കരിപ്പൂര്‍ വിമാനത്താവളത്തിലും വന്‍ സ്വര്‍ണവേട്ട
തിരുവനന്തപുരത്തിന് പിന്നാലെ കരിപ്പൂര്‍ വിമാനത്താവളത്തിലും വന്‍ സ്വര്‍ണവേട്ട. രണ്ട് വിമാനങ്ങളിലായി എത്തിയ രണ്ട് യാത്രക്കാരില്‍ നിന്ന് 1.100 കിലോഗ്രാം സ്വര്‍ണം പിടികൂടി. 50 ലക്ഷം രൂപ വിലമതിക്കുന്നതാണ് സ്വര്‍ണം. ദുബായില്‍ നിന്നെത്തിയ അബ്ദുള്‍ ഫായിസ്, മുഹമ്മദ് അഫ്സല് എന്നിവരാണ് സ്വര്‍ണം കടത്തിയത്.
ഇരുവരും കാസര്‍കോട് സ്വദേശികളാണ്. ഇന്നലെ തലസ്ഥാനത്ത് സ്വര്‍ണം പിടികൂടിയതുമായി ബന്ധപ്പെട്ട് ഉന്നത തലത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് കരിപ്പൂരില്‍ നിന്നുള്ള സ്വര്‍ണവേട്ട പുറത്തുവരുന്നത്.
സ്വര്‍ണ്ണക്കത്തിന് പിന്നിലെ മുഖ്യ ആസൂത്രക സ്വപ്നാ സുരേഷ് ആണെന്നും ഇവര്‍ തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കായി കസ്റ്റംസ് തെരച്ചിൽ ആരംഭിച്ചു. സംഭവത്തില്‍ ജൂണ്‍ അവസാനത്തോടെ വന്ന ബാഗേജില്‍ കഴിഞ്ഞ ദിവസം നടത്തിയ എക്സ്റേ പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. അതേസമയം കിട്ടിയ വിവരത്തെ തുടര്‍ന്ന് ബാഗ് പിടിച്ചു വെച്ചിരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha