നഗരമധ്യത്തില്‍ യുവതിയെ കുത്തിപ്പരുക്കേല്‍പ്പിച്ച യുവാവ് കസ്റ്റഡിയില്‍

കട്ടപ്പന ടൗണില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന യുവതിയെ നഗരമധ്യത്തില്‍വച്ച് യുവാവ് കുത്തിപ്പരുക്കേല്‍പ്പിച്ചു. സംഭവത്തില്‍ ചക്കുപള്ളം മാട്ടന്‍കൂട്ടില്‍ അരുണ്‍കുമാറി(27)നെ കട്ടപ്പന പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകിട്ടു നാലരയോടെയാണ് പുതിയ ബസ് സ്റ്റാന്‍ഡിനു സമീപത്തുള്ള ആര്യാസ് ഹോട്ടലിനു സമീപത്തുവച്ച് 29-കാരിയായ യുവതിയും യുവാവുമായി വാക്കേറ്റമുണ്ടായത്.
ടൗണില്‍വച്ച് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും യുവാവ് കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് യുവതിയെ കുത്തുകയായിരുന്നെന്നും പോലീസ് പറഞ്ഞു. പ്രണയനൈരാശ്യമാണ് ആക്രമണത്തിനു കാരണമെന്നു കരുതുന്നു. കണ്പുരികത്തിനുള്പ്പെടെ നാലു കുത്തുകള്‍ ഏറ്റിട്ടുണ്ട്.
ഉടന്‍ തന്നെ യുവതിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി. കണ്പുരികത്തിനേറ്റ മുറിവ് ആഴമുള്ളതാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
https://www.facebook.com/Malayalivartha


























