ഇതെന്ത് ഭാവിച്ചാ... അവസരം മുതലാക്കി സിപിഐയുടെ മലക്കം മറിച്ചിലില്‍ കാതോര്‍ത്ത് രാഷ്ട്രീയ കേരളം; കാനത്തെ കണ്ടാല്‍ കടിച്ചു കീറാന്‍ നിന്ന സാഹിബ് അദ്ദേഹത്തെ ചേര്‍ത്ത് പിടിച്ചു; പൊതു തെരഞ്ഞടുപ്പിന് മുമ്പ് നീക്കം ശക്തമാക്കും

സി പി ഐ വലത്തേക്കോ? ചോദ്യം കേട്ട് പകയ്ക്കരുത്. ഇടതും വലതും ചാരി നല്ല മെയ്യ് വഴക്കം ഉള്ളതിനാല്‍ 2021 ല്‍ വലത്തേക്ക് തിരിഞ്ഞാല്‍ എന്തെന്നാണ് സി പി ഐയുടെ പുത്തന്‍ അച്യുതമേനോനായ സഖാവ് കാനം രാജേന്ദ്രന്റെ ചിന്ത. വലതുചാടിയാല്‍ മടിയില്‍ കിടത്താമെന്ന് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാവ് ഉമ്മന്‍ ചാണ്ടി ഉറപ്പുകൊടുത്തതായാണ് വിവരം.
പൂതി മനസിലിരിക്കട്ടേ എന്ന് അലമുറയിട്ട ലീഗ് മച്ചമ്പിമാര്‍ വലതന്‍മാരുടെ വഴിയേ വന്നു എന്നാണ് വിവരം. കാനത്തെ കണ്ടാല്‍ കടിച്ചു കീറാന്‍ നിന്ന കുഞ്ഞാലിക്കുട്ടി സാഹിബ് അദ്ദേഹത്തെ ചേര്‍ത്ത് പിടിച്ച് ഇടതു നെഞ്ചില്‍ സ്ഥാനം നല്‍കിയെന്നാണ് കേള്‍ക്കുന്നത്..
സംഗതിയുടെ ഗുട്ടന്‍സ് ഇത്രയേയുള്ളു. കാനം സഖാവിന് മന്ത്രിയാവണം. പത്തുപേര്‍ വോട്ടുചെയ്ത് തന്നെ ജയിപ്പിക്കുമെന്ന അതിമോഹം അദ്ദേഹത്തിനില്ല. എന്നാല്‍ കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി ഇടത്തേക്ക് നോക്കി കണ്ണിറുക്കി തുടങ്ങിയതോടെയാണ് സഖാവിന്റെ കണ്ണിലെ കൃഷ്ണമണി ഇന്ദിരാ ഭവനിലേക്ക് തിരിഞ്ഞത്. അതിന് അദ്ദേഹം ആദ്യം ചെയ്തത് എന്താണ്? പെരുന്നയില്‍ ചെന്ന് പോപ്പ് തിരുമേനിയെ മുഖം കാണിച്ചു. ജോസ് കെ മാണിക്കെതിരായി കുറെ വച്ചു കാച്ചി. സി. എഫ് തോമസിന്റെ ആരാധകനായ പെരുന്ന പോപ്പ് എല്ലാം തലകുലുക്കി സമ്മതിച്ച ശേഷം കാനം സഖാവിനോട് ചോദിച്ചു.
ആട്ടെ, രാജേന്ദ്രന് ഇപ്പോ ഏതു സീറ്റിലാ നോട്ടം?
മണിചേട്ടന്റെ ചോദ്യത്തിലെ മണിക്കിലുക്കം കേട്ട കാനം സഖാവ് ഉള്ളങ്ങ് തുറന്നു.
അതിപ്പോ ചോദിക്കാനുണ്ടോ? വാഴൂഴേ വാഴൂര്‍!
അല്ല അത് സഖാവിന്റെ പഴയ സ്ഥലമല്ലേ?
സംഗതി ശരിയാണ്. ദൈവം സഹായിച്ച് 1991 ന് ശേഷം വാഴൂരുകാര്‍ കാനത്തെ കച്ചിയില്‍ തൊടുവിച്ചിട്ടില്ല. സുകുമാരന്‍ നായര്‍ ഒന്ന് ഇരുത്തി മൂളി. നോക്കാം. മണിച്ചേട്ടനാരാ മോന്‍?
ഉമ്മന്‍ ചാണ്ടി വിളിക്കട്ടെ മണി ചേട്ടന്‍ തീരുമാനിച്ചു.
സുകുമാരന്‍ നായരെ സംബന്ധിച്ചടത്തോളം പിണറായി സഹിക്കാവുന്നതിന് അപ്പുറമായി കഴിഞ്ഞു. പെരുന്ന സന്ദര്‍ശിക്കാത്ത ആദ്യ കശ്മലനാണ് പിണറായി. അദ്ദേഹത്തെ കാണാന്‍ കോട്ടയം ഗസ്റ്റ് ഹൗസില്‍ ഒരു മണിക്കൂര്‍ കാത്തിരുന്ന കാര്യം മണിച്ചേട്ടന് മറക്കാനാകില്ല.
ജോസ് കെ മാണി ഇടത്തേക്ക് ചാഞ്ഞാല്‍ എന്‍ എസ് എസിന്റെ പിന്തുണയോടെ വാഴൂരില്‍ നിന്ന് ഒരു കൈ നോക്കാനാണ് കാനത്തിന്റെ തീരുമാനം.
പൊതുതെരഞ്ഞടുപ്പിന് മുമ്പ് ഇടതു മുന്നണി വിടണം . ഇടതില്‍ നിന്ന് പുറത്തേക്കുള്ള ലോകത്തിന് രണ്ട് വാതിലുകളാണ് ഉള്ളത്. ഒന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അഴിമതി. രണ്ട് ജോസ് കെ. മാണി. ഇതില്‍ ജോസ് കെ മാണി എല്‍ ഡി എഫിലേക്കാണെന്ന കാര്യം ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. കെ.എം. മാണിയോടുള്ള ആശയ ഭിന്നതയും അഴിമതി വിരുദ്ധ പ്രതിഛായയും ചേര്‍ത്ത് എ. കെ. ജി, സെന്റര്‍ വിടണം.
എല്ലാം ജനങ്ങള്‍ക്ക് വേണ്ടിയല്ലേ?
ജോസ് കെ മാണിയെ മടിയില്‍ നിന്നും എടുത്തു കൊണ്ടു പോയ പോയ ദേഷ്യമാണ് പിണറായിയോട് ഉമ്മന്‍ ചാണ്ടിക്കുള്ളത്. അതിനുള്ള പകരം വീട്ടലാണ് നടക്കാന്‍ പോകുന്നത്.
2021 ലെ തെരത്തടുപ്പില്‍ കഷ്ടി 30 സീറ്റു പോലും ഇടത് സഖ്യത്തിന് കിട്ടില്ലെന്ന് സി പി ഐ ക്ക് നന്നായറിയാം. മരണകിടക്കയിലായിരുന്ന പത്രം വാലുംചുരുട്ടി എണീറ്റതിന്റെ ഗുട്ടന്‍സ് പിണറായിക്ക് അറിയാം . കെട്ട കാലത്ത് വീണിടത്തിട്ട് ചവിട്ടാന്‍ കാനത്തിനും കൂട്ടര്‍ക്കും നന്നായി അറിയാമെന്ന് പിണറായി മനസിലാക്കിയിട്ടുണ്ട്.
അല്ലെങ്കിലും കുറച്ച് നാളായി കാനം പണി തുടങ്ങിയിട്ട്!
സര്‍ക്കാരിനെ വിവാദച്ചുഴിയിലാക്കിയ സുപ്രധാന വിഷയങ്ങളില്‍ അന്വേഷണം ഏതു വരെയായെന്ന് കാനം അന്വേഷിച്ച് തുടങ്ങിയിട്ടുണ്ട് . സ്പ്രിംങ്ക്‌ളര്‍ മുതല്‍ ലൈഫ്ഫ്‌ലാറ്റിലെ കരാറടക്കം ദുരൂഹമായി തുടരുന്നതില്‍ അസഹ്യനാണ് സഖാവ് . സ്വപ്ന സുരേഷിന്റെ ഇടപെടലുകളെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ സര്‍ക്കാരിനെ കൂടുതല്‍ കുരുക്കിലാക്കുമ്പോള്‍ കാനം പിണറായിയുടെ കോന്തലയില്‍ പിടിമുറുക്കി . തന്നെ കണ്ടാല്‍ വലതുകണ്ണ് ചരിച്ച് നോക്കുന്ന പിണറായിക്ക് ഒരു ടമാര്‍ പടാര്‍ പണി കുറച്ചുകാലമായി ആലോചിക്കുകയായിരുന്നു കാനം.
എല്‍ഡിഎഫ് സര്‍ക്കാരിനെ പിടിച്ച് കുലുക്കിയ ആദ്യത്തെ കണ്‍സല്‍ട്ടന്‍സി കരാര്‍ വിവാദം സ്പ്രിംഗ്‌ളര്‍ ആണ്. ആരോടുമാലോചിക്കാതെ ഐടി സെക്രട്ടറി നേരിട്ടാണ് അമേരിക്കന്‍ കമ്പനിയുമായുള്ള കരാര്‍ ധാരണയാക്കിയത്. കൊവിഡ് രോഗികളുടെ അടക്കം വിവരങ്ങള്‍ സ്വകാര്യ കമ്പനി കൈകാര്യം ചെയ്യുന്നുവെന്ന വിവരം പുറത്തു വന്നതോടെ കരാ!ര്‍ വിവാദമായി. ശിവശങ്കരന്‍ വന്ന് കാലില്‍ പിടിച്ചതു കൊണ്ടാണ് അന്ന് മിണ്ടാതിരുന്നത്. മറ്റൊരു കാരണം കൂടിയുണ്ട്. അന്ന് പിണറായി ശക്തനായിരുന്നു.
സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും പ്രഖ്യാപിത നയങ്ങള്‍ ചോദ്യം ചെയ്യപ്പട്ടപ്പോള്‍ രണ്ടംഗ അന്വേഷണ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. അത് കാനത്തോട് ആലോചിച്ചായിരുന്നില്ല. ഒരുമാസത്തിനകം റിപ്പോര്‍ട്ട് തരണമെന്ന് പറഞ്ഞ് കമ്മീഷനെ വച്ചത് ഏപ്രില്‍ 20ന്. രണ്ട് മാസം കഴിഞ്ഞിട്ടും ഒന്നുമാകാതിരുന്നപ്പോള്‍ ജൂണ്‍ 25ലെ വാര്‍ത്താ സമ്മേളനത്തില്‍ അന്വേഷണം എന്തായെന്ന് മുഖ്യമന്ത്രിയോട് ചോദിച്ചു. അന്വേഷണം ഇപ്പോഴും തുടരുന്നുവെന്നായിരുന്നു അന്ന് മുഖ്യമന്ത്രിയുടെ മറുപടി.
ഈ മറുപടി പറഞ്ഞിട്ട് ഇന്നേക്ക് 48 ദിവസമാകുന്നു. അതായത് അന്വേഷണം തുടങ്ങിയിട്ട് 100 ദിവസം കഴിഞ്ഞു. രണ്ടംഗ അന്വേഷണ കമ്മീഷന്റെ തലവനായിരുന്ന രാജീവ് സദാനന്ദന്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ കോവിഡ് ഉപദേശകനാണ്. ഒറ്റക്ക് എന്ത് ചെയ്യണമെന്നറിയാതെ മറ്റൊരു കമ്മീഷനംഗം മുന്‍ വ്യോമയാന സെക്രട്ടറി മാധവന്‍ നമ്പ്യാര്‍ പകച്ച് നില്‍ക്കുന്നു. ഇവിടെ തീരുന്നു സ്പ്രിംഗ്‌ളര്‍ അന്വേഷണം. സി പി ഐയുടെ യോഗങ്ങളില്‍ കാനം ആവര്‍ത്തിക്കുന്നത് ഇതാണ്. സ്പ്രിംഗ്‌ളര്‍ എന്ന പേരിനോടുള്ള അലര്‍ജി കാരണം വീട്ടുകാരത്തി സ്ഥിരമായി ഉപയോഗിക്കുന്ന സ്പ്രിംഗിള്‍ ഉപ്പ് പോലും അദ്ദേഹം ഉപയോഗിക്കുന്നില്ലത്രേ!
സ്വപ്നയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ്, സ്‌പേസ് പാര്‍ക്ക് നിയമനം, അധികാരദുര്‍വിനിയോഗം തുടങ്ങിയ വിഷയങ്ങളിലെ അന്വേഷണവും ഇഴഞ്ഞ് നീങ്ങുകയാണ്. ഇ മൊബിലിറ്റി പദ്ധതിയിലെ കണ്‍സള്‍ട്ടന്‍സി നിയമന അന്വേഷണവും എങ്ങുമെത്തിയില്ല.
മുഖ്യമന്ത്രിയും സംഘവും നെതര്‍ലന്റ്‌സില്‍ പോയപ്പോള്‍ സഹായം ചെയ്തതിന്റെ പേരില്‍ 2 വിദേശ കമ്പനികളെ റീബില്‍ഡ് കേരള പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി പട്ടികയില്‍ പെടുത്തണമെന്ന് ചീഫ് സെക്രട്ടറി തട്ടിമൂളി. ഇക്കാര്യം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി കാനത്തോട് പറഞ്ഞിട്ട് ഇന്നേക്ക് 23 ദിവസമായി. ഒന്നും പരിശോധിച്ചിട്ടില്ല, ഒന്നും നടന്നതുമില്ല.
ഇതിനിടെയാണ് സര്‍ക്കാരിന് വീണ്ടും നാണക്കേടായി സ്വപ്ന ലൈഫ് പദ്ധതിയില്‍ നിന്ന് 1 കോടി തട്ടിയ വാര്‍ത്ത പുറത്ത് വന്നത്. സര്‍ക്കാരിന്റെ അഭിമാന പദ്ധതിയില്‍ നിന്ന് ഇവര്‍ക്ക് ഒരുകോടി എങ്ങനെ കിട്ടി. കരാറുണ്ടാക്കിയതാര്, കരാറെവിടെ, ഇത് നിയമപരമായിരുന്നോ, മുഖ്യമന്ത്രിയും യുഎഇ അധികൃതരും ചേര്‍ന്നുണ്ടാക്കിയ കരാറില്‍ സ്വപ്നക്കെങ്ങനെ പണം കിട്ടും ഇതിനൊന്നും ഇതുവരെ ഉത്തരമില്ല. കാനം എങ്ങനെ ഉടക്കാതിരിക്കും.
സ്വപ്ന എന്ന കളങ്കിതയെ വിളിച്ച് വീട്ടില്‍ കയറിയതു മുതലാണ് കഷ്ടകാലം തുടങ്ങിയതെന്ന് സഖാവ് കാനം ഓര്‍ക്കുന്നു. അതിനാല്‍ പിണറായി യുഗം അവസാനിക്കുന്നതു വരെ യു ഡി എഫിന്റെ കാബിനറ്റില്‍ മൂന്നാമനോ രണ്ടാമനോ ആയി വിലസാമെന്നാണ് സഖാവ് കാനത്തിന്റെ പ്ലാന്‍!
വിന വരുന്ന വഴികളേ? പക്ഷേ ഒരു സമാധാനമുണ്ട്. എല്ലാം ജനങ്ങള്‍ക്ക് വേണ്ടിയല്ലേ
"
https://www.facebook.com/Malayalivartha


























