മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ഡി.ഐ.ജി ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്കി
മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുഡിന് ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്കി. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തില്‍ കേസെടുത്തത്. പോസ്റ്റുകള്‍ ലൈംഗീക ചുവയോടെയുളളത്. അപകീര്‍ത്തികരമെന്നും മാനഹാനിയുണ്ടാക്കുന്നതെന്നും ഡി.ഐ.ജി ,സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിച്ചതിന്റെ പേരില്‍ വലിയ സൈബര്‍ ആക്രമണമാണ് മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായത്. വനിതാമാദ്ധ്യമപ്രവര്‍ത്തകരുടെ കുടുംബാഗങ്ങള്‍ക്കെതിരെ വരെ സൈബര്‍ ഇടങ്ങളില്‍ നിന്നും ആക്രമണമുണ്ടായി. ഡി.ജി.പിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സജ്ഞയ് കുമാര്‍ ഗുരുഡ് അന്വേഷണ ചുമതലയേറ്റെടുക്കുകയായിരുന്നു. ഹൈടെക് സെല്ലിന്റേയും സൈബര്‍ ഡോമിന്റെയും സഹായത്തോടെയാണ് അന്വേഷണം.
https://www.facebook.com/Malayalivartha