മരിച്ച വീട്ടമ്മയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 16 പേര് പോസിറ്റീവ്, വീട്ടമ്മയുടെ പരിശോധനാഫലം വന്നില്ല

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ 10-ാം തീയതി രാത്രി മരിച്ച കല്യാശ്ശേരി സൗത്ത് സ്വദേശിനിയുടെ കോവിഡ് പരിശോധനാഫലം വന്നില്ല. അതിനാല്‍ മരണ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ ഇവരുടെ കുടുംബത്തിലെ 16 പേരാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇവരുടെ പ്രാഥമിക പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു.
സ്രവം വിദഗ്ധ പരിശോധനയ്ക്കായി ആലപ്പുഴ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചെങ്കിലും ഇതുവരെ ഫലം ലഭിച്ചിട്ടില്ല. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച കീച്ചേരി സ്വദേശി കീരീരകത്ത് ഫാത്തിമ (70) യാണ് കഴിഞ്ഞ ആഴ്ച മരിച്ചത്.
കടുത്ത പനിയെത്തുടര്‍ന്നാണ് ഇവര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഏറെ അവശയായതിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കള്‍ വൈകിട്ട് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും അന്നു തന്നെ മരിച്ചു. ഇവരുമായുള്ള സമ്പര്‍ക്കത്തിലൂടെ കുടുംബത്തിലെ 14 പേര്‍ക്കും, ചിറക്കല്‍, വളപട്ടണം പഞ്ചായത്തുകളിലെ ബന്ധുക്കളായ ഓരോ സ്ത്രീകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha


























