പ്രണയാഭ്യര്‍ത്ഥന നിരസിച്ചു.... പ്രകോപിതനായ യുവാവ് കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് മുഖത്ത് കുത്തി, ഗുരുതര പരിക്ക്

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു.... പ്രകോപിതനായ യുവാവ് കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് മുഖത്ത് കുത്തി, ഗുരുതര പരിക്ക്. യുവാവിന്റെ കുത്തേറ്റ യുവതിയുടെ വലത് കണ്ണിന്റെ പരിക്ക് ഗുരുതരം. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കട്ടപ്പനയില്‍ വിവാഹിതയായ 29 കാരിക്കാണ് ഞായറാഴ്ച വൈകീട്ട് കുത്തേറ്റത്. സംഭവത്തില്‍ ചക്കുപള്ളം സ്വദേശി അരുണ്‍കുമാറിനെ (27) കട്ടപ്പന കോടതി റിമാന്‍ഡ് ചെയ്തു.
ഞായറാഴ്ച വൈകീട്ട് കട്ടപ്പനയിലെ ബ്യൂട്ടി പാര്‍ലറില്‍ എത്തിയ യുവാവ് യുവതിയോട് പ്രണയാഭ്യര്‍ഥന നടത്തി. തന്നെ ശല്യം ചെയ്യരുതെന്നും പൊലീസിന്റെ സഹായം തേടുമെന്നും യുവതി പറഞ്ഞു.പ്രകോപിതനായ യുവാവ് കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് മുഖത്ത് കുത്തുകയായിരുന്നു. കണ്ണിനും പുരികത്തിനും ഉള്‍പ്പെടെ നാല് കുത്തുകളാണേറ്റത്. പെട്ടെന്നുള്ള പ്രകോപനമല്ല ആക്രമണ കാരണമെന്നും ആസൂത്രണം ചെയ്താണ് യുവാവ് എത്തിയതെന്നും പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha


























