അന്ന് വിമർശനം ഇന്ന് പ്രശംസ! മലപ്പുറത്തുകാരെ വാനോളം പുകഴ്ത്തി മേനക ഗാന്ധി എംപി! കോവിഡ് വ്യാപന സാധ്യതയും വിമാനത്തിനു തീപിടിച്ചുണ്ടായേക്കാവുന്ന അപകടവും വകവയ്ക്കാതെ രക്ഷാ പ്രവര്‍ത്തനം നടത്തിയവരുടെ സേവന മനോഭാവം വലുതാണ്... കേരളത്തിന് അഭിമാനനിമിഷം

മലപ്പുറത്തുകാരെ വാനോളം പുകഴ്ത്തി മേനക ഗാന്ധി എംപി. കോവിഡ് വ്യാപന സാധ്യതയും വിമാനത്തിനു തീപിടിച്ചുണ്ടായേക്കാവുന്ന അപകടവും വകവയ്ക്കാതെ രക്ഷാ പ്രവര്‍ത്തനം നടത്തിയവരുടെ സേവന മനോഭാവം വിശദീകരിച്ചു മൊറയൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി അബ്ബാസ് വടക്കന്‍ മേനക ഗാന്ധിക്ക് ഇ മെയില്‍ സന്ദേശം അയച്ചിരുന്നു. ഇതിന് നല്കിയ മറുപടിയിലാണ് മേനകാ ഗാന്ധി മലപ്പുറത്തുകാരെ പുകഴ്ത്തിയത്.
വിമാന ദുരന്തമുണ്ടായ സമയത്ത് മികച്ച ഇടപെടലാണു മലപ്പുറത്തുകാരുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് മേനകാ ഗാന്ധി പ്രശംസിച്ചു. ഇതുപോലെ മനുഷ്യത്വപരമായ സമീപനം എല്ലാ ജീവികള്‍ക്കു നേരെയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും സന്ദേശത്തില്‍ അവര്‍ വ്യക്തമാക്കി.
ആഗസ്റ്റ് ഏഴിനാണ് കരിപ്പൂർ വിമാനത്താവളത്തിലെ ലാൻഡിംഗിനിടെ എയർഇന്ത്യ എക്സ്പ്രസിൻ്റെ ദുബായ് - കോഴിക്കോട് വിമാനം റൺവേയിൽ നിന്നും നിയന്ത്രണം തെറ്റി കോംപൗണ്ട് വാളിൽ ഇടിച്ച് അപകടമുണ്ടായത്. വിമാനം ലാൻഡിംഗ് ചെയ്തതിന് ശേഷമായിരുന്നു അപകടം എന്നതിനാലും ഇന്ധനചോർച്ച പെട്ടെന്ന് നിയന്ത്രിച്ചതിനാലും വലിയ ദുരന്തമാണ് ഒഴിവായത്. വിമാനത്തിൻ്റെ രണ്ട് പൈലറ്റുമാരും അപകടത്തിൽ മരിച്ചിരുന്നു.
നേരത്തെ പാലക്കാട്ട് ഗര്‍ഭിണിയായ കാട്ടാന കൊല്ലപ്പെട്ട സംഭവത്തില്‍ മേനകാ ഗാന്ധി മലപ്പുറത്തെ ജനങ്ങളെ വിമര്‍ശിച്ചു രംഗത്തെത്തിയതു വലിയ വിവാദമായിരുന്നു. ഇതില്‍ പ്രതിഷേധമറിയിച്ചു മൊറയൂര്‍ യൂത്ത് ലീഗ് അയച്ച സന്ദേശത്തിനും അന്നു എംപി മറുപടി നല്‍കിയിരുന്നു. മലപ്പുറം മനോഹരമായ ചരിത്രമുള്ള നാടാണെന്നും വനം വകുപ്പില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു മലപ്പുറത്തെ പരാമര്‍ശിച്ചതെന്നുമായിരുന്നു അന്നത്തെ വിശദീകരണം.
അതേസമയം കരിപ്പൂര്‍ വിമാനാപകടവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വെളിപ്പെടുത്തലുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം രംഗത്തെത്തി. കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനം 1000 മീറ്റര്‍ റണ്‍വേ പിന്നിട്ടാണ് ഇറങ്ങിയതെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഡല്‍ഹിയില്‍ നടന്ന പാര്‍ലമെന്‍്ററി സമിതി യോഗത്തിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. വിമാനത്താവളത്തിലെ സാഹചര്യത്തെക്കുറിച്ച് സമിതി വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
കരിപ്പൂരിലെ വിമാനാപകടം പാര്‍ലമെന്‍്റിലെ ട്രാന്‍സ്പോര്‍ട്ട് സ്ഥിരം സമിതിയിലാണ് എം.പിമാര്‍ ഉന്നയിച്ചത്. കെ.സി വേണുഗോപാല്‍, കെ. മുരളീധരന്, ആന്‍േ്റാ ആന്‍്റണി എന്നിവരാണ് ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ടത്. വ്യോമയാന സെക്രട്ടറി, സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍, എയര്‍ ഇന്ത്യ ചെയര്മാന് തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായാണ് ഇക്കര്യം ഉന്നയിക്കപ്പെട്ടത്.
2680 മീറ്റര്‍ നീളമുള്ള റണ്‍വേയില്‍ ആയിരം മീറ്റര്‍ പിന്നിട്ടാണ് വിമാനം ഇറങ്ങിയതെന്ന് മന്ത്രാലയം വ്യക്തമാക്കി. വിമാനം ഇറങ്ങുന്നതിന് എ.ടി.സി അനുമതി ഉണ്ടായിരുന്നു. മറ്റ് കാര്യങ്ങള്‍ വിശദമായ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























