തിരുവനന്തപുരം കോര്പ്പറേഷന് പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു
തിരുവനന്തപുരം കോര്പ്പറേഷന് പരിധിയിലെ കേരള സര്‍വകലാശാല പരീക്ഷാസെന്ററുകളില്‍ തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന സിബിസിഎസ്സിഎസ്എസ്, എല്‍എല്‍ബി, വിദൂരവിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള എല്ലാ പരീക്ഷകളും ഒരറിയിപ്പുണ്ടാകുന്നതുവരെ മാറ്റി വച്ചു. ഈ വിദ്യാര്‍ഥികള്‍ക്ക് കോവിഡ് മൂലം പരീക്ഷ എഴുതാന്‍ പറ്റാത്തവര്‍ക്കൊപ്പം പ്രത്യേകം പരീക്ഷ നടത്തും. മറ്റു സെന്ററുകളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വച്ച് എംജി സര്‍വകലാശാല നടത്താനിരുന്ന തിങ്കള്‍ മുതലുള്ള പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റു ജില്ലകളിലുള്ള പരീക്ഷാകേന്ദ്രങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല. യൂണിവേഴ്സിറ്റി കോളേജില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ലോക്ഡൗണ്‍ പിന്‍വലിച്ചതിനു ശേഷം പരീക്ഷ നടത്തുമെന്ന് പരീക്ഷ കണ്ട്രോളര് അറിയിച്ചു.
തിരുവനന്തപുരത്ത് പിഎസ്സി ആസ്ഥാന ഓഫിസില്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന വകുപ്പുതല പരീക്ഷ, പ്രമാണ പരിശോധന, ബുധനാഴ്ച മുതല്‍ ആരംഭിക്കുന്ന ഇന്റര്‍വ്യൂ (എറണാകുളത്തും കോഴിക്കോടുമുള്ള ഇന്റര്‍വ്യൂ മാറ്റമില്ല) എന്നിവ മാറ്റിവച്ചതായി പിഎസ്സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
https://www.facebook.com/Malayalivartha