Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

എല്ലാം അറിയാമായിരുന്നിട്ടും... അദാനിക്ക് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അന്‍പതു വര്‍ഷത്തേക്ക് ലഭിച്ചത് ചിലര്‍ കണ്ണടച്ചത് കൊണ്ട്; തിരുവനന്തപുരം വിമാനത്താവളം പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കുമെന്നു കേന്ദ്രം

20 AUGUST 2020 02:07 PM IST
മലയാളി വാര്‍ത്ത

സ്വര്‍ണ്ണത്തിളക്കത്തില്‍ കുരുങ്ങി നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിവൃത്തിയില്ലാതെ കണ്ണടച്ചതു കൊണ്ടുമാത്രമാണ് അദാനിക്ക് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അന്‍പതു വര്‍ഷത്തേക്ക് ലഭിച്ചതെന്ന് വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്നുമറിയുന്നു.

യുദ്ധ കളത്തില്‍ നിരായുധനായ പിണറായിക്ക് മോദിക്ക് മുന്നില്‍ തപ്പടിക്കാനാണ് യോഗം. ചുരുക്കത്തില്‍ മോദി പറയുന്നതെല്ലാം അനുസരിക്കണം. ഇല്ലെങ്കില്‍ അനുഭവിക്കും. അതിന്റെ തുടക്കമാണ് തിരോന്തരം കച്ചവടം

രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ ഒന്നായ തിരുവനന്തപുരം അദാനിയുടെ കൈയിലെത്തുമ്പോള്‍ വായ്ക്കുരുചിയുള്ള ഒരു പ്രസ്താവന പോലും സി പി എം നേതാക്കളോ സംസ്ഥാന സര്‍ക്കാരോ തിരുവനന്തപുരം എം. പി ശശി തരൂരോ ഇറക്കിയില്ല. തിരുവനന്തപുരം വിമാനത്താവളം പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കുമെന്നു കേന്ദ്ര മന്ത്രിമാര്‍ അറിയിച്ചു. ടെന്റര്‍ നടപടികളിലൂടെയാണ് നടത്തിപ്പുകാരെ കണ്ടെത്തിയതെന്നും ടെന്ററിനെക്കാള്‍ കൂടുതല്‍ തുക നിര്‍ദ്ദേശിച്ചവര്‍ക്കാണ് കമ്പനി നടത്തിപ്പ് ചുമതല നല്‍കിയതെന്നും മന്ത്രിമാര്‍ പറഞ്ഞു. തിരുവനന്തപുരത്തിന് പുറമേ ജയ്പൂര്‍, ഗുവാഹത്തി വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പിന് കൈമാറി.

സ്വകാര്യവല്‍ക്കരിക്കാന്‍ ലേലത്തില്‍ വെച്ച തിരുവനന്തപുരം ഉള്‍പ്പെടെയുള്ള മൂന്ന് വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പിന് ലഭിച്ചത് വന്‍ അഴിമതിയാണ് ആരോപണം ഉയര്‍ന്നിട്ടുണ്ട് . തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് പിടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അമിത ഉത്സാഹം കാണിച്ചതും വിമാനത്താവളം വില്‍ക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു.

തിരുവനന്തപുരം വിമാനതാവള കച്ചവടത്തില്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെയും ശശി തരൂര്‍ എല്ലാ എം പിയുടെയും പിന്തുണ കേന്ദ്രസര്‍ക്കാരിനുണ്ട്. അതിനാലാണ് ഇക്കാര്യത്തില്‍ തരൂര്‍ ഒരു എതിര്‍പ്പും പ്രകടിപ്പിക്കാത്തത്. കരണ്‍ അദാനി ശശി തരൂരിന്റെ ഉറ്റ സുഹൃത്താണ്.വിഴിത്തം തുറമുഖത്തിന്റെ കാര്യങ്ങളുമായി തിരുവനന്തപുരത്ത് വരുമ്പോള്‍ അദ്ദേഹം തരൂരിന്റെ വീട്ടില്‍ ചെല്ലാറുണ്ട്. തിരുവനന്തപുരത്തിന്റെ നടത്തിപ്പ് സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിക്കുന്നതിനേക്കാള്‍ നല്ലത് അദാനിയെ ഏല്‍പ്പിക്കുന്നതാണെന്ന് തരൂര്‍ കരുതുന്നു. വിഴിഞ്ഞം പദ്ധതി നടപ്പിലാക്കുന്നത് അദാനിയാണ്. അതായത് തിരുവനന്തപുരത്തിന്റെ ഹൃദയം ഇനി അദാനിയുടെ കൈയിലിരിക്കും.

മൂന്ന് വിമാനത്താവളവും ഒരാള്‍ക്ക് ലഭിച്ചത് ദുരൂഹമാണ്. വിമാനത്താവള നടത്തിപ്പില്‍ മുന്‍ പരിചയം തീരെ ഇല്ലാത്ത അദാനി ഗ്രൂപ്പിന് വിമാനത്താവളങ്ങളെല്ലാം ഏല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിലെ ഉന്നതര്‍ക്കിടയില്‍ നീക്കം നടന്നിരുന്നു. അതിനാലാണ് ലേലത്തില്‍ പങ്കെടുക്കുന്ന കമ്പനിക്ക് മുന്‍പരിചയം വേണമെന്ന നിബന്ധന ഒഴിവാക്കിയത് .

തിരുവനന്തപുരം വിമാനത്താവളത്തിന് പുറമെ അഹമദാബാദ്, ലഖ്‌നോ, ജയ്പൂര്‍, മംഗളൂരു എന്നീ വിമാനത്താവളങ്ങളാണ് ലേലത്തില്‍ വെച്ചത്. ഇതില്‍ ഗുവാഹത്തിയും ജയ്പൂരും അദാനിക്ക് കിട്ടി. കേരളം സൗജന്യമായി നല്‍കിയ ഭൂമിയില്‍ നിര്‍മിച്ച തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ തന്നെ നടത്താമെന്നും വാഗ്ദാനം നല്‍കിയിരുന്നു. തിരുവിതാംകൂര്‍ മഹാ രാജാവിന്റെ കാലത്തും പിന്നിടുമായി 635 ഏക്കര്‍ ഭൂമി തിരുവനന്തപുരം വിമാനതാവളത്തിന് വേണ്ടി കേരളം സൗജന്യമായി നല്‍കിയിട്ടുണ്ട്. മാത്രവുമല്ല , വിമാനത്താവള വികസനത്തിന് 250 കോടി രൂപ ചെലവില്‍ 18 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലുമാണ്. ഇതെല്ലാം കണക്കിലെടുത്താണ് സ്വകാര്യവല്‍ക്കരിക്കരുതെന്ന് കേരളം അവശ്യപ്പെട്ടത്. എന്നാല്‍ സ്വര്‍ണ്ണ കള്ളകടത്ത് വന്നതോടെ പറഞ്ഞതെല്ലാം സര്‍ക്കാര്‍ വിഴുങ്ങി.

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാന്‍ നേരത്തെ നീക്കമുണ്ടായപ്പോള്‍ കേരളം ഇടപ്പെട്ടിരുന്നു. സ്വകാര്യവല്‍ക്കരിക്കുന്നതിനു മുമ്പ് സംസ്ഥാന സര്‍ക്കാരുമായി ആലോചിക്കുമെന്ന് 2003ല്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് രേഖാമൂലം ഉറപ്പു നല്‍കുകയുണ്ടായി. വിമാനത്താവളത്തിന് സര്‍ക്കാര്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് അന്ന് കേന്ദ്രം ഇങ്ങനെ ഉറപ്പു നല്‍കിയത്. എന്നാല്‍ അതെല്ലാം നരേന്ദ്രമോദി സര്‍ക്കാര്‍ ലംഘിച്ചു. സ്വകാര്യവല്‍ക്കരണം തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക കമ്പനി രൂപീകരിച്ച് ലേലത്തില്‍ പങ്കെടുത്തിരുന്നു. കൊച്ചി, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ സ്ഥാപിക്കുന്നതിലും നടത്തുന്നതിലും കേരള സര്‍ക്കാരിനുള്ള പരിചയം കണക്കിലെടുത്ത് ലേലത്തില്‍ 'റൈറ്റ് ടു റഫ്യൂസല്‍' വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണെങ്കില്‍ ബിഡില്‍ ഓഫര്‍ ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് തുല്യമായ തുക കേരളത്തിന്റെ കമ്പനി നല്‍കുകയാണെങ്കില്‍ വിമാനത്താവളം ഈ കമ്പനിക്ക് നടത്താന്‍ പറ്റും. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അതനുവദിച്ചില്ല.

പകരം 10 ശതമാനം തുക വ്യത്യാസം മാത്രമാണ് അനുവദിച്ചത്. കേരള സര്‍ക്കാരിന്റെ കമ്പനി ഒരു യാത്രക്കാരനു വേണ്ടി ചെലവഴിക്കാന്‍ 135 രൂപ ഓഫര്‍ ചെയ്തപ്പോള്‍ 168 രൂപയാണ് അദാനി ഗ്രൂപ്പ് ഓഫര്‍ ചെയ്തത്. 'റൈറ്റ് ടു റഫ്യൂസല്‍' അനുവദിച്ചിരുന്നുവെങ്കില്‍ കേരളത്തിന്റെ കമ്പനിക്ക് വിമാനത്താവളം നടത്താന്‍ ലഭിക്കുമായിരുന്നു. എന്നാല്‍ എല്ലാ വിമാനത്താവളങ്ങളും അദാനിഗ്രൂപ്പിന് ലഭിക്കുമെന്ന് ചില ദേശീയ മാധ്യമങ്ങള്‍ ബിഡ് തുറക്കും മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് സംശയം വര്‍ധിപ്പിക്കുന്നതാണ്.

രാജ്യത്ത് ലാഭകരമായി പ്രവര്‍ത്തിക്കുന്ന വിമാനത്താവളങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം. യാത്രക്കാരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചുവരികയാണ്. ഈ വിമാനത്താവളം സ്വകാര്യമേഖലയ്ക്ക് കൈമാറുന്നത് രാജ്യതാല്‍പര്യത്തിനു തന്നെ വിരുദ്ധമാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (55 minutes ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (1 hour ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (1 hour ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (2 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (3 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (3 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (4 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (4 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (4 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (5 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (5 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (5 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (6 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (6 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (6 hours ago)

Malayali Vartha Recommends