Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...


പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...


ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..


അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..


ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

വിവാദങ്ങള്‍ക്കൊടുവില്‍ പി.എസ്.സി മുഖം മിനുക്കുന്നു; പരീക്ഷാരീതിയിലും നിയമന മാനദണ്ഡങ്ങളിലും സമഗ്രമാറ്റം; കോവിഡ് കാലത്ത് 11000 നിയമന ശുപാര്‍ശകള്‍ നല്‍കിയെന്ന് പി.എസ്.സി ചെയാര്‍മാന്‍; നിലവിലെ പ്രശ്‌നത്തിന് പരിഹാരമില്ല; ആശങ്കമാറാതെ ഉദ്യോഗാര്‍ഥികള്‍

18 AUGUST 2020 01:11 PM IST
മലയാളി വാര്‍ത്ത

More Stories...

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...

ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ

അടുത്ത കാലത്തായി പി.എസ്.സിക്കെതിരെ ഗുരുതരമായി ആരോപണമാണ് ഉയര്‍ന്നത്. പി.എസ്.സിയെ മറികടന്ന് സംസ്ഥാനത്ത് പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നു, കോവിഡ് കാലഘട്ടത്തില്‍ അതായത് ആറുമാസമായി പി.എസ്.സി വഴി നിയമനങ്ങള്‍ നടക്കുന്നില്ല, സര്‍ക്കാര്‍ ജോലി വില്‍പ്പനക്ക് വച്ചിരിക്കുന്നു തുടങ്ങി നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു. ഇത്തരം വാര്‍ത്തകളോട് കൃത്യമായി പ്രതികരിച്ചില്ലെങ്കിലും പി.എസ്.സിയില്‍ സമഗ്രമായ മാറ്റം കൊണ്ടുവരുമെന്ന് പി.എസ്.സി ചെയര്‍മാര്‍ എ.കെ സക്കീര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. പിഎസ്‌സി പരീക്ഷാരീതിയില്‍ സമൂലമായ പരിഷ്‌കാരങ്ങള്‍ വരുത്തുന്നതായി എം കെ സക്കീര്‍ പറയുന്നത്. രണ്ട് ഘട്ടമായിട്ടാകും ഇനിയുള്ള പരീക്ഷകള്‍. ആദ്യപരീക്ഷ സ്‌ക്രീനിംഗ് ടെസ്റ്റായി കണക്കാക്കുമെന്നും, ഇതില്‍ തെരഞ്ഞെടുക്കപ്പെടുന്ന ചുരുക്കം ചിലര്‍ക്കുള്ള രണ്ടാം ടെസ്റ്റിലെ മാര്‍ക്കാകും അന്തിമറാങ്കിംഗില്‍ മാനദണ്ഡമാകുകയെന്നും പിഎസ്‌സി ചെയര്‍മാന്‍ വ്യക്തമാക്കി.

അതേസമയം, നിലവിലെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന് വീണ്ടും അദ്ദേഹം വ്യക്തമാക്കുന്നു. കോവിഡ് കാലത്തും പിഎസ്‌സി വിജയകരമായിത്തന്നെയാണ് പ്രവര്‍ത്തിച്ചത്. 11,000ത്തോളം നിയമനശുപാര്‍ശകള്‍ കോവിഡ് കാലത്ത് നല്‍കാനായി എന്നു പറഞ്ഞാണ് പി.എസ്.സിയില്‍ നിയമന നിരോധനമെന്ന വാര്‍ത്തകളോട് അദ്ദേഹം പ്രതികരിച്ചത്. പിഎസ്‌സി പരീക്ഷാരീതിയില്‍ സമൂലമായ മാറ്റം വരുത്താന്‍ തീരുമാനിച്ചതുകൊണ്ടുതന്നെ ഒരു വര്‍ഷമായി ഇത്തരത്തിലുളള ഒരു തീരുമാനം നടപ്പാക്കാനായി സമഗ്രമായ മാറ്റങ്ങള്‍ പിഎസ്‌സി പ്രവര്‍ത്തനരീതിയില്‍ കൊണ്ടുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇനി നടക്കാനിരിക്കുന്ന പരീക്ഷകളെല്ലാം രണ്ട് ഘട്ടത്തിലായിട്ടാകും നടത്തുക. പത്ത് ലക്ഷമോ, ഇരുപത് ലക്ഷമോ പേര്‍ അപേക്ഷിച്ചാല്‍ അവര്‍ക്ക് വേണ്ടി ആദ്യം നടത്തുക പ്രാഥമിക സ്‌ക്രീനിംഗ് ടെസ്റ്റാകും. ഇതില്‍ പാസ്സാകുന്ന മികച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കായി രണ്ടാം പരീക്ഷ നടത്തും. ഇതില്‍ വിഷയാധിഷ്ഠിതമായ, കൂടുതല്‍ മികച്ച ചോദ്യങ്ങള്‍ ഉണ്ടാകും. ഇതിന്റെ മാര്‍ക്കാകും അന്തിമറാങ്കിംഗിന്റെ മാനദണ്ഡം. യോഗ്യതാപരീക്ഷയിലെ മാര്‍ക്ക് അന്തിമറാങ്കിംഗില്‍ പരിഗണിക്കപ്പെടില്ല. യുപിഎസ്!സി പരീക്ഷയുടെ അടക്കം മാതൃകയില്‍ മികച്ച രീതിയില്‍ പരീക്ഷാരീതി സമഗ്രമായി മാറ്റുകയാണ്. ഇത് ഇന്നലെ മുതല്‍ നിലവില്‍ വന്നതായും പിഎസ്!സി ചെയര്‍മാന്‍ വ്യക്തമാക്കി.

യോഗ്യതാപരീക്ഷ പാസ്സായി വരുന്നത് വളരെക്കുറച്ച് ആളുകള്‍ മാത്രമാകും എന്നതിനാല്‍ പരീക്ഷാഫലം വരാന്‍ വൈകില്ല. ഈ പരീക്ഷയുടെ മൂല്യനിര്‍ണയം വളരെപ്പെട്ടെന്ന് തന്നെ പുറത്തുവരും. ഡിസംബര്‍ മുതലുള്ള പരീക്ഷകളിലാണ് ഈ പുതിയ രീതി നടപ്പാകുക എന്നും പിഎസ്‌സി ചെയര്‍മാന്‍ അറിയിക്കുന്നു. കൂടുതല്‍ പേര്‍ പരീക്ഷയെഴുതുന്ന തസ്തികകളിലാകും ഈ മാറ്റം ആദ്യം വരിക. മാറ്റിവച്ച പരീക്ഷകള്‍ സെപ്റ്റംബര്‍ മുതല്‍ നടത്തിത്തുടങ്ങും. കോവിഡ് മാനദണ്ഡം പാലിച്ചാകും പരീക്ഷകള്‍ നടത്തുക. അതേസമയം, ഓണ്‍ലൈന്‍ വെരിഫിക്കേഷന് അടക്കം പുതിയ രീതി പ്രഖ്യാപിക്കുകയാണെന്നും പിഎസ്‌സി വ്യക്തമാക്കുന്നു. ഇത് കൊവിഡ് കാലത്തേയ്ക്കുള്ള താല്‍ക്കാലി സംവിധാനമാകും.

പി.സി.എന്‍ നമ്പറുള്ള, അതായത് മറ്റ് ജോലികള്‍ക്കായി ഒരു തവണ പിഎസ്‌സി രേഖകള്‍ വെരിഫിക്കേഷന്‍ നടത്തി രേഖകള്‍ ഹാജരാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ വീണ്ടും ഈ രേഖകള്‍ ഹാജരാക്കി വെരിഫിക്കേഷന്‍ നടത്തേണ്ടതില്ല. അതല്ലെങ്കില്‍ തൊട്ടടുത്തുള്ള ജില്ലാ ആസ്ഥാനങ്ങളില്‍ പോയി വെരിഫിക്കേഷന്‍ നടത്താം. കോവിഡ് രോഗബാധിതരോ, കണ്ടെയ്ന്‍മെന്റ് സോണുകളിലോയുള്ള ആര്‍ക്കെങ്കിലും ഒരു കാരണവശാലും വെരിഫിക്കേഷന് വരാനാകില്ല എന്ന് വ്യക്തമായാല്‍ ഓണ്‍ലൈന്‍ വഴി വെരിഫിക്കേഷന്‍ നടത്താം. അവര്‍ എല്ലാ ഡോക്യുമെന്റുകളും ഓണ്‍ലൈനായി അപ്ലോഡ് ചെയ്യണം. അവരെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കണ്ട് വെരിഫിക്കേഷന്‍ നടത്തും. എന്നാല്‍ ഇതും താല്‍ക്കാലികമാകും. അന്തിമനടപടികള്‍ക്ക് മുമ്പ് ഈ സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ട് ഉദ്യോഗാര്‍ത്ഥികള്‍ ഹാജരാക്കിയേ തീരൂ. അതോടൊപ്പം പിഎസ്‌സി നടത്തുന്ന ഏറ്റവുമുയര്‍ന്ന പരീക്ഷയായ കെഎഎസ്, കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസസിന്റെ പ്രാഥമികപരീക്ഷാഫലം ഓഗസ്റ്റ് 26ന് വരുമെന്നും പിഎസ്‌സി ചെയര്‍മാന്‍ അറിയിക്കുന്നു.

ഒപ്പം റാങ്ക് ലിസ്റ്റുകളില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തുന്നത് നിലവിലെ ചട്ടങ്ങള്‍ പ്രകാരമാണ്. ഇത് ഉദ്യോഗാര്‍ത്ഥികള്‍ കൂടി അറിഞ്ഞുകൊണ്ടാണ്. ഒരേ ആളുകള്‍ തന്നെ പല റാങ്ക് ലിസ്റ്റുകളില്‍ ഇടം നേടാറുണ്ട്. ചിലര്‍ ഏറ്റവും സൗകര്യപ്രദമായ ജോലി സ്വീകരിച്ച് മുന്നോട്ടുപോകും. അപ്പോള്‍ തൊട്ടുതാഴെയുള്ള ആളുകളെ ഈ റാങ്കിലേക്ക് പരിഗണിക്കും. ഇത് കാലങ്ങളായി നടന്നുവരുന്നതാണ്. ഒഴിവിന്റെ ഇരട്ടി ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തണമെന്നാണ് നിയമം. റാങ്ക് ലിസ്റ്റിന്റെ എണ്ണം വെട്ടിച്ചുരുക്കാന്‍ കഴിയില്ല. പല തട്ടിലുള്ള ഉദ്യാഗാര്‍ത്ഥികളെ ഒപ്പം നിര്‍ത്തി പ്രശ്‌നം സൃഷ്ടിക്കുന്നത് ആക്ഷേപകരമാണെന്നും അദ്ദേഹം പറയുന്നു. 2015ല്‍ 68 ലക്ഷം ഉദ്യോഗാര്‍ത്ഥികളാണ് കേരളത്തിലുണ്ടായിരുന്നത്. 2018ല്‍ ഇത് ഒരു കോടി കഴിഞ്ഞു. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഒന്നേകാല്‍ കോടി ഉദ്യോഗാര്‍ത്ഥികള്‍ കേരളത്തിലുണ്ട്. അതിനാലാണ് കാലം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ പി എസ് സി വരുത്തുന്നതെന്നും പിഎസ്‌സി ചെയര്‍മാന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...  (44 minutes ago)

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...  (1 hour ago)

നവവധു ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് മുറുക്കിത്തുപ്പിയ 65കാരന്‍ ഷോക്കേറ്റ് മരിച്ചു  (1 hour ago)

Dubai നെഞ്ചുപൊട്ടി പ്രവാസി മലയാളികൾ  (2 hours ago)

Pakistan- അതിർത്തി അടച്ചുള്ള അഭ്യാസം ചീറ്റി!  (2 hours ago)

KochiAccident ജഡ്ജി ഹൈക്കോടതിക്ക് വിശദീകരണം നൽകണം  (2 hours ago)

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ  (4 hours ago)

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ  (5 hours ago)

വളരെയധികം അനുകൂലവും സാമ്പത്തിക കാര്യങ്ങളിൽ മികച്ച പുരോഗതിയും നൽകുന്ന വാരക്ഷ്  (5 hours ago)

വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ സിംബാബ്‌വെ വനിതകൾക്കെതിരെ 121 റൺസിന്റെ വമ്പൻ ജയത്തോടൊപ്പം ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ  (5 hours ago)

നെടുമ്പാശ്ശേരി വാഹനാപകടം... പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും...  (6 hours ago)

സ്വര്‍ണവിലയില്‍ ഇന്നും നേരിയ മുന്നേറ്റം... പവന് 120 രൂപയുടെ വർദ്ധനവ്  (6 hours ago)

ഓഹരി വിപണിയിൽ ഇന്ന് മുന്നേറ്റം... നിലവിൽ സെൻസെക്‌സ് 200 പോയിന്റിന് മുകളിൽ  (6 hours ago)

കണ്ണീർക്കാഴ്ചയായി... മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാത വട്ടക്കല്ലിൽ കോഴിവണ്ടിക്ക് പിറകിൽ സ്കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends