Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇടുക്കിയില്‍ രാജാപ്പാറയിലുള്ള സ്വകാര്യ റിസോര്‍ട്ടില്‍ മുന്നൂറോളം പേരുമായി നിശാപാര്‍ട്ടി! കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലാം ലംഘിച്ച് ബെല്ലി ഡാന്‍സും മദ്യസത്കാരവും; തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയര്‍മാന്‍ റോയി കുര്യനെതിനെതിരേ കേസ്

04 JULY 2020 01:56 PM IST
മലയാളി വാര്‍ത്ത

ഇടുക്കിയില്‍ രാജാപ്പാറയിലുള്ള സ്വകാര്യ റിസോര്‍ട്ടില്‍ കൊവിഡ് സാഹചര്യത്തിലെ പ്രത്യേക നിയന്ത്രണങ്ങളെ കാറ്റില്‍പ്പറത്തി വ്യവസായി സംഘടിപ്പിച്ച നിശാപാര്‍ട്ടിയില്‍ പങ്കെടുത്തത് ഉന്നതര്‍. റിസോര്‍ട്ടില്‍ നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും മദ്യസത്കാരവും സംഘടിപ്പിച്ചെന്ന പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു.

കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലാം ലംഘിച്ചായിരുന്നു മുന്നൂറോളം പേരെ പങ്കെടടുപ്പിച്ച്‌ പാര്‍ട്ടി നടത്തിയത്. സംഭവത്തില്‍ തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയര്‍മാന്‍ റോയി കുര്യനെതിരേയാണ് ശാന്തന്‍പാറ പോലീസ് വ്യാഴാഴ്ച കേസെടുത്തത്.

നിശാപാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വിവരം പുറത്തായത്. ഉടുമ്ബന്‍ചോലയ്ക്ക് സമീപം ചതുരംഗപ്പാറയില്‍ തണ്ണിക്കോട്ട് ഗ്രൂപ്പ് ആരംഭിച്ച വ്യവസായസ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

ജൂണ്‍ 28ന് ഡിജെ പാര്‍ട്ടിയും ബെല്ലി ഡാന്‍സ് ഉള്‍പ്പെടെയുള്ള പരിപാടികളും ഉണ്ടായിരുന്നു. രാത്രി എട്ടിന് തുടങ്ങിയ പരിപാടി ആറു മണിക്കൂറോളം നീണ്ടു. മതമേലധ്യക്ഷന്മാരും സിനിമാതാരങ്ങളും ഇടുക്കിയിലെ ജനപ്രതിനിധികളടക്കം പൊതുപ്രവര്‍ത്തകരും ഉന്നതോദ്യോഗസ്ഥരും ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ പാര്‍ട്ടി സജ്ജീകരിച്ചത് സ്വകാര്യ ഇവന്റ് മാനേജ്‌മെന്റ് കമ്ബനിയാണ്. ആഘോഷത്തില്‍ മുന്നൂറോളം പേര്‍ പങ്കെടുത്തെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമികവിവരം. ഒരേസമയം 60 മുതല്‍ നൂറു പേര്‍വരെ ഒത്തുചേര്‍ന്നു.

മദ്യപിക്കുന്നതിനുള്ള സൗകര്യവും ഏര്‍പ്പാടാക്കിയിരുന്നു. ബെല്ലി ഡാന്‍സിനായി നര്‍ത്തകിയെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിച്ചെന്നാണ് വിവരം.

വ്യാപകമായി ആക്ഷേപം ഉയര്‍ന്നിട്ടും ആദ്യഘട്ടത്തില്‍ പോലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ പ്രതിഷേധമുയര്‍ന്നപ്പോഴാണ് കേസെടുത്തത്. പാര്‍ട്ടി നടന്ന ദിവസം റിസോര്‍ട്ടില്‍ പരിശോധന നടത്താന്‍ പോലീസെത്തിയതായും വിവരമുണ്ട്. എന്നാല്‍ ഉന്നത ഇടപെടലിനെത്തുടര്‍ന്ന് ഇവര്‍ മടങ്ങുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് ശാന്തന്‍പാറ പോലീസ് അറിയിച്ചു. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ജില്ലാ പോലീസ് മേധാവിയോട് സംസാരിച്ച്‌ നടപടി ഉറപ്പുവരുത്തിയിരുന്നു എന്ന് ജില്ലാ കളക്ടര്‍ എച്ച്‌ ദിനേശന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടികളെ പഠിപ്പിക്കാന്‍ വന്ന അധ്യാപകനൊപ്പം ഒളിച്ചോടിയ ഭാര്യയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഭര്‍ത്താവ്  (5 minutes ago)

ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും യുവതിക്ക് പൊലീസ് സ്‌റ്റേഷനില്‍ ക്രൂര മര്‍ദനം  (18 minutes ago)

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (2 hours ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (2 hours ago)

കുവൈത്തില്‍ വീണ്ടും ഡീസല്‍ കള്ളക്കടത്ത്  (2 hours ago)

തിരുവനന്തപുരം ലുലുമാളില്‍ മികച്ച ഓഫറുകളോടെ ആനിവേഴ്‌സറി സെയില്‍  (2 hours ago)

ഒമാന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  (3 hours ago)

അങ്കണവാടിയിലെ കുട്ടികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം  (3 hours ago)

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (5 hours ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (5 hours ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (5 hours ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (5 hours ago)

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...  (5 hours ago)

സി. പി. എം-ൽ തിരുവായ്ക്ക് എതിർവായ്: ചെറിയാൻ ഫിലിപ്പ്...  (5 hours ago)

രാഹുൽ പത്തനംതിട്ട വിട്ടു..! രാത്രിക്ക് രാത്രി കൊച്ചിയിൽ..! രാജീവിന്റെ നീക്കം ഇങ്ങനെ..! അറസ്റ്റ് നടക്കില്ല കാരണം ഇത്  (6 hours ago)

Malayali Vartha Recommends