുമായി ബന്ധപ്പെട്ട ഹര്‍ജികളും കോടതി തീര്‍പ്പാക്കിയിരുന്നു. ഏതെങ്കിലും വ്യക്തികള്‍ക്ക് പരാതി ഉണ്ടായാല്‍ ഉചിതമായ ഫോറത്തില്‍ പരാതി നല്‍കാമെന്നും ചീഫ് ജസ്റ്റീസ് അറിയിച്ചു. നേരത്തെ ഓണ്‍ലൈന്‍ ക്ലാസുകളുടെ തുടക്കത്തില്‍ വലിയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha


























