ഹൈഫോറസ്റ്റ് എസ്റ്റേറ്റില്‍ കാട്ടാനകള്‍ മാനേജരുടെ ബംഗ്ലാവ് ഭാഗികമായി തകര്‍ത്തു

വാല്പാറ ഹൈഫോറസ്റ്റ് എസ്റ്റേറ്റില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ കാട്ടാനകള്‍ മാനേജരുടെ ബംഗ്ലാവ് ഭാഗികമായി തകര്‍ത്തു.
6 കുട്ടിയാനകള്ക്കൊപ്പമാണ് 5 ആനകളുടെ സംഘം എത്തിയത്. ഒരു മണിക്കൂറോളം ബംഗ്ലാവിനു ചുറ്റും നടന്നു.
ശബ്ദം കേട്ടുണര്‍ന്ന എസ്റ്റേറ്റ് മാനേജര്‍ മലയാളിയായ ഡൊമിനിക് കാട്ടാനകളുടെ നീക്കം ശ്രദ്ധിക്കുന്നതിനിടെ ആനകള്‍ ബംഗ്ലാവിന്റെ മുന്‍ കതകു തകര്‍ത്ത് അകത്തുകടക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
പിന്നീട് അടുക്കള ഭാഗം ആക്രമിച്ച് പൂര്‍ണമായി തകര്‍ത്തു. മാനേജര്‍ മൊബൈല്‍ ഫോണ്‍ വഴി തൊഴിലാളികളെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പടക്കവും തീപ്പന്തങ്ങളുമായി എത്തിയ അവര്‍ വളരെ നേരം പണിപ്പെട്ടാണു കാട്ടാനകളെ തുരത്തിയത്.
https://www.facebook.com/Malayalivartha


























