Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...


പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...


ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..


അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..


ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

സഹോദരങ്ങൾക്ക് ഓൺലൈൻ പഠനത്തിനായി വാങ്ങി നൽകിയ സ്മാർട്ഫോൺ ; അതു വരെ സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലാതിരുന്ന യുവതി ഫോൺ ലഭിച്ചതോടെ ഫെയ്സ്ബുക്കിലും വാട്സാപ്പിലും സജീവമായി; അഭിമുഖത്തിന് എന്നു പറഞ്ഞാണ് പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്; ഇത്തരത്തിൽ സംഭവിച്ചതിന് കാരണം ഗോകുലാണ് ; മകളുടെ മരണത്തിന് കാരണക്കാരായവനെതിരെ നിയമത്തിന്റെ ഏതറ്റം വരെയും പോകുമെന്ന് പിതാവ്

18 AUGUST 2020 01:36 PM IST
മലയാളി വാര്‍ത്ത

More Stories...

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...

ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ

കൊച്ചിയിലെ ഹോട്ടൽമുറിയിൽ രക്തംവാർന്ന് എഴുപുന്ന സ്വദേശിനിയായ പെൺകുട്ടി മരിച്ച സംഭവം കേരളം വളരെ ഞെട്ടലോടെയായിരുന്നു അറിഞ്ഞത്. പെൺകുട്ടിയുടെ മരണം മനുഷ്യ മനഃസാക്ഷിയുടെ മരവിപ്പിക്കുന്ന തരത്തിൽ ഉള്ളതായിരുന്നു. ആ സംഭവത്തിലേക്ക് നയിച്ചത് സഹോദരങ്ങൾക്ക് ഓൺലൈൻ പഠനത്തിനായി വാങ്ങി നൽകിയ സ്മാർട്ഫോൺ ആയിരുന്നു . അതു വരെ സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലാതിരുന്ന യുവതി ഫോൺ ലഭിച്ചതോടെ ഫെയ്സ്ബുക്കിലും വാട്സാപ്പിലും സജീവമാകുകയായിരുന്നു. അങ്ങനെയിരിക്കെയാണ് ഒരു മാസം മുമ്പ് എടവനക്കാട് സ്വദേശി ഗോകുലുമായി ചാറ്റിങ് പതിവായത് . പിന്നീട് ബന്ധം വാട്സാപ്പിലേയ്ക്കും ഫോൺവിളികളിലേയ്ക്കും മാറുകയും ചെയ്തു . യുവാവിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് പെൺകുട്ടി കൊച്ചിയിൽ ഇന്റർവ്യൂവിനെന്നു പറഞ്ഞ് പോയതെന്ന് മാതാപിതാക്കൾ വ്യക്തമാക്കി . പെൺകുട്ടിക്ക് പ്ലസ്ടുവിന് ഒരു പേപ്പർ നഷ്ടമായിരുന്നു. ഇത് എഴുതി എടുക്കുന്നതിനിടെയുള്ള സമയത്തിനിടെ ഒരു സ്വകാര്യ ബാങ്കിന്റെ പരിശീലന പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു..

ഇതിന്റെ ഭാഗമായുള്ള ജോലിക്കുള്ള അഭിമുഖത്തിന് എന്നു പറഞ്ഞാണ് പെൺകുട്ടി വീട്ടിൽനിന്ന് ഇറങ്ങിയത്. ഇപ്പോൾ ജോലിയെക്കുറിച്ച് ആലോചിക്കേണ്ടെന്നും പഠിക്കാനുള്ള കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും വീട്ടുകാർ ആവശ്യപ്പെട്ടെങ്കിലും യുവതി കരഞ്ഞ് നിർബന്ധം പിടിച്ചായിരുന്നു വീട്ടിൽ നിന്നും ഇറങ്ങിയത്. കൂലിപ്പണിക്കാരനായ പിതാവിന്റെ വരുമാനത്തിനൊപ്പം തനിക്കൊരു വരുമാനം കൂടി ഉണ്ടെങ്കിൽ നല്ലതായിരിക്കുമെന്ന് പറഞ്ഞാണ് ജോലിക്കാര്യം വീട്ടിൽ അവതരിപ്പിക്കുകയും ചെയ്തത് . ഇതുവരെ ഒരു മോശം പേരും കേൾപ്പിച്ചിട്ടില്ലാത്ത പെൺകുട്ടിയായിരുന്നു അവൾ എന്നും ഇത്തരത്തിൽ സംഭവിച്ചതിന് കാരണം ഗോകുലാണ് എന്നും അയാളുടെ നിർബന്ധം മൂലമായിരുന്നിരിക്കണം അവൾ വാശിപിടിച്ച് പോയത് എന്നും മകളുടെ മരണത്തിന് കാരണക്കാരായവനെതിരെ നിയമത്തിന്റെ ഏതറ്റം വരെയും പോകുമെന്നും പിതാവ് വ്യക്തമാക്കി. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബത്തിൽ, മരിച്ച പെൺകുട്ടിക്ക് ഇളയതായി രണ്ടു കുട്ടികൾ കൂടിയുണ്ട്. സർക്കാർ സഹായത്തിൽ ഒരു വീട് പണി തുടങ്ങി. എങ്കിലും അത് പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. ഇപ്പോഴും ഒരു കൊച്ച് കുടിലിലാണ് താമസിക്കുന്നത്. കുഞ്ഞുങ്ങളുടെ പഠനത്തിന് വളരെ ബുദ്ധിമുട്ടിയായിരുന്നു ഫോൺ തന്നെ വാങ്ങിയത്. അത് ഇത്തരത്തിൽ ഒരു ദുരന്തത്തിലേയ്ക്ക് നയിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഇവർ പറയുന്നു.

പെൺകുട്ടിയുടെ മരണത്തിൽ നരഹത്യയ്ക്ക് കേസെടുത്തെങ്കിലും എസ്ഇ, എസ്ടി വകുപ്പുകൾ ചുമത്തിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. അതുകൊണ്ടു തന്നെ വരും ദിവസം ഇതു ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്കും പട്ടികജാതി പട്ടിക വകുപ്പ് മന്ത്രിക്കും പരാതി നൽകുകയും ചെയ്യും . ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പെൺകുട്ടിക്ക് നീതി ഉറപ്പു വരുത്തുന്നത് ആലോചിക്കുന്നതായും നാട്ടുകാർ പറയുന്നു. കഴിഞ്ഞ 12ന് രാവിലെ 11 മണിക്കായിരുന്നു യുവതിക്കൊപ്പം ഗോകുൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം ഹോട്ടലിൽ മുറിയെടുക്കുന്നത്. യുവതിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ അമിത രക്തസ്രാവമുണ്ടായെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല . രഹസ്യമായി റൂമെടുത്തതിനാൽ ആശുപത്രിയിൽ പോകാനുള്ള ഭയംമൂലമാണ് ചികിത്സ വൈകിയതെന്നാണ് ഇയാൾ പറഞ്ഞിരിക്കുന്നത്.

ആശുപത്രിയിൽ എത്തിയപ്പോഴേയ്ക്കും പെൺകുട്ടി മരിച്ചിരുന്നു. ഗോകുൽ ആശുപത്രിയിൽനിന്ന് മുങ്ങിയെങ്കിലും പൊലീസ് കണ്ടെത്തുകയും ചെയ്തു. പെൺകുട്ടിയുടെ വിവരങ്ങൾ സംഘടിപ്പിച്ച് വീട്ടിലറിയിക്കുകയും ചെയ്തു. . ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരിക്കുകയാണ്. ഐപിസി 304 പ്രകാരം കേസെടുത്തിട്ടുണ്ട്. യുവാവ് നേരത്തെ പോക്സോ കേസിൽ പ്രതിയാകുകയും അതേ പെൺകുട്ടിയെ വിവാഹം ചെയ്ത്, പിന്നീട് പെൺകുട്ടി ഇയാളുടെ മദ്യപാനവും കലഹവും സഹിക്കാനാവാതെ ഉപേക്ഷിച്ചു പോകുകയും ചെയ്തതായി പൊലീസ് കണ്ടെത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...  (44 minutes ago)

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...  (1 hour ago)

നവവധു ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് മുറുക്കിത്തുപ്പിയ 65കാരന്‍ ഷോക്കേറ്റ് മരിച്ചു  (1 hour ago)

Dubai നെഞ്ചുപൊട്ടി പ്രവാസി മലയാളികൾ  (2 hours ago)

Pakistan- അതിർത്തി അടച്ചുള്ള അഭ്യാസം ചീറ്റി!  (2 hours ago)

KochiAccident ജഡ്ജി ഹൈക്കോടതിക്ക് വിശദീകരണം നൽകണം  (2 hours ago)

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ  (4 hours ago)

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ  (5 hours ago)

വളരെയധികം അനുകൂലവും സാമ്പത്തിക കാര്യങ്ങളിൽ മികച്ച പുരോഗതിയും നൽകുന്ന വാരക്ഷ്  (5 hours ago)

വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ സിംബാബ്‌വെ വനിതകൾക്കെതിരെ 121 റൺസിന്റെ വമ്പൻ ജയത്തോടൊപ്പം ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ  (5 hours ago)

നെടുമ്പാശ്ശേരി വാഹനാപകടം... പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും...  (6 hours ago)

സ്വര്‍ണവിലയില്‍ ഇന്നും നേരിയ മുന്നേറ്റം... പവന് 120 രൂപയുടെ വർദ്ധനവ്  (6 hours ago)

ഓഹരി വിപണിയിൽ ഇന്ന് മുന്നേറ്റം... നിലവിൽ സെൻസെക്‌സ് 200 പോയിന്റിന് മുകളിൽ  (6 hours ago)

കണ്ണീർക്കാഴ്ചയായി... മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാത വട്ടക്കല്ലിൽ കോഴിവണ്ടിക്ക് പിറകിൽ സ്കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends