Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...


പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...


ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..


അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..


ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

പിണറായി ഒന്നും അറിഞ്ഞില്ല ,ആരും പറഞ്ഞില്ല .... എന്‍ ഐ എ അന്വേഷിച്ചു നിര്‍ത്തിയടത്തു തുമ്പ് ........വമ്പന്‍ ട്വിസ്റ്റുമായി ഇഡി

18 AUGUST 2020 01:33 PM IST
മലയാളി വാര്‍ത്ത

More Stories...

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...

ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ

എല്ലാ ഒത്തുകളിയും പുറത്തു വന്നു ,നയതന്ത്ര ബാഗില്‍ കടത്തിയ സ്വര്‍ണ്ണം കണ്ടെത്തിയ നിമിഷം മുതല്‍ കള്ളക്കടത്തിന്റെ ഉത്തരവാദിത്തം പലരിലേക്കും കെട്ടിവച്ചു രക്ഷപെടാമെന്നു സ്വപ്നയും സാരിത്തും കരുതിയെങ്കില്‍ പാടെ തെറ്റി .അന്വേഷണം എന്നാല്‍ ഇങ്ങനെയാണ് .ഓരോ അന്വേഷണത്തിനും ഓരോ രീതിയിലുള്ള ശാസ്ത്രീയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉണ്ട് .കള്ളക്കടത്തു സംഘത്തില്‍ നിന്നും ഓരോ അന്വേഷണ സംഘവും തെളിവെടുക്കുന്നത് അവരവരുടേതായ അന്വേഷണവുമായി ബന്ധപ്പെട്ടാണ് .ഇതില്‍ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ച വയ്ക്കുന്നത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് എന്ന് പറയേണ്ടി വരും .
എന്‍ ഐ എ ചിന്തിച്ചു തീരുന്നിടത്തു നിന്നും എന്‍ഫോഴ്‌സ്‌മെന്റ് ചിന്തിച്ചു തുടങ്ങിയതിനാല്‍ തന്നെ നിലവില്‍ ലഭിച്ച തെളിവുകള്‍ തന്നെ ശിവശങ്കറിനെ പൂട്ടാന്‍ ധാരാളമാണ് എന്നത് വ്യക്തം .അതിനാല്‍ തന്നെ ഒമാനിലും ദുബായിലും സ്വപ്നയേയുമൊത്തു കറങ്ങിയ ആ ഹാപ്പി ഡേയ്‌സ് റീക്രിയേറ്റ് ചെയ്യാന്‍ കൂടി
എന്‍ഫോഴ്‌സ്‌മെന്റ് ശ്രമിക്കും എന്ന് തന്നെയാണ് വ്യക്തമാവുന്നത് .കേസിലെ അധോലോക ബന്ധവും രാജ്യസുരക്ഷ സംബന്ധമായ പ്രശ്‌നവും സ്വപ്നയെന്ന ക്രിമിനലിനു യു എ പി എ ചുമത്തപ്പെടാന്‍ വഴിയൊരുക്കിയെങ്കില്‍ അതിനു സമാനമായ അവസ്ഥയിലേക്ക് ശിവശങ്കറും എത്തപ്പെടും എന്ന് തന്നെ വ്യക്തമാകുകയാണ് .മുഖ്യമന്ത്രിയുടെ തോളിലിരുന്നു ചെവികടിച്ച ശിവശങ്കറിനെ പിണറായിക്കോ പാര്‍ട്ടിക്കോ ഒരു കാരണവശാലും മറക്കാന്‍ കഴിയില്ല .ക്ലിഫ് ഹൗസ് ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ശിവശങ്കറിന്റെ ലൈഫ് ലൈനായിരുന്നു .എന്നാല്‍ ആ അവസരം കൂടി നഷ്ടപ്പെട്ടിരിക്കുകയാണ് .മന്ത്രി ജി സുധാകരന്‍ ശിവശങ്കറിനെ പറ്റി പറഞ്ഞത് വിശ്വാസവഞ്ചന കാണിച്ചവന്‍ എന്നാണ് .എന്നാല്‍ ആ വാക്കുകള്‍ കൊണ്ടൊന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ കാട്ടിക്കൂട്ടിയ അഴിമതി മറച്ചുവയ്ക്കാന്‍ കാരണമാകുന്ന ഒന്നല്ല .കേരളത്തിലും പുറത്തും നാളിതുവരെ നടന്ന ഹാവാല കുഴല്‍പ്പണ ഇടപാടുകളില്‍ സ്വപ്നയ്‌ക്കൊപ്പം ശിവശങ്കറും നിന്നിട്ടുണ്ടെങ്കില്‍ ശിവശങ്കറിന് ശിഷ്ടകാലം ഒരു മാനസിക സമ്മര്‍ദ്ദവുമില്ലാതെ ജയിലില്‍ കിടക്കാന്‍ ഉള്ള അസുലഭ അവസരം കൂടി ലഭിക്കുന്നതായിരിക്കും .വിദേശയാത്രകള്‍ നടത്തിയതിന്റെ സര്‍വ്വ തെളിവുകളും എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയ സാഹചര്യത്തില്‍ മറ്റൊരു ഒളിച്ചുകളി നടത്താന്‍ ഇനി ശിവശങ്കറിന് കഴിയുകയില്ല .


മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തിരുന്നുകൊണ്ട് എം. ശിവശങ്കറും സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷും ഒന്നിച്ചു നടത്തിയ വിദേശ യാത്രയുടെ വിശദവിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു ലഭിച്ചത് ഹവാല ഇടപാടുകളിലേക്കു കൂടി വിരല്‍ ചൂണ്ടുന്ന അവസരമായി മാറിയിരിക്കുകയാണ് . 2017 ഏപ്രിലില്‍ ഇരുവരും ഒരുമിച്ചു യുഎഇ സന്ദര്‍ശിച്ചു. 2018 ഏപ്രിലില്‍ ശിവശങ്കറിന്റെ ഒമാന്‍ യാത്രയ്ക്കിടയില്‍ സ്വപ്ന അവിടെയെത്തി അദ്ദേഹത്തെ കണ്ടു; മടക്കയാത്ര ഒരുമിച്ചായിരുന്നു. 2018 ഒക്ടോബറില്‍ പ്രളയദുരിതാശ്വാസ സഹായം തേടി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ യുഎഇ യാത്രയിലും ശിവശങ്കറിനെ സ്വപ്ന അനുഗമിച്ചു.
ശിവശങ്കറിനെ ചോദ്യം ചെയ്തതില്‍നിന്നു ലഭിച്ച ഈ വിവരങ്ങള്‍ സ്വപ്നയുടെ മൊഴിയിലുമുണ്ടെന്നാണു വിവരം. ഇവയുടെ വിശദാംശങ്ങള്‍ക്കായി ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും. സ്വപ്നയ്ക്കു മുഖ്യമന്ത്രിയുടെ ഓഫിസില്‍ സ്വാധീനമുണ്ടെന്ന നിലപാട് ഇന്നലെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലും ഇഡി ആവര്‍ത്തിച്ചു. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര പാഴ്‌സലില്‍ സ്വര്‍ണം കടത്താന്‍ പ്രതികള്‍ ദുബായില്‍ ഗൂഢാലോചന നടത്തിയത് 2019 ഓഗസ്റ്റിലാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു . ശിവശങ്കര്‍ നിര്‍ദേശിച്ച പ്രകാരം അദ്ദേഹത്തിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റും സ്വപ്നയും ചേര്‍ന്ന് ബാങ്ക് ലോക്കര്‍ എടുക്കുന്നത് 2018 നവംബറിലും. സ്വര്‍ണക്കടത്തിനു മുന്‍പു തന്നെ സ്വപ്നയും ശിവശങ്കറും സമ്പത്തു പങ്കുവച്ചതിന്റെ തെളിവായാണ് ഇതിനെ അന്വേഷണസംഘം വിലയിരുത്തുന്നത്. പ്രളയദുരിതാശ്വാസം തേടിയുള്ള സംഘത്തെ സ്വപ്ന അനുഗമിക്കുന്ന വിവരം അവരെ നയിച്ച മുഖ്യമന്ത്രി അറിഞ്ഞില്ലെന്നാണ് മൊഴി.തിരുവനന്തപുരം ന്മ സ്വപ്നയ്‌ക്കൊപ്പം വിദേശയാത്ര നടത്തിയതായി ഇഡി കണ്ടെത്തിയ തീയതികളില്‍ ശിവശങ്കറിന്റെ ഔദ്യോഗിക ദൗത്യങ്ങള്‍ കൂടി തെളിവുസഹിതം കൊണ്ടുവന്നിരിക്കുകയാണ് .അതിനാല്‍ തന്നെ ഔദ്യോഗിക കൃത്യങ്ങള്‍ പോലും നടത്താതെ വാന്‍ റാക്കറ്റുകളുമായി ഡീല്‍ നടത്തിയതാവാം എന്നത് തന്നെയാണ് എന്‍ഫോഴ്‌സ്‌മെന്റ് കണക്കൂകൂട്ടുന്നത് .2018 ഏപ്രില്‍ മാസത്തില്‍ ദുബായില്‍ വാര്‍ഷിക നിക്ഷേപ സംഗമത്തിനു ശേഷം ഐടി കമ്പനികളുടെ സഹകരണസാധ്യത തേടി ശിവശങ്കര്‍ ഒമാനിലെത്തിയിരുന്നു . ഈ യാത്രയുടെ ചെലവ് കൊച്ചി ഇന്‍ഫോപാര്‍ക്കിന്റെ അക്കൗണ്ടില്‍ നിന്ന് അടച്ചതായുള്ള വിവരവും ലഭ്യമായിരിക്കുകയാണ് . എന്നാല്‍, ഒമാനില്‍ നിന്ന് കേരളത്തില്‍ നിക്ഷേപം വന്നതായി ഇതുവരെ സൂചനയില്ല.അതിനാല്‍ തന്നെ ഇതില്‍ വ്യക്തമായ തിരിമറി നടന്നു എന്നാണ് കരുതപ്പെടുന്നത് .

2018 ഒക്ടോബര്‍ മാസത്തില്‍ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സംഘം യുഎഇയില്‍ ഉണ്ടായിരുന്നപ്പോള്‍ ശിവശങ്കറിനൊപ്പം സ്വപ്നയും അനുഗമിച്ചിരുന്നു .ആ കാലയളവിലും വലിയ തോതിലുള്ള ഇടപാടുകള്‍ നടന്നതായി തന്നെയാണ് കണക്കാക്കപ്പെടുന്നത്.മൊത്തത്തില്‍ ഇ ഡി യുടെ മുന്നില്‍ ശിവശങ്കറിന് മാപ്പുസാക്ഷിയാകാന്‍ ഉള്ള അവസരമെങ്കിലുമുണ്ടോ എന്ന് ചോദിച്ചാല്‍ അത് തന്നെ കഷ്ടിയാണ് .




 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...  (44 minutes ago)

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...  (1 hour ago)

നവവധു ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് മുറുക്കിത്തുപ്പിയ 65കാരന്‍ ഷോക്കേറ്റ് മരിച്ചു  (1 hour ago)

Dubai നെഞ്ചുപൊട്ടി പ്രവാസി മലയാളികൾ  (2 hours ago)

Pakistan- അതിർത്തി അടച്ചുള്ള അഭ്യാസം ചീറ്റി!  (2 hours ago)

KochiAccident ജഡ്ജി ഹൈക്കോടതിക്ക് വിശദീകരണം നൽകണം  (2 hours ago)

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ  (4 hours ago)

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ  (5 hours ago)

വളരെയധികം അനുകൂലവും സാമ്പത്തിക കാര്യങ്ങളിൽ മികച്ച പുരോഗതിയും നൽകുന്ന വാരക്ഷ്  (5 hours ago)

വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ സിംബാബ്‌വെ വനിതകൾക്കെതിരെ 121 റൺസിന്റെ വമ്പൻ ജയത്തോടൊപ്പം ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ  (5 hours ago)

നെടുമ്പാശ്ശേരി വാഹനാപകടം... പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും...  (6 hours ago)

സ്വര്‍ണവിലയില്‍ ഇന്നും നേരിയ മുന്നേറ്റം... പവന് 120 രൂപയുടെ വർദ്ധനവ്  (6 hours ago)

ഓഹരി വിപണിയിൽ ഇന്ന് മുന്നേറ്റം... നിലവിൽ സെൻസെക്‌സ് 200 പോയിന്റിന് മുകളിൽ  (6 hours ago)

കണ്ണീർക്കാഴ്ചയായി... മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാത വട്ടക്കല്ലിൽ കോഴിവണ്ടിക്ക് പിറകിൽ സ്കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends