Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...


പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...


ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..


അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..


ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

സ്വപ്ന വച്ച വെള്ളത്തില്‍ മുങ്ങി... സര്‍ക്കാര്‍ മുന്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ മാമാങ്കം തുടരുന്നു; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ ചോദ്യം ചെയ്യാനുറച്ച് കസ്റ്റംസ് പ്രിവന്റീവ് സംഘം; ശിവശങ്കരന്‍ പറഞ്ഞെടുത്ത സ്വപ്നയുടെ ലോക്കറില്‍ 10 കോടി; മൂന്ന് തവണ വിദേശയാത്ര; ഒരിക്കല്‍ കൂടി പൊളിച്ചടുക്കാന്‍ കംസ്റ്റംസ്

18 AUGUST 2020 09:05 AM IST
മലയാളി വാര്‍ത്ത

More Stories...

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...

ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ

സര്‍ക്കാര്‍ മുന്‍ സെക്രട്ടറി ശിവശങ്കറിന്റെ കാര്യം ഓര്‍ക്കുമ്പോള്‍ പഴയൊരു സിനിമാ ഗാനമാണ് ഓര്‍മ്മയില്‍ വരുന്നത്. പണിതിട്ടും പണിതിട്ടും പണിതീരാത്തൊരു പ്രപഞ്ച മന്ദിരമേ... എന്നതു പോലെയാണ് ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ മാമാങ്കം. ഓരോ തവണയും ശിവശങ്കറിനെ ചോദ്യം ചെയ്യുമ്പോഴും ദേ അറസ്റ്റെന്ന് ചാനലുകാര്‍ കൊട്ടി ഘോഷിക്കുമ്പോള്‍ എല്ലാം മാറ്റി വച്ച് മലയാളികള്‍ കാതോര്‍ത്തു. ആദ്യത്തെ ശിവശങ്കറിന്റെ ചോദ്യം ചെയ്യലൊക്കെ ചാനലുകള്‍ക്ക് ചാകരയായിരുന്നു. ചാനലുകാരെ പറ്റിച്ച് ശിവശങ്കറെ ആദ്യമായി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് കംസ്റ്റംസാണ്. അതോടെ ചാനലുകള്‍ സിഐഡിയായി കസ്റ്റംസ് ഓഫീസ് പരിസരത്ത് ഒരു ടീമും മറ്റൊരു ടീം ശിവശങ്കറിന്റെ വീട്ടിലും തമ്പടിച്ചു. ശിവശങ്കറിനെ തിരുവനന്തപുരത്ത് എന്‍ഐഎ ആദ്യം ചോദ്യം ചെയ്ത് വിട്ടയച്ചപ്പോള്‍ ചാനല്‍ ചര്‍ച്ച മാറ്റി വച്ച് വീട് വരേയും അവര്‍ എസ്‌കോട്ടായി പുറകേ പോയി. ശിവശങ്കര്‍ ഗേറ്റ് കൊട്ടിയടച്ചിട്ട് പോലും അവര്‍ ഗേറ്റിന് മുകളിലൂടെ ഒളിഞ്ഞ് നോക്കി ദൃശ്യങ്ങളെടുത്തു. എന്തിന് ശിവശങ്കറെ എറണാകുളത്ത് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ ശിവശങ്കറിനൊപ്പം നാലര മണിക്കൂര്‍ യാത്ര ചെയ്ത് ചാനലുകാരും എസ്‌കോട്ടായി എറണാകുളം വരേയും പോയി. ശിവശങ്കറിനെ ഒന്നിന് പോകാന്‍ പോലും വണ്ടി നിര്‍ത്താന്‍ സമ്മതിച്ചില്ല. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റെന്ന് നിലവിളിച്ചപ്പോള്‍ ഒന്നും സംവവിച്ചില്ലെന്നായതോടെ വട്ടുപിടിച്ച റിപ്പോര്‍ട്ടര്‍മാര്‍ എല്ലാം ചുരുട്ടിക്കൂട്ടി. അവസാനം ഇഡി ചോദ്യം ചെയ്തപ്പോള്‍ ആരുമില്ല.

ഇപ്പോഴിതാ നയതന്ത്രചാനല്‍ സ്വര്‍ണക്കടത്തു കേസില്‍ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാന്‍ കസ്റ്റംസ് പ്രിവന്റീവ് സംഘം തീരുമാനിച്ചിരിക്കുകയാണ്. ശിവശങ്കറിന്റെയും പ്രതികളുടെയും മൊഴികള്‍ തമ്മില്‍ നിരവധി വൈരുദ്ധ്യങ്ങളുണ്ട്. ചില വിവരങ്ങള്‍ ശിവശങ്കര്‍ മറച്ചുവച്ചതായും സംശയിക്കുന്നു. ഇതെല്ലാം പൊളിച്ചടുക്കാനാണ് കസ്റ്റംസ് ശിവശങ്കറെ ചോദ്യം ചെയ്യുന്നത്.

അതേസമയം ശിവശങ്കറിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന പല വിവരങ്ങളാണ് പുറത്ത് വരുന്നത്. സ്വപ്ന സുരേഷുമായി മുഖ്യമന്ത്രിയുടെ ശിവശങ്കര്‍ മൂന്നുതവണ വിദേശയാത്ര നടത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. 2017 ഏപ്രിലില്‍ ഇരുവരും ഒരുമിച്ച് യു എ ഇയിലേക്ക് യാത്ര ചെയ്തു. 2018 ഏപ്രിലില്‍ സ്വപ്ന ഒമാനിലേക്ക് പോയി. അവിടെ വച്ച് ശിവശങ്കറെ കണ്ടു. ഒരുമിച്ച് മടങ്ങുകയും ചെയ്തു. 2018 ഒക്ടോബറില്‍ പ്രളയ ദുരിതാശ്വാസ ഫണ്ട് രൂപീകരിക്കാനുള്ള മുഖ്യമന്ത്രിയുടെ യു എ ഇ സന്ദര്‍ശന വേളയില്‍ ഇരുവരും ഒരുമിച്ച് യു എ ഇ യിലേക്ക് പോയി. സ്വര്‍ണം സൂക്ഷിക്കാന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമൊന്നിച്ച് ബാങ്ക് ലോക്കര്‍ തുറന്നത് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണെന്ന് സ്വപ്ന സമ്മതിച്ചെന്നും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു.

എം.ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശനിയാഴ്ച അഞ്ചര മണിക്കൂറാണ് ചോദ്യം ചെയ്ത് . കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. സ്വപ്‌ന സുരേഷിന്റെ ഹവാല ഇടപാടുകള്‍, വിദേശനാണയ വിനിമയചട്ട ലംഘനം എന്നിവയെക്കുറിച്ച് അറിവുണ്ടോ എന്നറിയാനായിരുന്നു ചോദ്യം ചെയ്യല്‍.

സ്വപ്‌നയെ പരിചയമുണ്ടെങ്കിലും അവരുടെ വഴിവിട്ട ഇടപാടുകളെക്കുറിച്ച് ഒന്നുമറിയില്ലെന്ന് നേരത്തെ വിവിധ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയ മൊഴിയില്‍ ശിവശങ്കര്‍ ഉറച്ചു നിന്നു. തിരുവനന്തപുരത്തെ ബാങ്കില്‍ സ്വപ്‌നയ്ക്ക് ജോയിന്റ് അക്കൗണ്ട് തുറക്കാന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ഏര്‍പ്പാടാക്കി നല്‍കുക മാത്രമാണ് ചെയ്തത്. അക്കൗണ്ട് വിവരങ്ങള്‍ അറിയില്ലെന്നും ശിവശങ്കര്‍ പറഞ്ഞു. പ്രാഥമിക ചോദ്യം ചെയ്യല്‍ മാത്രമാണ് പൂര്‍ത്തിയായതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. പ്രതികളുടെ മൊഴികളുമായി വിശകലനം ചെയ്തശേഷം പൊരുത്തക്കേടുണ്ടെങ്കില്‍ ശിവശങ്കറിനെ വീണ്ടും വിളിച്ചു വരുത്തും. അങ്ങനെ പണിതീരാത്ത വീടു പോലെ പഴയ സിനിമാ പാട്ടും പാടി ഇപ്പോഴെങ്കിലും വല്ലതും നടക്കുമോന്ന ചോദ്യം ചോദിച്ചാണ് ചാനലുകാര്‍ കറങ്ങുന്നത്. എങ്ങിലും അവര്‍ പിന്മാറാന്‍ തയ്യാറല്ല. കാരണം അന്നേരമാണ് പണി പൂര്‍ത്തിയയാക്കി പാല് കാച്ച് നടന്നാല്‍ റേറ്റിങ്ങെല്ലാം മറ്റവന്‍മാര്‍ കൊണ്ടുപോകും. അതിനാല്‍ വെളുക്കുവോളം വെളളം കോരിയിട്ട് കലമുടയ്ക്കാന്‍ വയ്യേ വയ്യ.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...  (30 minutes ago)

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...  (57 minutes ago)

നവവധു ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് മുറുക്കിത്തുപ്പിയ 65കാരന്‍ ഷോക്കേറ്റ് മരിച്ചു  (1 hour ago)

Dubai നെഞ്ചുപൊട്ടി പ്രവാസി മലയാളികൾ  (2 hours ago)

Pakistan- അതിർത്തി അടച്ചുള്ള അഭ്യാസം ചീറ്റി!  (2 hours ago)

KochiAccident ജഡ്ജി ഹൈക്കോടതിക്ക് വിശദീകരണം നൽകണം  (2 hours ago)

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ  (3 hours ago)

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ  (5 hours ago)

വളരെയധികം അനുകൂലവും സാമ്പത്തിക കാര്യങ്ങളിൽ മികച്ച പുരോഗതിയും നൽകുന്ന വാരക്ഷ്  (5 hours ago)

വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ സിംബാബ്‌വെ വനിതകൾക്കെതിരെ 121 റൺസിന്റെ വമ്പൻ ജയത്തോടൊപ്പം ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ  (5 hours ago)

നെടുമ്പാശ്ശേരി വാഹനാപകടം... പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും...  (5 hours ago)

സ്വര്‍ണവിലയില്‍ ഇന്നും നേരിയ മുന്നേറ്റം... പവന് 120 രൂപയുടെ വർദ്ധനവ്  (6 hours ago)

ഓഹരി വിപണിയിൽ ഇന്ന് മുന്നേറ്റം... നിലവിൽ സെൻസെക്‌സ് 200 പോയിന്റിന് മുകളിൽ  (6 hours ago)

കണ്ണീർക്കാഴ്ചയായി... മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാത വട്ടക്കല്ലിൽ കോഴിവണ്ടിക്ക് പിറകിൽ സ്കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends