എം.ശിവശങ്കറിന്റെ 'മെന്‍സ്റിയ' കണ്ടെത്താന്‍ ദേശീയ അന്വേഷണ ഏജന്‍സി ; പ്രതി തന്നെയാണു കുറ്റവാളിയെന്നു സ്ഥാപിക്കാന്‍ ഇതു നിര്‍ണായകമാണ്

തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ 'മെന്‍സ്റിയ' കണ്ടെത്താന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കഷ്ട്ടപ്പെട്ടു. അത് കണ്ടുപിടിക്കാനായി ഒരുക്കിയതു ശാസ്ത്രീയ ചോദ്യം ചെയ്യലായിരുന്നു . എന്നാല്‍ കേസില്‍ പ്രതിയല്ലാത്ത ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ എന്‍ഐഎ സമീപകാലത്ത് ഏറ്റെടുക്കേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് എന്ന കാര്യം ശ്രദ്ധേയം ..
കുറ്റമനസ്സ് അഥവാ മെന്‍സ്‌റിയ എന്നത് പ്രധാനമാണ്. കുറ്റകൃത്യത്തിലൂടെ തനിക്കുണ്ടാകുന്ന ലാഭനഷ്ടങ്ങള്‍ കണക്കുകൂട്ടി നീങ്ങുന്ന പ്രതിയുടെ 'കുറ്റമനസ്സ്' എന്നാണ് മെന്‍സ്‌റിയ എന്ന ലാറ്റിന്‍ വാക്കിന്റെ അര്‍ഥം. കുറ്റകൃത്യത്തില്‍ പ്രതിയുടെ പങ്കാളിത്തം ബോധിപ്പിക്കാന്‍ വിചാരണ വേളയില്‍ കോടതി മുന്‍പാകെ അന്വേഷണ ഏജന്‍സിയും പ്രോസിക്യൂഷനും നടത്തുന്ന പ്രയോഗമാണിത്. പ്രതി തന്നെയാണു കുറ്റവാളിയെന്നു സ്ഥാപിക്കാന്‍ ഇതു നിര്‍ണായകമാണ്. വളരെ കരുതലോടെ തന്നെയായിരുന്നു എൻ ഐ എ ചോദ്യം ചെയ്തത്. അതേ സമയം ഇന്നും ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു.
https://www.facebook.com/Malayalivartha