മുഖ്യമന്ത്രി വിളിക്കുന്ന അവലോകന യോഗത്തില്‍ അനുമതി ലഭിച്ചാല്‍ തുലാമാസ പൂജയ്ക്ക് ട്രയല്‍ പ്രവേശനം

മുഖ്യമന്ത്രി വിളിക്കുന്ന അവലോകന യോഗത്തില്‍ അനുമതി ലഭിച്ചാല്‍ ആരോഗ്യവകുപ്പ്, ദേവസ്വം, പൊലീസ്, റവന്യു എന്നിവരുടെ സഹകരണത്തോടെ ഒക്ടോബറില്‍ തുലാമാസ പൂജയോടനുബന്ധിച്ചു ട്രയല്‍ നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ്ദേവസ്വം ബോര്‍ഡ്. മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന് അനുമതി ലഭിച്ചാല്‍ തുലാമാസ പൂജയ്ക്ക് സന്നിധാനത്തേക്ക് ട്രയല്‍ പ്രവേശനം നടത്തും. ഇതിനു മുന്നോടിയായി നിലയ്ക്കലില്‍ ആന്റിജന്‍ പരിശോധനാ കേന്ദ്രം തുടങ്ങും.
മാര്‍ച്ച് മുതല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ സന്നിധാനത്തേക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. ദേവസ്വം ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിലാണ് തീര്‍ഥാടന കാലത്ത് നിയന്ത്രണങ്ങളോടെ ഭക്തര്‍ക്ക് പ്രവേശനം നല്‍കണമെന്ന് ബോര്‍ഡ് നിലപാടെടുത്തത്. മന്ത്രി കടകംപള്ളി സുരേന്ദ്രന് വിളിച്ച ഉന്നതതല യോഗത്തിലും ഇക്കാര്യം അറിയിച്ചു. ഇതേ തുടര്‍ന്നാണ് പ്രവേശനാനുമതി ലഭിച്ചാല്‍ ഭക്തര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്.
ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യു പാസിനുള്ള ഓണ്‍ലൈന്‍ ബുക്കിങ് സെപ്റ്റംബറിലാണ് തുടങ്ങുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങി ക്യു ബുക്കു ചെയ്താലും ദര്‍ശനത്തിനു വരുന്ന സമയത്ത് കോവിഡ് ഇല്ലെന്ന് ഉറപ്പാക്കാന്‍ കഴിയില്ല. ഇതിനുള്ള പരിഹാരമാണ് ആന്റിജന്‍ പരിശോധനാ കേന്ദ്രം.
https://www.facebook.com/Malayalivartha


























