കട്ടപ്പന കൈലാസനാഥ മഹാദേവ ക്ഷേത്രം: സ്വര്‍ണവും പണവും മോഷണം പോയി

കല്യാണത്തണ്ട് കൈലാസനാഥ മഹാദേവ ക്ഷേത്രത്തിന്റെ ശ്രീകോവില്‍, ശാന്തി മഠം, തിടപ്പള്ളി എന്നിവയുടെ താഴ് തകര്‍ത്ത് ക്ഷേത്രത്തില്‍ നിന്ന് 20000 രൂപയും ഒന്നേകാല്‍ പവന് സ്വര്‍ണവും കവര്‍ന്നു.
തൊഴിലാളികള്‍ക്ക് ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് നല്കാന് സൂക്ഷിച്ചിരുന്ന പണവും വഴിപാടായി ലഭിച്ച സ്വര്‍ണത്തില്‍ നിര്‍മിച്ച ശൂലം, വേല്, താലി തുടങ്ങിയവയും നഷ്ടപ്പെട്ടതായി ക്ഷേത്ര ഭാരവാഹികള്‍ പൊലീസില്‍ പരാതി നല്കി. ഓഫിസില്‍ സൂക്ഷിച്ചിരുന്ന പാത്രങ്ങളും വിളക്കുകളും നഷ്ടപ്പെട്ടിട്ടില്ല.
ഞായര്‍ രാവിലെ ആറരയോടെ ക്ഷേത്രം തുറക്കാന്‍ എത്തിയ ശാന്തിയാണ് മോഷണം നടന്ന വിവരം ആദ്യം കണ്ടത്. തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികളെയും പൊലീസിനെയും അറിയിക്കുകയായിരുന്നു.
വിരല്‍ അടയാള വിദഗ്ധരെയും ഡോഗ് സ്ക്വാഡിനെയും സ്ഥലത്തെത്തിച്ച് പരിശോധന നടത്തി. കൂടുതല്‍ തെളിവ് ശേഖരിക്കാന്‍ പൊലീസ് നടപടി സ്വീകരിച്ചു.
https://www.facebook.com/Malayalivartha


























