പിണറായുടെ അവസാന ശ്രമമോ? ശങ്കരന് അകത്താകും സെക്രട്ടറിയേറ്റിലെ വീഡിയോ ഫൂട്ടേജിനായി ഇനി ക്ലിഫ് ഹൗസ് കൂടിയേ അരിച്ചു പെറുക്കാനുള്ളു ?

ഇതൊന്നും ഞങ്ങള്‍ ചത്താലും തരില്ല എന്ന മട്ടിലാണ് പിണറായി സര്‍ക്കാര്‍ .എന്തിനും ഏതിനും പോന്ന മാരണത്തിനെയാണല്ലോ ഇത്രയും കാലം വിശ്വസ്തനായി കൂടെ കൂട്ടിയത് എന്നാണ് മുഖ്യമന്ത്രി പിണറായിയും മറ്റ് മന്ത്രിമാരും കരുതുന്നത് .കാരണം മറ്റൊന്നുമല്ല സ്വപ്നയെ എങ്ങനെയും കൂടെക്കൂട്ടാനായും ആ പെരുങ്കള്ളിയെ സന്തോഷിപ്പിക്കാനായും ശിവശങ്കര്‍ സര്‍ക്കാരിനെ കരുവാക്കണമായിരുന്നോ എന്ന തികച്ചും ന്യായമായ ചോദ്യമാണ് പൊതുമരാമത്ത് മന്ത്രി ജി സുധാകരന് ചോദിച്ചത് .സംസ്ഥാന സര്‍ക്കാരിന്റെ മുഴുവന്‍ വിശ്വാസ്യതയും ഒരു നിമിഷം കൊണ്ട് തകര്‍ക്കാന്‍ മാത്രം എന്ത് മഹാപരാധമാണ് സി പി എം എന്ന ഈ രാഷ്ട്രീയ പാര്‍ട്ടി ശിവശങ്കറിനോട് കാണിച്ചത് .
ഇപ്പോള്‍ എന്‍ ഐ എ ദുബായി കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണവും ഫൈസല്‍ ഫരീദ് ഉല്‍പ്പെടുന്ന അന്താരാഷ്ട്ര ഹവാല കുഴല്‍പ്പണ സംഘത്തിന്റെ കേരളത്തിലെ ബന്ധവും ശിവശങ്കറിനുള്ള ഇടപാടുകളെ സംബന്ധിക്കുന്ന സൂചന ഒടുവില്‍ ശരിവയ്ക്കുന്ന തെളിവുകള്‍ കൂടി ലഭ്യമായാല്‍ പിണറായുടെ അവസ്ഥ ലാവ്ലിന് കേസ് നേരിട്ട പോലെ ആവില്ല .അതുക്കും മേലെ തന്നെയാകും കാര്യങ്ങള്‍ .ഒരൊറ്റ വ്യത്യാസം മാത്രമാകും അവിടെ സംഭവിക്കുക
ലാവ്ലിന് കേസിന്റെ നിജസ്ഥിതി കൊണ്ടുവരാന്‍ ഏറ്റവും താല്‍പ്പര്യം കാട്ടിയത് വി എസ് അച്യുതാനന്ദന് ആയിരുന്നെങ്കില്‍ അദ്ദേഹത്തെ പാര്‍ട്ടിക്കുള്ളില്‍ സഖാക്കന്മാരെ കൊണ്ട് കണ്ണുരുട്ടി കാണിച്ചും ക്യാപ്പിറ്റല്‍ പണിഷ്മെന്റ് എന്ന വാദഗതി ഉയര്‍ത്തിയും ഒടുവില്‍ പാര്‍ട്ടിയുടെ ഉന്നത കമ്മറ്റികളില്‍ നിന്നുമെല്ലാം
ചവിട്ടി പുറത്താക്കി പടിയടച്ചു പിണ്ഡം വച്ചുമെല്ലാമാണ് പക പൊക്കിയത് .എന്നാല്‍ മുഖ്യന്റെ ആ നമ്പരൊന്നും ഇവിടെ ചിലവാകില്ല .
സാക്ഷാല്‍ കേന്ദ്ര സര്‍ക്കാരിനോട് കൊമ്പുകോര്ക്കാനാണു പിണറായുടെ പുറപ്പാടെങ്കില്‍ യുദ്ധം തുടങ്ങും മുമ്പേ തന്നെ ആയുധം വച്ച് കീഴടങ്ങുന്ന അവസ്ഥയാണ് പിണറായിക്കുള്ളത് .അന്വേഷണ സംഘത്തോട് പൂര്‍ണ്ണമായും സഹകരിക്കും എന്ന് പറയുന്ന പിണറായിക്ക് പണി വരുന്ന വഴി ഏറെക്കുറെ പിടികിട്ടിയിരിക്കുകയാണ് .ശിവശങ്കര്‍ മുഖ്യന്റെ ഓഫീസിനുള്ളില്‍ വച്ച് വരെ ഡീല്‍ നടത്തിയോ എന്ന ആശങ്കയിലാണ് സര്‍ക്കാര്‍ .നേരത്തെ സന്ദീപിന്റെ ബന്ധുവായ പോലീസ് അസോസിയേഷന് നേതാവിനെ സംരക്ഷിക്കാന്‍ നടത്തിയ നാടകങ്ങള്‍ ഡി ഐ ജി പൊളിച്ചടുക്കി കയ്യില്‍ കൊടുത്തതാണ് .എന്നാല്‍ അവസാന ശ്രമവുമായി സെക്രെട്ടറിയറ്റിലെ രഹസ്യ ഇടപാടുകള്‍ കൊടുക്കാതിരിക്കാനുള്ള തീവ്രശ്രമമാണ് നടക്കുന്നത് .
സ്വര്‍ണ്ണക്കടത്ത് കേസിന്റെ ഭാഗമായി അന്വേഷണ സംഘം ആവശ്യപ്പെട്ട സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ കൈമാറാതെ സര്‍ക്കാര്‍ ഒളിച്ചുകളി തുടരുകയാണ് . എന്‍ ഐ എ ആവശ്യപ്പെട്ട് ഒരു മാസം പിന്നിട്ടിട്ടും ദൃശ്യങ്ങള്‍ കൈമാറാനുള്ള നടപടികള്‍ പൊാതുഭരണ വകുപ്പ് സ്വീകരിക്കുന്നില്ല. സെക്രട്ടറിയേറ്റിലെ ഭരണാനുകൂല സംഘടനാ നേതാവാണ് ദൃശ്യങ്ങള്‍ കൈമാറാതെ ഒളിച്ചു കളി നടത്തുന്നതെന്ന് വ്യക്തമായിരിക്കുകയാണ് .സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയ്ക്കും സരിത്തിനും സെക്രട്ടറിയേറ്റിലുള്ള സ്വാധീനത്തിന്റെ തെളിവു തേടിയാണ് എന്‍ ഐ എ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടത്. ഇക്കഴിഞ്ഞ മാസം 17 ാം തീയതിയാണ് പൊതുഭരണ അഡീഷണല്‍ സെക്രട്ടറിയ്ക്ക് എന്‍ ഐ എ സിസിടിവി ദൃശ്യങ്ങള്‍ നല്‍കാനുള്ള നോട്ടീസ് നല്‍കിയത്. ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ നല്‍കാനായിരുന്നു നോട്ടീസ്.നോട്ടീസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ അഡീഷണല്‍ സെക്രട്ടറിയ്ക്ക് ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
എന്നാല്‍ ഈ നാടകം ഏതറ്റം
വരെ കൊണ്ടുപോകും എന്നറിയാന്‍ തന്നെയാണ് എന്‍ ഐ എ കാത്തിരിക്കുന്നത് .കള്ളക്കടത്തുമായി ശിവശങ്കറിന് ബന്ധമുണ്ട് എന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത് .അന്വേഷണത്തെ സ്വാധീനിക്കാന്‍ ഒരുതരത്തിലും സര്‍ക്കാരിന് നിലവിലെ സംവിധാങ്ങള്‍ പോരാ എന്നിരിക്കെ ആകെയുള്ള സാധ്യത അനിശ്ചിതകാലത്തേക്കുള്ള പ്രതിരോധവും നിസ്സഹകരണവുമാണ് .
"
https://www.facebook.com/Malayalivartha


























