Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


ഇന്ന് ദുർഗാഷ്ടമി.... സംസ്ഥാനത്തെ ഹൈന്ദവ ആരാധനാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പൂജവയ്പ്പ് ഇന്നലെ വൈകുന്നേരം മുതൽ ആരംഭിച്ചു... ഇന്നും പൂജവയ്ക്കും


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...

തലസ്ഥാനം മുൾമുനയിൽ; തലസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച ഓട്ടോഡ്രൈവര്‍ക്ക് രോഗം ബാധിച്ചതെവിടെ നിന്ന് കണ്ടെത്താനായില്ല

21 JUNE 2020 09:32 PM IST
മലയാളി വാര്‍ത്ത

തലസ്ഥാനം മുൾമുനയിൽ. തലസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച ഓട്ടോഡ്രൈവര്‍ക്ക് രോഗം ബാധിച്ചതെവിടെ നിന്ന് കണ്ടെത്താനായില്ല. ഇതോടെ കൊവിഡ് സ്ഥിരീകരിച്ച നാലുപേര്‍ക്ക് തലസ്ഥാനത്ത് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനായില്ല. അതേസമയം രോഗം സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടേത് വിപുലമായ സമ്ബര്‍ക്കപട്ടികയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് മണക്കാട്, ആറ്റുകാല്‍, കാലടി വാര്‍ഡുകളിലായി കിടക്കുന്ന അഞ്ച് പ്രദേശങ്ങള്‍ ജൂണ്‍ 20 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. ഇവിടെ നാളെ മുതല്‍ സ്രവ പരിശോധന ആരംഭിക്കും..

ആറ്റുകാല്‍ പ്രദേശത്തു മൂന്ന് ടീമുകളായി 60 വീടുകള്‍ സന്ദര്‍ശിച്ചു. പൊലീസിന്റെ സഹകരണത്തോടെ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തി. ഐരാണിമുട്ടം കമ്മ്യൂണിറ്റി ഹാളില്‍ തിങ്കളാഴ്ച കൊവിഡ് പരിശോധന നടത്തുന്നതിന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചാലയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അഞ്ച് ടീമുകളിലായി 140 വീടുകള്‍ സന്ദര്‍ശിച്ചു. എന്നാല്‍ ലക്ഷണങ്ങളുള്ളവരെ കണ്ട‌െത്താനായിട്ടില്ല. മണക്കാട് പ്രദേശത്ത് അണുനശീകരണം നടത്തി.

മണക്കാട്ടെ ഒരു മൊബൈല്‍ ഷോപ്പ് ജീവനക്കാരന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവിടങ്ങളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 60 വയസിന് മുകളിലുള്ളവരും മറ്റ് ഗുരുതര രോഗമുള്ളവരും പത്തു വയസിനു താഴെ പ്രായമുള്ള കുട്ടികളും പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികളെ സന്ദര്‍ശിക്കുന്നത് ഉള്‍പ്പെടെയുള്ള അനാവശ്യ സന്ദര്‍ശനങ്ങളും ഒഴിവാക്കണം.

രോഗികള്‍ക്കൊപ്പം സഹായിയായി ഒരാളെ മാത്രമെ അനുവദിക്കൂ. ഇതിന് ആശുപത്രി അധികൃതര്‍ നടപടി സ്വീകരിക്കണം. ഒ.പി ഉള്‍പ്പെടെ മറ്റിടങ്ങളില്‍ സാമൂഹിക അകലം, മാസ്ക് ധരിക്കല്‍, സാനിറ്റൈസര്‍ ഉപയോഗം എന്നിവ ഉറപ്പാക്കുകയും വേണം. എല്ലാ പൊതുഇടങ്ങളിലും 'ബ്രേക്ക് ദ ചെയിന്‍' മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ കൈ കഴുകുന്നതിനുള്ള സംവിധാനം പ്രവേശന കവാടത്തിനരികെ സ്ഥാപിച്ച്‌ പരിപാലിക്കണമെന്നും അറിയിപ്പ് നല്‍കി.

ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര, വാണിജ്യ സ്ഥാപനങ്ങള്‍ കൊവിഡ് പ്രതിരോധ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും താലൂക്ക് ഇന്‍സിഡന്റ്സ് കമാന്‍ഡര്‍മാരും പൊലീസും പരിശോധിച്ച്‌ ഉറപ്പുവരുത്തണം. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് താക്കീത് നല്‍കും. ആവര്‍ത്തിക്കുകയാണെങ്കില്‍ സ്ഥാപനം അടച്ചിടുവാന്‍ വേണ്ട നടപടി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം അധികാരികള്‍ അല്ലെങ്കില്‍ ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍ സ്വീകരിക്കണം. കാട്ടാക്കട പഞ്ചായത്തിലെ 21 വാര്‍ഡുകളിലായി 1,444 വീടുകള്‍ സന്ദര്‍ശനം നടത്തി. രോഗ ലക്ഷണം കണ്ടത്തിയ ഒരാളെ പരിശോധനക്കായി റഫര്‍ചെയ്തു. ഇവിടെ നിന്നും അയച്ച 111 സാമ്ബിള്‍ ഫലം നെഗറ്റീവാണ്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറാട്ട് ഘോഷയാത്ര... നാളെ ​ഗതാ​ഗത ക്രമീകരണം  (15 minutes ago)

ചിലവുകളിലും പ്രധാന രേഖകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (25 minutes ago)

ഐഎസ്എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഒന്നിനെതിരെ നാല് ഗോളിന് തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്...  (42 minutes ago)

മണ്ഡല-മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് വകുപ്പുകൾ പ്രവൃത്തികളുടെ പുരോഗതി സെക്രട്ടറിമാർ വഴി സർക്കാറിൽ അറിയിക്കണമെന്ന് മുഖ്യമന്ത്രി  (55 minutes ago)

മദീനയിൽ രണ്ടര പതിറ്റാണ്ടിലേറെയായി ജോലി ചെയ്യുകയായിരുന്ന കണ്ണൂർ സ്വദേശിയായ പ്രവാസി മദീനയിൽ നിര്യാതനായി....  (1 hour ago)

സങ്കടക്കാഴ്ചയായി.... ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു  (1 hour ago)

സിംബാബ്‌വെക്കെതിരായ ടി20 പരമ്പര... ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായുള്ള ഔദ്യോഗിക അരങ്ങേറ്റം... പരമ്പര നേട്ടവുമായി സ്മൃതി മന്ധാന...  (1 hour ago)

കണ്ണനൂരിൽ സ്കൂട്ടറിൽ നിന്ന് റോഡ‍ിൽ തെറിച്ചു വീണ അധ്യാപികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നാളെ വൈകിട്ട് 4 മുതൽ രാത്രി 9 വരെ താത്കാലികമായി അടച്ചിടും....  (1 hour ago)

ഇന്ന് ദുർഗാഷ്ടമി.... സംസ്ഥാനത്തെ ഹൈന്ദവ ആരാധനാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പൂജവച്ചു....    (2 hours ago)

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (9 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (10 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (10 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (10 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (10 hours ago)

Malayali Vartha Recommends