എൻ ഐ എ ഒരുക്കിയ ചക്രവ്യൂഹത്തിൽ അകപ്പെട്ട് ശിവശങ്കർ; ചോദ്യം ചെയ്യലിന്റെ രണ്ടാം ദിനം; നേരത്തെയുള്ള മൊഴിയും ഇപ്പോഴത്തെ മൊഴിയും താരതമ്യപ്പെടുത്തും;കേസില്‍ പ്രതിയല്ലാത്ത ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ എന്‍ഐഎ സമീപകാലത്ത് ഏറ്റെടുക്കേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളി.

സ്വർണ്ണ കള്ളക്കടത്ത് കേസിൽ ഇന്നലെ 9 മണിക്കൂറോളമാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. എന്നാൽ ഇന്നും എം. ശിവശശങ്കറിനെ തുടർച്ചയായി രണ്ടാം ദിവസവും എൻ ഐ എ ചോദ്യം ചെയ്യുകയാണ്. ഇന്നും ഒരു മാരത്തോൺ ചോദ്യം ചെയ്യൽ നടക്കും എന്നാണ് പ്രതീഷിക്കുന്നത്. രാവിലെ പത്ത് മണിയോടെ യായിരുന്നു ചോദ്യം ചെയ്യൽ തുടങ്ങിയത് . നേരത്തെയുള്ള മൊഴിയും ഇപ്പോഴത്തെ മൊഴിയും താരതമ്യ പെടുത്തുത്തി കൊണ്ടുള്ള ചോദ്യം ചെയ്യൽ ആണ് നടക്കുന്നത്..
അത് കൊണ്ട് തന്നെ കൂടുതൽ സമയം ചോദ്യം ചെയ്യലിന് എടുക്കുകയും ചെയ്യും . കഴിഞ്ഞ ദിവസവും മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ ആയിരുന്നു നടന്നത് . . എന്നാല്‍ കേസില്‍ പ്രതിയല്ലാത്ത ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ എന്‍ഐഎ സമീപകാലത്ത് ഏറ്റെടുക്കേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) ഇന്നലത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം എം. ശിവശങ്കര്‍ തങ്ങിയത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ കുടുംബം താമസിച്ചിരുന്ന അതേ ഹോട്ടലില്‍ തന്നെ ആയിരുന്നു .ശിവശങ്കര്‍ നിയമോപദേശം തേടിയത്, കേസിലെ ഒന്നാം പ്രതി പി.എസ്. സരിത് നിയമോപദേശം തേടിയ അതേ അഭിഭാഷകന്റെ അടുത്താണ്. സരിത്തിനെക്കാള്‍ മുന്‍പ് ശിവശങ്കറുമായി അടുത്ത സൗഹൃദമുണ്ടെന്ന് അഭിഭാഷകന്‍ പ്രതികരിച്ചു. രണ്ടു സംഭവങ്ങളും യാദൃച്ഛികമാണെന്നു ശിവശങ്കറിനോട് അടുത്ത കേന്ദ്രങ്ങള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha