പൂച്ച മാന്തി ചികിത്സയിലിരിക്കെ 11കാരിക്ക് സംഭവിച്ചത്.! ആശുപത്രിയിൽ കൂട്ടനിലവിളി മരണ കാരണം മറ്റൊന്ന്?

പൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന പതിനൊന്നുകാരിക്ക് ദാരുണാന്ത്യം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പതിനൊന്നുകാരി ഹന്ന അഷറഫാണ് മരിച്ചത്. പന്തളം കടക്കാട് സ്വദേശി അഷറഫിന്റെ മകളാണ് ഹന്ന.
മരണ കാരണം പേവിഷബാധയാണോ എന്നത് ആരോഗ്യ വകുപ്പ് സ്ഥിരീകരിക്കേണ്ടതായിട്ടുണ്ട്. കുട്ടിയെ പൂച്ച മാന്തിയത് ജൂലൈ രണ്ടിനായിരുന്നു . പേവിഷ പ്രതിരോധ വാക്സീന്റെ ആദ്യ ഡോസും രണ്ടാമത്തെ ഡോസും കുട്ടി എടുത്തിരുന്നു എന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത് .
രണ്ടാമത്തെ ഡോസ് വാക്സീൻ എടുത്തശേഷം കുട്ടിക്ക് ചില അസ്വസ്ഥതകൾ നേരിടേണ്ടി വന്നു . വീണ്ടും പത്തനംതിട്ടയിലെ ആശുപത്രിയിൽ ചികിത്സ തേടി . തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ആശുപത്രയിൽ ചികിത്സയിലിരിക്കെവെയാണ് മരണം സംഭവിച്ചത്.
https://www.facebook.com/Malayalivartha