രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്

രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചതോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ അവിടെയുള്ള 12 പോലീസുകാര്‍ ക്വാറന്റൈനില്‍ പോയി. ഇവരെ പാരിശോധനകള്ക്ക് വിധേയമാക്കുമെന്ന റിപ്പോര്‍ട്ടുകളും ലഭിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.തലസ്ഥാനത്ത് കൊവിഡ് ബാധിതരാകുന്ന പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിക്കുകയാണ്. കൊവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന പൂജപ്പുര ജയിലില്‍ ഇന്ന് 114 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 363 പേരെ പരിശോധനകള്‍ക്ക് വിധേയമാക്കിയിരുന്നു. ഇതോടെ പൂജപ്പുര ജയിലില്‍ ആകെയുള്ള 975 പേരില്‍ 477 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha


























