സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം സ്ഥിരീകരിച്ചു. മലപ്പുറം തെയ്യാല സ്വദേശി ഗണേശൻ (48) ആണ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു മരണം. ഇതോടെ സംസ്ഥാനത്ത് ഇത് വരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 169 ആയി.
ചൊവ്വാഴ്ച മാത്രം 13 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ മാത്രം ഇത് വരെ 13 മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha


























