Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...


പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...


ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..


അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..


ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

സ്വപ്നയെ പൂട്ടാന്‍ പുപ്പുലികള്‍... സ്വര്‍ണക്കടത്ത് കേസിലെ അതി നിര്‍ണായക ദിവസമായി മാറുന്നു; എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിയില്‍ സ്വപ്ന സുരേഷ് നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ കാതോര്‍ത്ത് അന്വേഷണത്തിന് ചുക്കാന്‍ പിടിക്കുന്നവര്‍; സ്വപ്നയ്ക്ക് ജാമ്യം കിട്ടിയാല്‍ എല്ലാം തീര്‍ന്നു

18 AUGUST 2020 10:35 AM IST
മലയാളി വാര്‍ത്ത

More Stories...

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...

ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യ പ്രതിയായ സ്വപ്ന സുരേഷിനെ സംബന്ധിച്ച് നിര്‍ണായകമായ ദിവസമാണിന്ന്. സ്വപ്നയ്ക്ക് ജാമ്യം കിട്ടുമോഎന്നാണ് എല്ലാവരും കാതോര്‍ക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചുമത്തിയ കേസില്‍ സ്വപ്ന സുരേഷ് നല്‍കിയ ജാമ്യാപേക്ഷയിലാണ് കോടതി ഇന്ന് വാദം കേള്‍ക്കുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസ്. കള്ളക്കടത്തിന് പിന്നിലെ ഹവാല, ബിനാമി ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കലുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. എന്നാല്‍ ഇതില്‍ തനിക്ക് ബന്ധമില്ലെന്നാണ് സ്വപ്നയുടെ വാദം.

അതേസമയം സ്വപ്നയ്ക്ക് ഈ അവസരത്തില്‍ ജാമ്യം കിട്ടിയാല്‍ അത് ദേശീയ അന്വേഷണ ഏജന്‍സിക്ക് വലിയ നാണക്കേടാണ്. ഇതുവരെ പടുത്തുയര്‍ത്തിയ അന്വേഷണ മികവ് ചീട്ട് കൊട്ടാരം പോലെ തകര്‍ന്ന് പോകും. ഒരിക്കല്‍ സ്വപ്നയ്ക്ക് ജാമ്യം കിട്ടിയാല്‍ അത് ഉയര്‍ത്തിപ്പിടിച്ച് സ്വപ്ന എല്ലാ കേസിലും ജാമ്യം നേടും. അതിനാല്‍ തന്നെ അന്വേഷണത്തിന് ചുക്കാന്‍ പിടിക്കുന്ന എന്‍ഐഎ വനിത ഓഫീസര്‍ വന്ദന, രാജ്യ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുടെ കണ്ണും കാതും കൊച്ചിയിലുണ്ട്. അന്വേഷണത്തിനായി എല്ലാ അവസരങ്ങളും ഒരുക്കിയയാളാണ് അജിത് ഡോവല്‍. രാജ്യാന്തര ബന്ധമുള്ള കേസില്‍ എന്‍ഐഎയെ രായ്ക്ക് രാമാനം ദുബായിലെത്തിച്ചത് ഡോവലിന്റെ മികവ് കൊണ്ട് മാത്രമാണ്.

അന്വേഷണത്തിന് നേരിട്ട് ചുക്കാന്‍ പിടിക്കുന്നയാളാണ് എന്‍ഐഎ വനിത ദക്ഷിണമേഖലാ മേധാവി കെ.ബി. വന്ദന. സ്വപ്നയേയും ശിവശങ്കറിനേയും ചോദ്യം ചെയ്ത വന്ദനയും ഒരു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു. അര്‍ജുന്‍ റാം മേഘ്വാല്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു തമിഴ് നാട് സ്വദേശിനി ആയ കെ ബി വന്ദന. അതുകൊണ്ടുതന്നെ ഒരു മുഖ്യമന്ത്രിയുടെ ഓഫീസും ഭീകരവാദ സംഘടനകളും എങ്ങനെ പ്രവര്‍ത്തിക്കുന്നെന്ന് കൃത്യമായി അറിയാന്‍ സാധിക്കുന്നയാളുമാണ്.

2004 ബാച്ച് രാജസ്ഥാന്‍ കേഡര്‍ ഐ പി എസ് ഉദ്യോഗസ്ഥയാണ് കെ ബി വന്ദന. നോര്‍ത്ത് കരോലിനയിലെ അമേരിക്കന്‍ ഇന്റലിജന്‍സ് ട്രെയിനിംഗ് അക്കാദമിയില്‍ ഭീകര വിരുദ്ധ ട്രെയിനിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയ ചുരുക്കം ചില വനിത ഐ പി എസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍.

ഇത്തരത്തില്‍ വന്‍ പുലികള്‍ നേതൃത്വം നല്‍കുന്ന കേസില്‍ സ്വപ്നയ്ക്ക് ജാമ്യം കിട്ടിയാല്‍ അതില്‍പ്പരം നാണക്കേടില്ല. അതിനാല്‍ തന്നെ ശക്തമായ പ്രോസിക്യൂഷനെയാണ് രംഗത്തിറക്കിയിരിക്കുന്നത്.

നയതന്ത്രചാനല്‍ വഴി സ്വപ്‌ന, സരിത്ത്, സന്ദീപ് എന്നിവര്‍ നേരിട്ട് സ്വര്‍ണം കടത്തിയെന്ന് സംശയിക്കുന്നതായാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തിയത്. 2019 ആഗസ്റ്റില്‍ മൂവരും യു.എ.ഇയില്‍ വച്ച് കേസിലെ മറ്റൊരു പ്രതിയായ ഫൈസല്‍ ഫരീദമായി കൂടിക്കാഴ്ച നടത്തി. ഈ സമയം നയതന്ത്രചാനല്‍ വഴി അയയ്‌ക്കേണ്ട സ്വര്‍ണം നിറച്ച ബാഗുകള്‍ ഫൈസലിന് കൈമാറി. എന്നാല്‍ അക്കൂട്ടത്തില്‍ ഒരു ബാഗ് മാത്രം ഫൈസലിന് നല്‍കിയില്ല. ഈ ബാഗ് പ്രതികള്‍ നേരിട്ട് നയതന്ത്രചാനല്‍ വഴി കടത്തിയെന്നാണ് സംശയിക്കുന്നത്. ഇതിനെക്കുറിച്ചാണ് ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണം. മാത്രമല്ല എം. ശിവശങ്കറും സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷും ഒന്നിച്ചു നടത്തിയ വിദേശ യാത്രയുടെ വിശദവിവരങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ലഭിച്ചു.

ഇതെല്ലാം തന്നെ സ്വപ്നയേയും കൂട്ടരേയും പൂട്ടാനായി മതിയാകുമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കരുതുന്നത്. മാത്രമല്ല കംസ്റ്റംസിനേയും എന്‍ഐഎയും മറികടന്ന് സ്വപ്നയുടെ കൂടുതല്‍ സാമ്പത്തിക തരികിടകള്‍ വെളിച്ചത്ത് കൊണ്ടു വരാനും എന്‍ഫോഴ്‌സ്‌മെന്റിനായി. കോടതിയിലെ ഇന്നത്തെ സ്വപ്നയുടെ ജാമ്യമായിരിക്കും എല്ലാ അന്വേഷണങ്ങളുടേയും വഴിത്തിരിവ്. അതിനാല്‍ തന്നെ സകല കണ്ണുകളും കൊച്ചിയിലേക്കാണ്, കൊച്ചിയിലേക്ക് മാത്രം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...  (31 minutes ago)

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...  (58 minutes ago)

നവവധു ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് മുറുക്കിത്തുപ്പിയ 65കാരന്‍ ഷോക്കേറ്റ് മരിച്ചു  (1 hour ago)

Dubai നെഞ്ചുപൊട്ടി പ്രവാസി മലയാളികൾ  (2 hours ago)

Pakistan- അതിർത്തി അടച്ചുള്ള അഭ്യാസം ചീറ്റി!  (2 hours ago)

KochiAccident ജഡ്ജി ഹൈക്കോടതിക്ക് വിശദീകരണം നൽകണം  (2 hours ago)

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ  (3 hours ago)

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ  (5 hours ago)

വളരെയധികം അനുകൂലവും സാമ്പത്തിക കാര്യങ്ങളിൽ മികച്ച പുരോഗതിയും നൽകുന്ന വാരക്ഷ്  (5 hours ago)

വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ സിംബാബ്‌വെ വനിതകൾക്കെതിരെ 121 റൺസിന്റെ വമ്പൻ ജയത്തോടൊപ്പം ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ  (5 hours ago)

നെടുമ്പാശ്ശേരി വാഹനാപകടം... പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും...  (5 hours ago)

സ്വര്‍ണവിലയില്‍ ഇന്നും നേരിയ മുന്നേറ്റം... പവന് 120 രൂപയുടെ വർദ്ധനവ്  (6 hours ago)

ഓഹരി വിപണിയിൽ ഇന്ന് മുന്നേറ്റം... നിലവിൽ സെൻസെക്‌സ് 200 പോയിന്റിന് മുകളിൽ  (6 hours ago)

കണ്ണീർക്കാഴ്ചയായി... മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാത വട്ടക്കല്ലിൽ കോഴിവണ്ടിക്ക് പിറകിൽ സ്കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends