ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തി... സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ വെട്ടിക്കൊന്നു. കാസര്‍കോഡ് കുമ്പളയിലാണ് സംഭവം നടന്നത്. കുമ്പളയില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. കുമ്പള നായിക്കാപ്പിലാണ് സംഭവം. നായിക്കാപ്പ് സ്വദേശി ഹരീഷ് ആണ് കൊല്ലപ്പെട്ടത്. 38 വയസായിരുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ആക്രമണമുണ്ടായത്.
ഹരീഷിന്റെ തലയ്ക്കും കഴുത്തിനുമാണ് വെട്ടേറ്റത്. ഓയില്‍ മില്‍ ജീവനക്കാരനായ ഹരീഷ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് വെട്ടേറ്റത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കൃത്യത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല.
L
https://www.facebook.com/Malayalivartha


























