കനത്ത മഴ: പുറക്കാട് വ്യാപക നാശ നഷ്ടം, വൈദ്യുതി പോസ്റ്റുകൾ തകർന്നു

ശക്തമായ കാറ്റിൽ പുറക്കാട് വ്യാപക നാശ നഷ്ടം. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് പുറക്കാട്, പുത്തൻ നട ഭാഗങ്ങളിൽ അതിശക്തമായ കാറ്റ് വീശിയത്. കാറ്റിൽ നിരവധി മരങ്ങൾ വീണ് വീടുകളും വൈദ്യുതി പോസ്റ്റുകളും തകർന്നു.
വൈദ്യുതി ലൈനുകൾ വീടിനു മുകളിൽ വീണത് അപകട ഭീഷണി ഉയർത്തിയിട്ടുണ്ട്. പല വീടുകൾക്ക് മുന്നിലും മരം വീണ് കിടക്കുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഈ പ്രദേശങ്ങളിൽ ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha