ഒടുങ്ങാത്ത പക ... മൂന്നു യുവാക്കളെ വെട്ടിക്കൊന്ന് തലയറുത്ത് റെയില്‍പാളത്തില്‍ പ്രദര്‍ശിപ്പിച്ച ഗുണ്ടാ നേതാവിനെ എതിരാളികള്‍ വെട്ടിക്കൊന്ന് തല അതേ സ്ഥലത്ത് പ്രദര്‍ശിപ്പിച്ചു

മൂന്നുയുവാക്കളെ ഗുണ്ടാപ്പകയുടെ പേരില്‍ വെട്ടിക്കൊന്ന് തലയറുത്ത് റെയില്‍പാളത്തില്‍ പ്രദര്‍ശിപ്പിച്ച ഗുണ്ടാ നേതാവിനെ എതിരാളികള്‍ വെട്ടിക്കൊന്ന് തല അതേസ്ഥലത്ത് പ്രദര്‍ശിപ്പിച്ചു. തമിഴ്നാട്ടിലെ തിരുവെളളൂര്‍ ജില്ലയിലാണ് അതിക്രൂര പ്രതികാരം വീടല്‍ നടന്നത്. പ്രദേശം അടക്കിഭരിച്ചിരുന്ന മാധവന് എന്നയാളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ജനുവരിയിലാണ് മാധവന്റെ നേതൃത്വത്തില്‍ കോളേജ് വിദ്യാര്‍ത്ഥിയടക്കം മൂന്ന് യുവാക്കളെ ഗുണ്ടകള്‍ കൊന്നുതളളിയത്.
ഒടുങ്ങാത്ത പകയുടെ പ്രതീകമായി മൂവരുടെയും തലവെട്ടിയെടുത്ത് ന്യൂ ഗിമടിപൂണ്ടി റെയില്‍വേ സ്റ്റേഷന് സമീപത്തെ പാളത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. തന്നെ എതിര്ക്കുന്നവര്ക്കുളള മുന്നറിയിപ്പെന്ന നിലയിലായിരുന്നു ഇത്. ഇതോടെ ഇയാളെ എതിര്‍ക്കാന്‍ ആരും ധൈര്യപ്പെട്ടില്ല. ജയിലിലായ മാധവന് അവിടെയിരുന്നാണ് തന്റെ സംഘത്തെ നിയന്ത്രിച്ചിരുന്നത്. ജാമ്യം കിട്ടി പുറത്തിറങ്ങിയ മാധവന് കഴിഞ്ഞ ആഴ്ച ഗ്രാമത്തിലെത്തി. ഇതറിഞ്ഞ എതിര്‍സംഘം കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം ഉള്‍പ്പടെ പത്തിലധികം കേസുകളിലെ പ്രതിയാണ് മാധവന്.
ഇന്നലെ രാവിലെയാണ് റെയില്‍വേ സ്റ്റേഷനുസമീപത്തെ കുറ്റിക്കാട്ടില്‍ തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ടുകിലോമീറ്റര്‍ അകലെ നേരത്തേ മൂന്നുപേരുടെ തല പ്രദര്‍ശിപ്പിച്ച അതേ സ്ഥലത്ത് അതേരീതിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മാധവന്റെ തല കണ്ടെത്തി. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും ആരാണ് കൊല നടത്തിയതെന്ന് കണ്ടെത്താനായിട്ടില്ല.
"
https://www.facebook.com/Malayalivartha


























