ഹെലികോപ്റ്റര്‍ മാത്രമല്ല ഇവിടെയൊരു യുദ്ധവിമാനം കൂടിയുണ്ട്; പക്ഷേ ആര്‍ക്കും കാണാന്‍ കിട്ടുന്നില്ലെന്ന് മാത്രം, കാര്‍ഗില്‍ യുദ്ധവീരന്‍ മിഗ് 27 വിമാനം കുറിച്ചറിയാം...

അടുത്തിടെ വ്യോമസേനയില്‍ നിന്നും ഡികമ്മീഷന്‍ ചെയ്ത എം.ഐ 8 ശംഖുമുഖത്ത് ആഘോഷ പൂര്‍വം സ്ഥാപിച്ചിരുന്നു. ശംഖുമുഖത്തെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് നവ്യാനുഭവം സമ്മാനിക്കാന്‍ എം.ഐ 8 ഹെലികോപ്റ്റര്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ഉടന്‍ തന്നെ നടക്കുമെന്നാണ് സൂചന.
എന്നാല്‍ ഇത്തരത്തില്‍ തന്നെയാണ് തിരുവനന്തപുരം ജില്ലയില്‍ തന്നെ ശംഖുമുഖത്തിന് സമീപത്തായി ചക്കയില്‍ മിഗ് 27 വിമാനവും സഥാപിച്ചിട്ടുള്ളത്. ചാക്കയിലെ ഐ.ടി.ഐയുടെ ക്യാമ്പസിനുള്ളാണ് ഈ വിമാനം സ്ഥാപിച്ചിരിക്കുന്നത്. 1999യിലെ കാര്‍ഗില്‍ യുദ്ധത്തിലാണ് മിഗ് 27 വിമാനങ്ങല്‍ ഉപയോഗിച്ചത്. യുദ്ധത്തില്‍ നിരവധി മിഗ് വിമാനങ്ങള്‍ക്ക് കാര്യമായി നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. എഞ്ചിന്‍ തകരാര്‍ ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ നേരിട്ടിരുന്നുവെങ്കിലും വ്യോമസേനക്കായി നീണ്ടകാലം ഈ വിമാനങ്ങള്‍ സേവനം നടത്തി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 27 ന് അവസാന മിഗ് 27 വിമാനവും സേനയില്‍ നിന്നും ഡികമ്മീഷന്‍ ചെയ്തിരിരുന്നു.
2015 ന് ശേഷം സ്ഥാപിച്ച മിഗ് വിമാനമാണ് ചാക്ക ഐ.ഐ.ടി ക്യാമ്പസില്‍ സ്ഥാപിച്ചിരിക്കുന്നത്. റോഡിലൂടെ പോകുന്ന യാത്രക്കാര്‍ക്ക് കാണാന്‍ സാധിക്കുന്ന വിധം മതിലിനോട് ചേര്‍ന്നാണ് വിമാനം സ്ഥാപിച്ചത്. എന്നാല്‍ ഇപ്പോള്‍ വിമാനത്തിന് മുമ്പില്‍ മരങ്ങള്‍ വളര്‍ന്ന് കാഴ്ച മറക്കുന്നുണ്ട്. കൂടാതെ വിമാനം പരിപാലിക്കുന്നതില്‍ വീഴ്ച വന്നതോടെ വിമാനത്തിന്റെ ചിലഭാഗങ്ങള്‍ തുരുമ്പെടുത്തു നശിക്കുന്ന അവസ്ഥയിലാണ്.
ഇന്ത്യന്‍ വ്യോമസേനയിലേക്ക് യുവജനതയെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായിയാണ് ഡികമ്മീഷന്‍ ചെയ്ത വിമാനങ്ങളും ഹെലികോപ്റ്ററുകളും മറ്റു സൈനിക ആയുധങ്ങളുമെല്ലാം പൊതുജനങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇത്തരം ഡികമ്മീഷന്‍ ചെയ്ത് പൊതുജനങ്ങള്‍ക്കായി സമര്‍പിക്കുമ്പോള്‍ അതിന്റെ പരിപാലനത്തിന്റെ ഉത്തവാദിത്വം അത് ഏറ്റെടുക്കുന്നവര്‍ക്കാണ്. അങ്ങനെയെങ്കില്‍ ശംഖുമുഖത്ത് സ്ഥാപിച്ചിരിക്കുന്ന യുദ്ധവിമാനം നശിക്കുന്നതിന്റെ ചുമതലയില്‍ നിന്നും ജില്ലാ ഭരണകൂടത്തിനും ടൂറിസം വകുപ്പിനും സംസ്ഥാന സര്‍ക്കാരിനും ഉത്തരവാദിത്വമുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ഇത്തമൊരു അവസ്ഥ എം.ഐ എട്ടിനുണ്ടാകില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം.
https://www.facebook.com/Malayalivartha


























