കോവിഡ് കാലം ബിസ്സിനെസ്സിനെ ബാധിച്ചു; ഡ്രാഗൺ ഫ്രൂട്ടിൽ നിന്നും ഫലപ്രദമായ ജ്യൂസും,കേക്ക്,വൈൻ,തുടങ്ങിയ ഉത്പന്നങ്ങളും വിപണിയിൽ പരിചയപ്പെടുത്താനൊരുങ്ങി വിജയനും മകളും; കോവിഡ് കാലത്ത് നല്ലൊരു ആദായമുണ്ടാക്കാം; ഫലവർഗവിപണിയിലെ പുതിയ താരമായി ഡ്രാഗൺ ഫ്രൂട്ട്

മലയാളികൾ അത്രയധികം രുചിച്ചറിയാത്തതും ഫലവർഗവിപണിയിലെ പുതിയ താരവുമാണ് ഡ്രാഗൺ ഫ്രൂട്ട്. ഉഷ്ണമേഖലാ പ്രദേശത്തു വളരുന്ന ഹൈലോസീറസ് ജനുസ്സിലെ കള്ളിച്ചെടി വർഗ്ഗത്തിൽപെട്ട ചെടിയിലാണ് ഈ പഴം ഉണ്ടാകുന്നത്. തെക്കുകിഴക്കൻ രാജ്യങ്ങളിൽ വ്യാപകമായ ഈ ഫലവർഗം കേരളത്തിലും വാണിജ്യ അടിസ്ഥാനത്തിൽ ലാഭകരമെന്നു തെളിയിക്കുന്നു തിരുവനന്തപുരം മൈലാംമൂട് താന്നിക്കൽ വൈശാഖിലെ വിജയനും കുടംബവും. കോവിഡ് കാലത്ത് ബിസ്സിനെസ്സിനെ ബാധിച്ചിട്ടുട്ടെങ്കിലും ഡ്രാഗൺ ഫ്രൂട്ടിൽ നിന്നും ഫലപ്രദമായ ജ്യൂസും,കേക്ക്,വൈൻ,തുടങ്ങിയ ഉത്പന്നങ്ങളും വിപണിയിൽ പരിചയപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് വിജയനും മകളും..
ദശകങ്ങൾക്കു മുമ്പ് മലേഷ്യ സിംഗപ്പൂർ എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്ന കേരളീയർ പരിചയപ്പെടുത്തിയ പഴങ്ങളുടെ ശ്രേണിയിൽ പെട്ട പുതുതാരമാണ് ഇത്. വാണിജ്യ ഫലവർഗ കൃഷി പുതിയ സാധ്യതകളുടെ ഡ്രാഗൺ ഫ്രൂട്ട് കേരളത്തിലും ചുവടുറപ്പിക്കുന്നു. 10 വർഷം മുമ്പ് മലേഷ്യയൻ യാത്രക്കിടയിൽ കോലാലമ്പൂരിൽ നിന്ന് കൊണ്ടുവന്ന ഡ്രാഗൺ ഫ്രൂട്ട് ചെടികൾ ആദ്യം സ്വന്തം ടെറസിലാണ് പരീക്ഷിച്ചത്. പിന്നീട് തങ്ങളുടെ മലഞ്ചെരുവിലെ റബ്ബർ നികത്തിയ പുരേടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഡ്രാഗൺ പഴം കൃഷി ആരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ കിട്ടിയ വിളകളെല്ലാം വിജയകരമായതിനെ തുടർന്ന് അതിപ്പോൾ 10 ഏക്കറോളം കൃഷി ചെയ്തുവരുന്നു. ഒരേ സമയം അലങ്കാരവും ആയുർവർധിനിയും, ഡയബെറ്റീസ്, കൊളെസ്ട്രോൾ, ആർത്രൈറ്റിസ്, ആസ്തമ തുടങ്ങിയവയ്ക്കു പ്രതിരോധമായും ഹൃദയരോഗസംരക്ഷകമായും അറിയപ്പെടുന്ന ഡ്രാഗൺ ഫ്രൂട്ട് ആന്റീഓക്സിഡന്റായും ഉപയോഗിക്കുന്നു. കേരളത്തിന്റെ കാലാവസ്ഥയോട് ഇണങ്ങുന്നതും പരിശ്രമിക്കുന്നവർക്കു മികച്ച വരുമാനം ലഭിക്കുന്നതുമാണ് ഡ്രാഗൺ പഴ കൃഷി എന്ന് വിജയൻ സാക്ഷ്യപ്പെടുത്തുന്നു. ഒരു ചെടി നടുന്നതിനു 1000 രൂപയോളം ചെലവാകും. ഒരേക്കർ എങ്കിലും കൃഷി ചെയ്യാൻ സാധിക്കുന്നവർക്കു വർഷത്തിൽ മികച്ച വരുമാനം ലഭിക്കും. ഒരേക്കറിൽ 1700 ചെടികൾ വരെ നടാം. വെള്ളക്കെട്ടില്ലാത്ത കുന്നിൻചെരുവുകളാണ് ഇവയ്ക്കു അനുയോജ്യം. നാട്ടിൽ കിട്ടുന്ന ചാണകപ്പൊടി, കോഴിവളം, മറ്റു രാസ വളങ്ങൾ എന്നിവ മതി മികച്ച വിളവ് ലഭിക്കാൻ. ചെടി നട്ടു ഒന്നരവർഷംകൊണ്ട് വിളവും, രണ്ടാം വര്ഷം കൊണ്ട് മികച്ച ആദായവും എന്നതാണ് തന്റെ അനുഭവമെന്നു വിജയൻ പറയുന്നു.
en>https://www.facebook.com/Malayalivartha


























