മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന പരാതിയിൽ കസ്റ്റഡിയിലെടുത്ത പ്രതി ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരത്ത് മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന പരാതിയിൽ കസ്റ്റഡിയിലെടുത്ത പ്രതി ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ. കരിമഠം കോളനി സ്വദേശി അൻസാരി (37) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാത്രി 10.15നായിരുന്നു സംഭവം. ശുചിമുറിയിൽ കയറി വാതിൽ അടച്ച പ്രതി ഉടുത്തിരുന്ന മുണ്ടിൽ കെട്ടിത്തൂങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അൻസാരിയെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കിഴക്കേക്കോട്ടയിൽ നടന്ന മൊബൈൽ മോഷണവുമായി ബന്ധപ്പെട്ട് ഇന്നലെ വൈകിട്ട് 5 നാണ് കസ്റ്റഡിയിൽ എടുത്തത്. സംഭവമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്റ്റേഷനിലെത്തി. മൃതദേഹം കോവിഡ് പരിശോധനയ്ക്കു ശേഷം വിട്ടു നൽകും.
https://www.facebook.com/Malayalivartha


























