വീട്ടമ്മയുടെ സ്ഥലം പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് അറസ്റ്റില്‍

ഇടുക്കി ജില്ലയിലെ മൂന്നിലവിനടുത്ത് വീട്ടമ്മയുടെ സ്ഥലം പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റ് അറസ്റ്റില്‍. അടിമാലിയില്‍ താമസക്കാരിയായ വീട്ടമ്മയുടെ പരാതിയെത്തുടര്‍ന്ന് ഫീല്‍ഡ് അസിസ്റ്റന്റ് റെജി തോമസാണ് പിടിയിലായത്.
മൂന്നിലവ് പ്രദേശത്ത് തനിച്ചു താമസിക്കുന്ന വീട്ടമ്മ ഇവരുടെ അമ്മ മരിച്ചതിനെത്തുടര്‍ന്ന് അമ്മയുടെ പേരിലുണ്ടായിരുന്ന ഒരേക്കര്‍ നാല്‍പ്പത് സെന്റ് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വന്തം പേരിലേക്കു മാറ്റാന്‍ നാലുവര്‍ഷം മുമ്പ് അപേക്ഷ നല്കി. ഈ അപേക്ഷയില്‍ നടപടി സ്വീകരിക്കാന്‍ റെജി തോമസ്, റെജിയുടെ സുഹൃത്തും ഇടനിലക്കാരനുമായ ജോസ് എന്നയാള്‍ വഴി ഒന്നരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഇതനുസരിച്ച് ആദ്യ ഗഡുവായ 45,000 രൂപ കൈപ്പറ്റി. തുടര്‍ന്നു ബാക്കി തുകയ്ക്കായി ജോസും റെജിയും നിരന്തരം ഇവരെ വിളിച്ച് ഭീഷണിപ്പെടുത്തുകയും ശല്യം ചെയ്യുകയുമായിരുന്നു.
ഇന്നലെത്തന്നെ മുഴുവന്‍ തുകയും നല്‍കണമെന്നും ഇല്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്നും ഭീഷണിപ്പെടുത്തിയതോടെ പരാതിക്കാരി വിജിലന്‍സിനെ സമീപിച്ചു. വിജിലന്‍സ് നല്കിയ ഫിനോഫ്തിലിന്‍ പുരട്ടിയ 60,000 രൂപ മേലുകാവ് മറ്റം ഭാഗത്തുള്ള വീടിന് സമീപം വച്ച് വാങ്ങുന്നതിനിടെ റെജിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വിജിലന്‍സ് കോട്ടയം മേഖല സൂപ്രണ്ട് വി.ജി. വിനോദ് കുമാറിന്റെ നിര്‍ദേശാനുസരണം ഡിവൈ.എസ്.പി: വി.ജി. രവീന്ദ്രനാഥിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഡിവൈ.എസ്.പി: എ.കെ. വിശ്വനാഥന് ഇന്‍സ്പെക്ടര്‍മാരായ റിജോ പി. ജോസഫ്, സജു എസ്. ദാസ്, സബ് ഇന്‍സ്പെക്ടര്‍മാരായ വിന്‍സന്റ് മാത്യു, സന്തോഷ്, സ്റ്റാന്‍ലി തോമസ്, തുളസീധരക്കുറുപ്പ് , സുരേഷ് കുമാര്‍, സി.പി.ഒ. അനൂപ്, നീതു എന്നിവരും വിജിലന്‍സ് സംഘത്തിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























