ക്രൈംബ്രാഞ്ചിനെ പൂട്ടി ബഹ്റയും 'കേരള' സർക്കാരും; കേസെടുക്കാന്‍ ഇനി ഡിജിപിയുടെ അനുമതി വേണം; അധികാരം വെട്ടിച്ചുരുക്കി പുതിയ സർക്കുലർ

ക്രൈംബ്രാഞ്ച് വിഭാഗത്തിന്റെ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പുതിയ സർക്കുലർ പുറത്തിറക്കി. പുതിയ സർക്കുലർ പ്രകാരം കേസെടുക്കുന്നതില്‍ ക്രൈംബ്രാഞ്ചിന് ഡിജിപിയുടെ നിയന്ത്രണം ഉൾക്കൊളിച്ചിരിക്കുകയാണ്.
അതായത് കോടതി നിര്‍ദേശിച്ചാലും ഡിജിപിയുടെ അനുമതിയോടെ മാത്രമെ കേസെടുക്കാനാകുവെന്നാണ് സര്‍ക്കുലര്‍ വ്യക്തമാക്കുന്നത്. ഇതോടെ ക്രൈം ബ്രാഞ്ചിന് ഇനി നേരിട്ട് കേസെടുക്കാൻ കഴിയില്ല. സംസ്ഥാന പൊലീസ് മേധാവിയുടെയോ സംസ്ഥാന സർക്കാരിന്റെയോ കോടതിയുടെയോ നിർദ്ദേശ പ്രകാരം മാത്രമേ കേസെടുക്കാനാവൂ.
അതേസമയം പൊലീസ് കസ്റ്റഡി മരണങ്ങളുമായി ബന്ധപ്പെട്ട കേസുകൾ ഉടൻ ക്രൈം ബ്രാഞ്ചിന് കൈമാറണമെന്നും അഞ്ച് കോടി രൂപയ്ക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പ് കേസുകളും ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കേണ്ടതെന്നും 30 ദിവസത്തിനകം തെളിയാത്ത കൊലപാതക കേസും ആയുധങ്ങൾ കൈവശം വച്ച കേസും മോഷണ കേസും ക്രൈം ബ്രാഞ്ചിന് കൈമാറണമെന്നും ഉത്തരവിൽ പറയുന്നു.
കേരള പൊലീസിന്റെ കീഴിൽ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമാണ് ക്രൈം ബ്രാഞ്ച്. ക്രമസമാധാന ചുമതലയില്ല, മറിച്ച് അന്വേഷണം മാത്രമാണ് ഇവർക്ക് നിർദ്ദേശിച്ചിട്ടുള്ളത്. അതോടൊപ്പം സിആർപിസി പ്രകാരം പൊലീസ് സ്റ്റേഷന് കേസ് രജിസ്റ്റർ ചെയ്യാനുള്ള അനുവാദമുണ്ട്.
ക്രൈം ബ്രാഞ്ച് പൊലീസ് സ്റ്റേഷനായി വിജ്ഞാപനം ചെയ്തിട്ടുള്ളതാണെന്നിരിക്കെയാണ് ഇത്തരത്തിലൊരു സർക്കുലർ സർക്കാർ പുറത്തുവിട്ടത്. സാധാരണ കേസുകളിൽ പ്രാഥമിക അന്വേഷണം നടത്തി, വിശദമായ അന്വേഷണം ആവശ്യമാണെങ്കിൽ ക്രൈം ബ്രാഞ്ച് കേസ് നടത്തുകയാണ് ചെയ്യുന്നത്. സോളാർ കേസ് ഇത്തരത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയ കേസായിരുന്നു. പുതിയ ഉത്തരവ് പ്രകാരം ക്രൈം ബ്രാഞ്ച് മേധാവിക്ക് സ്വമേധയാ മുന്നോട്ട് പോകാനാവില്ല. അതേസമയം ഇത് നിയമപ്രകാരം തെറ്റാണെന്നാണ് നിയമ വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്.
https://www.facebook.com/Malayalivartha


























