Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...


പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...


ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..


അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..


ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

സുധാകരന്‍ ശിവശങ്കറിനെ ബലികൊടുത്ത് മുഖ്യമന്ത്രിയെ ന്യായീകരിക്കുന്നു... ശിവശങ്കര്‍ വഞ്ചകനാണെങ്കില്‍ മുഖ്യമന്ത്രി വഞ്ചകന് കഞ്ഞിവെച്ചവൻ.. ശിവശങ്കര്‍ രാജ്യദ്രോഹ കുറ്റം ചെയ്തത് മുഖ്യമന്ത്രി അറിയാതാണെങ്കില്‍ 12 ദിവസം എന്തിനാണ് അയാളെ മുഖ്യമന്ത്രി സ്ഥാനത്ത് നിലനിര്‍ത്തിയത്? തുറന്നടിച്ച് കെ സുരേന്ദ്രന്‍

18 AUGUST 2020 08:21 AM IST
മലയാളി വാര്‍ത്ത

More Stories...

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...

ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ വഞ്ചകനാണെങ്കില്‍ മുഖ്യമന്ത്രി വഞ്ചകന് കഞ്ഞിവെച്ചവനാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. മന്ത്രി ജി സുധാകരന്റെ പ്രസ്താവന കുറ്റസമ്മതമാണെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ സിപിഎം നേതാക്കളെല്ലാം ശിവശങ്കറിനെ ന്യായീകരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സുധാകരന്‍ ശിവശങ്കറിനെ ബലികൊടുത്ത് മുഖ്യമന്ത്രിയെ ന്യായീകരിക്കുകയാണ്. ശിവശങ്കര്‍ രാജ്യദ്രോഹ കുറ്റം ചെയ്തത് മുഖ്യമന്ത്രി അറിയാതാണെങ്കില്‍ 12 ദിവസം എന്തിനാണ് അയാളെ മുഖ്യമന്ത്രി സ്ഥാനത്ത് നിലനിര്‍ത്തിയത്?

സ്വപ്നയുമായി ശിവശങ്കറിന് മാത്രമല്ല മുഖ്യമന്ത്രിക്കും ബന്ധമുണ്ടെന്ന അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് വന്ന സ്ഥിതിക്ക് മുഖ്യമന്ത്രി എങ്ങനെ വിശുദ്ധനാകും? രാമായണ മാസത്തില്‍ രാക്ഷസന്‍മാര്‍ക്ക് ശക്തിക്ഷയമുണ്ടാകുമെന്ന് സുധാകരന്‍ മനസിലാക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇന്ത്യയുടെ വീരജവാന്‍മാരെ അതിര്‍ത്തിയില്‍ ക്രൂരമായി കൊലചെയ്ത ചൈനയെ മന്ത്രി മഹത്ത്വവല്‍കരിച്ചത് അപലപനീയമാണ്.

ഗൃഹസമ്ബര്‍ക്കം നടത്തി സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വയം ന്യായീകരിക്കുന്ന സിപിഎം ജലീലിനെ അതില്‍ നിന്ന് ഒഴിവാക്കിയതെന്തിനാണ്? ജലീല്‍ തെറ്റ് ചെയ്‌തെന്ന് പാര്‍ട്ടിക്ക് ബോധ്യമായതുകൊണ്ടാണോ ലഘുലേഖയില്‍ ന്യായീകരിക്കാത്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു. രാമായണമാസത്തില്‍ കേരളത്തിലെ പ്രതിപക്ഷമായ യുഡിഎഫും ബിജെപിയും രാക്ഷസീയമായ ചിന്തകളാണ് വച്ചുപുലര്‍ത്തുന്നതെന്നും മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞിരുന്നു. സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടില്ല.

സര്‍ക്കാരിനോട് ശിവശങ്കര്‍ വിശ്വാസവഞ്ചനകാട്ടി. ശിവശങ്കര്‍ വഞ്ചകനാണ്. സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടില്ല. എങ്കിലും ശിവശങ്കര്‍ വഞ്ചന കാട്ടി. സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌നയുമായുള്ള സൗഹൃദം അപമാനകരമാണ്. ഐഎഎസുകാരില്‍ ദുഃസ്വഭാവക്കാരുണ്ട്. ദുര്‍ഗന്ധം ശിവശങ്കര്‍ വരെ മാത്രമേ എത്തിയിട്ടുള്ളൂ. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയിട്ടില്ലെന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു. ലൈഫ് പദ്ധതിയില്‍ കമ്മീഷന്‍ വാങ്ങിയെന്ന് അവര് പറയുന്നതല്ലാതെ വല്ല തെളിവുണ്ടോ, അവരാണോ പ്രതിപക്ഷത്തിന്റെ കോടതി. അവര്‍ക്ക് സ്വര്‍ണ ബിസിനസ് ഉണ്ടെന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയല്ലേ എന്നും സ്വപ്‌നയെ പരാമര്‍ശിച്ച്‌ മന്ത്രി പറഞ്ഞു.

അവരുമായി കൂട്ടുകൂടേണ്ട വല്ല കാര്യവും സര്‍ക്കാര്‍ സെക്രട്ടറി ശിവശങ്കരനുണ്ടോ. അയാള്‍ വഞ്ചിക്കുകയല്ലേ ചെയ്തത്. ഹി ഈസ് എ ട്രെയ്റ്റര്‍, ഹി ഷുഡ് ബി പണിഷ്ഡ് അക്കോര്‍ഡിംഗ് ടു ദ കോണ്‍സ്റ്റിറ്റ്യൂഷന്‍. മന്ത്രി പറഞ്ഞു. വിശ്വാസവും സ്വാതന്ത്ര്യവും ശിവശങ്കര്‍ ദുരുപയോഗിച്ചു. ആ ദുര്‍ഗന്ധം ഇപ്പോള്‍ തുടച്ചുമാറ്റി. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സുഗന്ധം മാത്രമേയുള്ളൂ. ഞങ്ങള്‍ സ്വപ്‌നയുടെയും ശിവശങ്കര്‍മാരുടെയും ആരാധകരല്ല. ഐഎഎസുകാര്‍ പറയുന്നിടത്ത് ഒപ്പിടാനല്ല ഇരിക്കുന്നത്. രാമായണ മാസത്തില്‍ പ്രതിപക്ഷം പിണറായിയെ വേട്ടയാടി. രാക്ഷസീയ ഭാവങ്ങള്‍ ഒഴിവാക്കേണ്ട മാസമാണ് രാമായണ മാസം. എന്നാല്‍ രാമായണ മാസത്തിന്റെ സിപിരിറ്റ് പ്രതിപക്ഷത്തിന് ഉള്‍ക്കൊള്ളാനായില്ല. വൃഥാ ചിന്തകള്‍ വെച്ചുപുലര്‍ത്തുകയാണ് യുഡിഎഫും ബിജെപിയും. പിണറായിയെ വേട്ടയാടുകയാണ് അവര്‍.

എത്രയെത്ര പരീക്ഷണങ്ങളെയും ത്യാഗപൂര്‍ണമായ ഘട്ടങ്ങളും കടന്നാണ് അദ്ദേഹം ഇവിടെ എത്തിയത്. അദ്ദേഹത്തെ വേട്ടയാടിയിട്ടും ഒരു കുഴപ്പവും ഭരണഘടനാപരമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കാരണം പിണറായി അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല. അറിയാതെ ചെയ്ത കുറ്റങ്ങള്‍ ഭരണഘടനാപരമായി ബാധ്യതയുള്ളതല്ല. അത് കുറ്റമല്ല. നടന്നത് ഭരണത്തിന്റെ ഭാഗമായി മറ്റാളുകള്‍ ചെയ്ത കുറ്റമാണ്. മാധ്യമങ്ങളോട് മാന്യമായി പെരുമാറാന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ പ്രകോപിപ്പിച്ചാലും വഴിവിട്ടൊരു വാക്കുപോലും പറയില്ല. മാധ്യമങ്ങള്‍ തങ്ങളോടും നീതി കാണിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...  (30 minutes ago)

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...  (57 minutes ago)

നവവധു ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് മുറുക്കിത്തുപ്പിയ 65കാരന്‍ ഷോക്കേറ്റ് മരിച്ചു  (1 hour ago)

Dubai നെഞ്ചുപൊട്ടി പ്രവാസി മലയാളികൾ  (2 hours ago)

Pakistan- അതിർത്തി അടച്ചുള്ള അഭ്യാസം ചീറ്റി!  (2 hours ago)

KochiAccident ജഡ്ജി ഹൈക്കോടതിക്ക് വിശദീകരണം നൽകണം  (2 hours ago)

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ  (3 hours ago)

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ  (5 hours ago)

വളരെയധികം അനുകൂലവും സാമ്പത്തിക കാര്യങ്ങളിൽ മികച്ച പുരോഗതിയും നൽകുന്ന വാരക്ഷ്  (5 hours ago)

വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ സിംബാബ്‌വെ വനിതകൾക്കെതിരെ 121 റൺസിന്റെ വമ്പൻ ജയത്തോടൊപ്പം ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ  (5 hours ago)

നെടുമ്പാശ്ശേരി വാഹനാപകടം... പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും...  (5 hours ago)

സ്വര്‍ണവിലയില്‍ ഇന്നും നേരിയ മുന്നേറ്റം... പവന് 120 രൂപയുടെ വർദ്ധനവ്  (6 hours ago)

ഓഹരി വിപണിയിൽ ഇന്ന് മുന്നേറ്റം... നിലവിൽ സെൻസെക്‌സ് 200 പോയിന്റിന് മുകളിൽ  (6 hours ago)

കണ്ണീർക്കാഴ്ചയായി... മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാത വട്ടക്കല്ലിൽ കോഴിവണ്ടിക്ക് പിറകിൽ സ്കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends