സഹോദരന് സാഹിത്യ പുരസ്കാരം പ്രഫ. ടി.ജെ. ജോസഫിന്റെ 'അറ്റുപോകാത്ത ഓര്‍മ്മകള്‍'-ക്ക്

പ്രഫ.ടി.ജെ. ജോസഫ് രചിച്ച ആത്മകഥാ പുസ്തകമായ 'അറ്റുപോകാത്ത ഓര്‍മ്മകള്‍'-ക്ക് സഹോദരന് സാഹിത്യ പുരസ്കാരം.
20,000 രൂപയും പ്രശസ്തിഫലകവും അടങ്ങുന്നതാണ് സഹോദരന് അയ്യപ്പന് സ്മാരക സമിതി ഏര്‍പ്പെടുത്തിയ സഹോദരന് സാഹിത്യ പുരസ്കാരം.
പുരസ്കാരം സഹോദരന് അയ്യപ്പന്റെ 131-ാം ജന്മവാര്ഷിക ദിനമായ 22-ാം തീയതി സ്മാരകത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തുന്ന ചടങ്ങില്‍ ചെയര്മാന് പ്രഫ.എം.കെ. സാനു സമര്‍പ്പിക്കുമെന്നു സെക്രട്ടറി ഒ.കെ. കൃഷ്ണകുമാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























