എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഹെക്ടര്‍ കണക്കിന് വിസ്തൃതിയുളള വയലിലേക്ക് ചാടിയ യുവാവ് തിരികെ കയറാനാവാതെ കുടുങ്ങി

മലപ്പുറം തിരൂരങ്ങാടിയില്‍ ലഹരി സംഘത്തില്‍ പെട്ട യുവാവ് 4 മണിക്കൂറോളം നാട്ടുകാരെയും പൊലീസിനെയും ആശങ്കയിലാക്കി.
നന്നമ്പ്ര ചൂലന്‍കുന്നില്‍ ഇന്നലെ ഉച്ചയ്ക്ക് 2-ന് ആണ് സംഭവം. റോഡരികില്‍ കാറില്‍ ഇരുന്നവര്‍ എക്സൈസ് സംഘത്തെ കണ്ട് വെള്ളം നിറഞ്ഞ വയലിലേക്ക് ചാടുകയായിരുന്നു. മറ്റുള്ളവര്‍ കടന്നുകളയുയും ചെയ്തു. പെരിന്തല്‍മണ്ണ മാനത്തുമംഗലം കോരിക്കുന്നന് ആസിഫ് (22) എന്ന യുവാവ് വയലിന്റെ മധ്യഭാഗത്തേക്ക് പോയി. ഹെക്ടര്‍ കണക്കിന് വിസ്തൃതിയുളള വയലായതിനാല്‍ യുവാവിന് തിരിച്ചു വരാനും സാധിച്ചില്ല.
എസ്ഐ മൊയ്തീന്, എഎസ്ഐ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും തിരൂരില്‍നിന്ന് അഗ്നിശമന വിഭാഗവുമെത്തി. 4 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ ഇയാളെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. ഇയാളില്‍നിന്ന് കഞ്ചാവ് കണ്ടെടുത്തതിനെ തുടര്‍ന്ന് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
6 മണിയോടെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ച ഇയാളെ എക്സൈസ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷഫീഖ്, പ്രിവന്റീവ് ഓഫിസര്‍മാരായ പ്രജോഷ്കുമാര്‍, പ്രദീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ഇയാളില്‍നിന്ന് 100 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കാറും കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha


























