പെട്ടിമുടി ദുരന്തത്തില്‍ മരിച്ച ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി... മരിച്ചവരുടെ എണ്ണം 59 ആയി , അപകടത്തില്‍ കാണാതായ 11 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു

പെട്ടിമുടി ദുരന്തത്തില്‍ മരിച്ച ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 59 ആയി. ഇനി 11 പേരെ കൂടി കണ്ടത്തേണ്ടതുണ്ട്. ഒരു കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പുഴയുടെ ഗ്രേവല്‍ ബാങ്കിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 59 ആയി. അപകടത്തില്‍ കാണാതായ 11 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു.
അവസാന ആളെ കണ്ടെത്തും വരെയും തെരച്ചില്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. ദുരന്തത്തിനിരയായവര്‍ക്ക് ഉടന്‍ സഹായധനം ലഭ്യമാക്കാന്‍ ജില്ലാ ഭരണകൂടം പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ദുരന്തബാധിതര്‍ക്കുള്ള ധനസഹായം വേഗത്തിലാക്കും. അപകടത്തില്‍ പരിക്കേറ്റവര്‍ക്കും സഹായം എത്തിക്കും. കന്നിയാ റിലാണ് നിലവില്‍ പ്രധാനമായും തെരച്ചില്‍ നടത്തുന്നത്. പെട്ടിമുടിയില്‍ നിന്ന് മാങ്കുളം വരെയുള്ള ഭാഗത്ത് യന്ത്രങ്ങള്‍ എത്തിച്ച് നടത്തുന്ന തെരച്ചിലില്‍ കൂടുതല്‍ പേരെ കണ്ടെത്താനാകുമെന്നാണ് ദൗത്യസംഘം പ്രതീക്ഷിക്കുന്നത്.
"
https://www.facebook.com/Malayalivartha


























