പഞ്ചായത്ത് കിണര്‍ ഇടിഞ്ഞുതാഴ്ന്ന് 23 മോട്ടറുകള്‍ മണ്ണിനടിയില്‍

മലപ്പുറം കീഴുപറമ്പില്‍ 23 കുടുംബങ്ങള്‍ ഉപയോഗിച്ചു വന്നിരുന്ന പഞ്ചായത്ത് കിണര്‍ ഇടിഞ്ഞു താഴ്ന്നു. 30 വര്‍ഷം പഴക്കമുള്ള കിണര്‍ ഇന്നലെ രാവിലെയാണു ആള്‍മറയും കെട്ടുകളും സഹിതം ഇടിഞ്ഞത്. 23 മോട്ടറുകളും മണ്ണിനടിയിലായി. ഇതോടെ 23 കുടുംബങ്ങളുടെയും കുടിവെള്ളം നിലച്ചു.
സമീപത്തെ വീടിനു ഭീഷണിയുള്ളതിനാല്‍ കുടുംബത്തോടു മാറി താമസിക്കാന്‍ നിര്‍ദേശിച്ചു. കുനിയില്‍ അന്വാര് നഗറില്‍ ചാലിയാര്‍ പുഴയോടു ചേര്‍ന്ന് ഇരുമാന്കുന്നിലാണ് കിണര്‍.
ശനിയാഴ്ച രാത്രി അല്‍പ്പം ഇടിഞ്ഞിരുന്നു. ഇന്നലെ രാവിലെ പൂര്‍ണമായും ഇടിഞ്ഞിറങ്ങുകയായിരുന്നു. പുഴയോടു ചേര്‍ന്ന പ്രദേശമായതിനാല്‍ മുന്‍കരുതലായി പഞ്ചായത്ത് ആവശ്യപ്പെട്ടതു പ്രകാരം റവന്യു, ജിയോളജി, പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ മണ്ണിട്ടു മൂടാന്‍ നിര്‍ദേശം നല്‍കിയെങ്കിലും ജല സ്രോതസ്സ് നിലനിര്‍ത്താനാണു ശ്രമമെന്നു പഞ്ചായത്ത് പ്രസിഡന്റ് കെ.വി.റൈഹാന ബേബി പറഞ്ഞു.
https://www.facebook.com/Malayalivartha


























