കടലുണ്ടി തീവണ്ടിയപകടത്തിന് ഇന്ന് പത്തൊമ്പത് ആണ്ട് തികയുന്നു... അപകടമറിഞ്ഞ് ഓടിയെത്തിയ ചുമട്ടു തൊഴിലാളിയായ ഉദയന്‍ കണ്ടത് പുഴയില്‍ പതിച്ച ബോഗികള്‍, അലമുറയിട്ട് നിലവിളികളും, രക്ഷാപ്രവര്‍ത്തനം അവസാനിച്ചെന്ന ആശ്വാസത്തോടെ മടങ്ങുമ്പോള്‍ കമ്പാര്‍ട്ടുമെന്റില്‍ നിന്ന് പതിയെ ഒരു ശബ്ദം.... കാപാത്ത് അയ്യാ.. ഒടുവില്‍....

കടലുണ്ടി തീവണ്ടിയപകടത്തിന് ഇന്ന് പത്തൊമ്പത് ആണ്ട് തികയുന്നു... അപകടമറിഞ്ഞ് ഓടിയെത്തിയ ചുമട്ടു തൊഴിലാളിയായ ഉദയന്‍ കണ്ടത് പുഴയില്‍ പതിച്ച ബോഗികള്‍, അലമുറയിട്ട് നിലവിളികളും, രക്ഷാപ്രവര്‍ത്തനം അവസാനിച്ചെന്ന ആശ്വാസത്തോടെ മടങ്ങുമ്പോള്‍ കമ്പാര്‍ട്ടുമെന്റില്‍ നിന്ന് പതിയെ ഒരു ശബ്ദം.... കാപാത്ത് അയ്യാ..
അന്നത്തെ 'കാപാത്ത് അയ്യാ...' നിലവിളി കടലുണ്ടി സ്വദേശിയും നവധാര പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സെന്ററിലെ ചീഫ് കോ-ഓര്‍ഡിനേറ്ററുമായ ഉദയന്‍ കാര്‍ക്കോളിയുടെ കാതുകളില്‍ മുഴങ്ങുന്നുണ്ടിപ്പോഴും. ചുമട്ട് തൊഴിലാളിയായിരുന്ന ഉദയന്‍ പണിയും കഴിഞ്ഞ് മത്സ്യവും വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കടലുണ്ടി റെയില്‍വേ ഗേറ്റിനു സമീപം ചെന്നൈ എക്‌സ്പ്രസ് കടലുണ്ടി പുഴയില്‍ പതിച്ചെന്ന വാര്‍ത്ത അറിയുന്നത്. അപകടസ്ഥലത്തേക്ക് ആള്‍ക്കൂട്ടത്തിനൊപ്പം ഉദയനുമോടി. പുഴയില്‍ പതിച്ച ബോഗികളില്‍നിന്ന് നിലവിളിയും അലമുറയും മാത്രം. ഒപ്പം ശക്തമായ മഴയും.
ഇതിനിടയില്‍ രക്ഷാപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനവും തുടങ്ങിയിരുന്നു. അവര്‍ക്കൊപ്പം ഉദയനും പങ്കുചേര്‍ന്നു. ബോഗികള്‍ വെട്ടിപ്പൊളിച്ച് ജീവനുള്ളവരെയും മരിച്ചവരെയുമൊക്കെ തോണിയില്‍ കയറ്റി കരയിലെത്തിച്ചു. ഒടുവില്‍ രക്ഷാപ്രവര്‍ത്തനം അവസാനിച്ചെന്ന ആശ്വാസത്തോടെ രാത്രി വൈകി സുഹൃത്തുക്കള്‍ക്കൊപ്പം തോണിയില്‍ കയറി കരയിലേക്ക് നീങ്ങവേ പുഴയില്‍ പതിച്ച കമ്പാര്‍ട്ട്‌മെന്റില്‍നിന്ന് പതിഞ്ഞ ശബ്ദം കേട്ടു, 'കാപാത്ത് അയ്യാ...' മറ്റൊന്നും ആലോചിച്ചില്ല. രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം വെട്ടിപ്പൊളിച്ചിട്ട ബോഗിക്കുള്ളിലേക്ക് നൂഴ്ന്നിറങ്ങി. ബോഗിയിലെ ബാത്ത് റൂമിനുള്ളില്‍ നിന്നായിരുന്നു ആ ശബ്ദം. വാതില്‍ തുറന്ന് കൈപിടിച്ച് ആ വയോധികയെ എല്ലാവരും ചേര്‍ന്ന് പുറത്തെത്തിച്ചു.ബോഗിയില്‍ നിന്ന് തോണിയിലേക്ക് കിടത്തുമ്പോള്‍ ആ അമ്മ പറയുന്നുണ്ടായിരുന്നു- ''ഉങ്കള്‍ക്ക് കോടികോടി പുണ്യം കെടയ്ക്കും''.
2001 ജൂണ്‍ 22-നാണ് 6602 നമ്പര്‍ ചെന്നൈ മെയില്‍ വൈകീട്ട് 5.15-ന് കടലുണ്ടി പുഴയില്‍ പതിക്കുന്നത്. പെരുമണ്‍ അപകടം കഴിഞ്ഞാല്‍ കേരളത്തിലെ രണ്ടാമത്തെ വലിയ തീവണ്ടി അപകടമാണിത്. ദുരന്തത്തില്‍ 52 പേര്‍ മരിക്കുകയും 222 പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. എന്‍ജിനും രണ്ട് ബോഗിയും കടന്ന ശേഷമാണ് തീവണ്ടി പാളംതെറ്റിയത്. നടുവിലത്തെ ബോഗികളിലുള്ളവരാണ് പുഴയിലേക്ക് പതിച്ചത്.
"
https://www.facebook.com/Malayalivartha


























