ഇഡി കടുപ്പിച്ചപ്പോള്‍... സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ നെഞ്ച് വേദനയെന്ന് വെളിപ്പെടുത്തല്‍; പിതാവിന്റെ അന്ത്യം വെളിപ്പെടുത്തി എല്ലാവരേയും മുള്‍മുനയില്‍ നിര്‍ത്തി; ആകാംക്ഷയ്‌ക്കൊടുവില്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ എല്ലാം മാറി മറിഞ്ഞു

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയെ കണ്ടുപിടിച്ചവരാരുമില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അഥവാ ഇഡിയുടെ കയ്യിലായിരുന്നു സ്വപ്ന സുരേഷ്. കസ്റ്റംസിനേക്കാളും എന്‍ഐഎയേക്കാളും ഇഡി ചോദ്യം കടുപ്പിച്ചപ്പോള്‍ എല്ലാം മണിമണിയായി പുറത്ത് വന്നു. സര്‍ക്കാരിനെ പോലും സ്വപ്ന വെള്ളം കുടിപ്പിച്ചതായി ഇഡി കണ്ടെത്തി. പാവങ്ങള്‍ക്ക് വീട് വയ്ക്കാനുള്ള ലൈഫ് പദ്ധതിയിലെ 20 കോടിയില്‍ നിന്നു പോലും സ്വപ്ന 4 കോടി കമ്മീഷന്‍ പറ്റിയെന്നാണ് ഇഡി കണ്ടത്തിയത്. മാത്രമല്ല സ്വപ്നയും ശിവശങ്കറും മൂന്ന് പ്രാവശ്യം ഒരുമിച്ച് വിദേശ യാത്ര നടത്തിയതായും കണ്ടെത്തി. ഇതെല്ലാം സ്വപ്ന മാത്രമല്ല സ്വപ്നയെ വിശ്വസിച്ച പലരേയും കുടുക്കാനുള്ള തെളിവ് കൂടിയായിരുന്നു. ഇതോടെ സ്വപ്ന തികച്ചും തകര്‍ന്ന് പോയിരുന്നു.
ഇങ്ങനെ ശക്തമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ സ്വപ്നയെ ഹാജരാക്കിയപ്പോഴാണ് സ്വപ്ന ആകെ തളര്‍ന്നത്. വിയര്‍ത്ത് കുളിച്ച സ്വപ്ന തനിക്ക് നെഞ്ചുവേദനയാണെന്ന് ദയനീയമായി കോടതിയില്‍ വെളിപ്പെടുത്തി. തന്റെ പിതാവിനും നെഞ്ചുവേദനയുണ്ടിയിരുന്നു. പിതാവ് മരിച്ചതും ഹൃദ്രോഗത്തിലാണെന്നും കണ്ണീരൊപ്പി സ്വപ്ന വെളിപ്പെടുത്തി. തന്നെ രക്ഷിക്കണമെന്നും കണ്ണീരോടെ സ്വപ്ന പറഞ്ഞു. ഇതോടെ ഇഡി ഉദ്യോഗസ്ഥരും കോടതിയിലുള്ളവരും ഞെട്ടിത്തരിച്ചു. ഉടന്‍ തന്നെ സ്വപ്നയെ ആശുപത്രിയിലെത്തിക്കാന്‍ കോടതി നിര്‍ദേശം നല്‍കി.
കാര്യം പ്രതിയൊക്കെയാണെങ്കിലും സ്വപ്നയ്‌ക്കെന്തെങ്കിലും പറ്റിയാല്‍ അതായിരിക്കും വിവാദം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച സ്വപ്നയെ വിശദമായി പരിശോധിക്കുകയും ഇസിജി എടുക്കുകയും ചെയ്തു. എന്നാല്‍ ഇസിജിയില്‍ കാര്യമായ വ്യതിയാനും കണ്ടില്ല. മാത്രമല്ല കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്തില്ല. ഇതോടെയാണ് സ്വപ്നയുടെ കള്ളക്കളി പുറത്തായത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസവുമായി.
അതേസമയം സ്വപ്നയുടെ സാമ്പത്തിക ക്രമക്കേടിനെതിരെ ഇഡി അന്വേഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ കരാര്‍ കിട്ടിയത് സന്ദീപ് നായര്‍ വഴിയെന്ന് യൂണിടാക്ക് ഉടമ സന്ദീപ് ഈപ്പന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരുമായോ ഉദ്യോഗസ്ഥരുമോയോ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും സ്വപ്‌നയായിരുന്നു ഇടനിലക്കാരിയെന്നും സന്തോഷ് ഈപ്പന്‍ വ്യക്തമാക്കി. 18 കോടിയുടെ കരാറാണ് ഒപ്പിട്ടത്. അതില്‍ പതിനാലര കോടി തങ്ങള്‍ക്കി കിട്ടി. കരാര്‍ ഒപ്പിട്ടതിന് സ്വപ്‌ന കമ്മിഷന്‍ ആവശ്യപ്പെട്ടെന്ന് സന്തോഷ് ഈപ്പന്‍ പറയുന്നു. കരാറിനായി എല്ലാം സ്വപ്‌നയാണ് ചെയ്തത്. തനിക്ക് ഭാഷ അറിയാത്തതിനാല്‍ അറബിയുമായി സംസാരിച്ചത് സ്വപ്‌നയാണ്. കോണ്‍സുലേറ്റിന്റെ അക്കൗണ്ടില്‍ നിന്നാണ് പണം ലഭിച്ചത്. ഇതുസംബന്ധിച്ച മൊഴി താന്‍ എന്‍.ഐ.എക്ക് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സ്വപ്ന സുരേഷ് ഒരുകോടി കമ്മിഷന്റെ വിവരങ്ങളാണ് വെളിപ്പെടുത്തിയതെങ്കിലും അത് നാലുകോടി വരുമെന്നാണ് ഇ.ഡി പറയുന്നത്. വടക്കാഞ്ചേരി പദ്ധതിക്കു പുറമെ യു.എ.ഇ കോണ്‍സുലേറ്റിന്റെ 20 കോടിയുടെ നിര്‍മ്മാണക്കരാറും യൂണിടെക്കിനാണ്. ഇങ്ങനെയാണ് കമ്മിഷന്‍ നാലുകോടിയായത്. 3.78 കോടിയുടെ കോഴയിടപാട് നടന്നതായും ഇതിലൊരുഭാഗം ദുബായില്‍ ദിര്‍ഹമായി നല്‍കിയെന്നും വിവരമുണ്ട്. സ്വപ്നയുമായുള്ള ഇടപാടില്‍ ആരോപണവിധേയനായ ഒരു പ്രമുഖന് പണം ലഭിച്ചതായും ഇ.ഡിക്ക് വിവരംകിട്ടി. ദുബായില്‍ നല്‍കിയ പണം ഹവാലാമാര്‍ഗത്തില്‍ കേരളത്തിലെത്തിച്ചിട്ടുണ്ടോയെന്നും ഇത് സ്വര്‍ണക്കടത്തിന് ഉപയോഗിച്ചോയെന്നും അന്വേഷിക്കും. ഇത് കൂടാതെയാണ് സ്വപ്ന സുരേഷും ശിവശങ്കറും മൂന്ന് തവണ ഒന്നിച്ച് വിദേശ യാത്ര നടത്തിയെന്നതിന്റെ വിവരങ്ങളും പുറത്തായത്. സ്വപ്നയും ശിവശങ്കറും ദുബായില്‍ നടത്തിയ ഇടപാടുകളെപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. ഇങ്ങനെ സ്വപ്നയെ പൂട്ടാനായി ഇഡി സര്‍വമാന തെളിവുകളും ശേഖരിക്കുന്ന സമയത്താണ് സ്വപ്നയുടെ നെഞ്ചുവേദന. അതും പിതാവിന്റെ മരണം വിവരിച്ചുള്ള നെഞ്ച് വേദന.
https://www.facebook.com/Malayalivartha


























