സുധാകരന് ശിവശങ്കരനെ ബലികൊടുത്ത് മുഖ്യമന്ത്രിയെ ന്യായീകരിക്കുകയാണ്; ശിവശങ്കരന് വഞ്ചകനെങ്കില്‍ മുഖ്യമന്ത്രി വഞ്ചകന് കഞ്ഞിവെച്ചവനെന്ന് കെ സുരേന്ദ്രന്

മന്ത്രി ജി.സുധാകരന് ശിവശങ്കരനെ ബലികൊടുത്ത് മുഖ്യമന്ത്രിയെ ന്യായീകരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന് വഞ്ചകനാണെങ്കില്‍ മുഖ്യമന്ത്രി വഞ്ചകന് കഞ്ഞിവെച്ചവനാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്.സുധാകരന്റെ ഇപ്പോഴത്തെ പ്രസ്താവന കുറ്റസമ്മതമാണെന്നും സുരേന്ദ്രന് പ്രസ്താവനയില്‍ പറഞ്ഞു.
ഇതുവരെ സിപിഎം നേതാക്കളെല്ലാം ശിവശങ്കരനെ ന്യായീകരിക്കുകയായിരുന്നു. ശിവശങ്കരന് രാജ്യദ്രോഹ കുറ്റം ചെയ്തത് മുഖ്യമന്ത്രി അറിയാതാണെങ്കില്‍ 12 ദിവസം എന്തിനാണ് അയാളെ മുഖ്യമന്ത്രി സ്ഥാനത്ത് നിലനിര്‍ത്തിയത്? സ്വപ്നയുമായി ശിവശങ്കരന് മാത്രമല്ല മുഖ്യമന്ത്രിക്കും ബന്ധമുണ്ടെന്ന അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് വന്ന സ്ഥിതിക്ക് മുഖ്യമന്ത്രി എങ്ങനെ വിശുദ്ധനാകും? രാമായണ മാസത്തില്‍ രക്ഷസന്മാര്ക്ക് ശക്തി ക്ഷയമുണ്ടാകുമെന്ന് സുധാകരന് മനസിലാക്കണമെന്നും സുരേന്ദ്രന് പറഞ്ഞു. ഗൃഹസമ്ബര്‍ക്കം നടത്തി സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വയം ന്യായീകരിക്കുന്ന സി.പി.എം ജലീലിനെ അതില്‍ നിന്ന് ഒഴിവാക്കിയതെന്തിനാണ്? ജലീല്‍ തെറ്റ് ചെയ്തെന്ന് പാര്‍ട്ടിക്ക് ബോധ്യമായതുകൊണ്ടാണോ ലഘുലേഖയില്‍ ന്യായീകരിക്കാത്തതെന്നും സുരേന്ദ്രന് ചോദിച്ചു.
https://www.facebook.com/Malayalivartha


























